ജോസഫ് മാഷ് മുതൽ ഇന്ന് വരെ

മാറുന്ന കേരളം ജോസഫ് മാഷ് മുതൽ ഇന്ന് വരെ…

ജോസഫ് മാഷ് കാണിച്ചത് തെറ്റായിരുന്നു പക്ഷെ തീവ്രവാദികൾ അദ്ദേഹത്തിന്റെ കൈയും വിപരീത ദിശയിൽ കാലും വെട്ടി നടപ്പിലാക്കിയത് ശരിഅത്ത് നിയമം ആണെന്ന് പിന്നീടാണ് നാം മനസിലാക്കിയത്…

എരുമേലിയിൽ ഒരു സ്കൂളിൽ NCC കാർക്ക് മറ്റേതോ function ന് മിച്ചം വന്ന ഭക്ഷണവും കൂടെ പന്നിക്കറിയും ഉണ്ട് മുസ്ലിം കുട്ടികൾ കഴിക്കരുത് എന്ന് പ്രത്യേകം പറഞ്ഞ് കൊടുത്തിട്ടും ഏതോ മുസ്ലിം കുട്ടികൾ അവർക്ക് പന്നിമാംസം കൊടുത്തു എന്ന് കള്ളം പറഞ്ഞ് ലഹളയുടെ വക്കിലെത്തിച്ചിട്ടും ഒരു മുസ്ളിം കുട്ടി പോലും സാറിനെ സത്യം പറഞ്ഞ് രക്ഷിക്കാൻ ശ്രമിക്കാഞ്ഞതെന്തേ എന്ന് പഠിച്ചപ്പോൾ പിന്നീടാണറിയുന്നത് ഇസ്ളാമിൽ മതത്തിന് വേണ്ടി കള്ളം പറയാം എന്നും അതിന്റെ പേര് തഖിയ എന്നാണെന്നും…

20 വർഷങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ തന്റെ മന്ത്രി എന്ന അറിവിൽ നിന്ന് മുസ്ലിംകൾ സംഘടിതമായി മതം മാറ്റം ആസൂത്രണം ചെയ്യുന്നുണ്ടെന്നും 20 വർഷം കൊണ്ട് കേരളം അവരുടെ വരുതിയിലാക്കാനാണ് പദ്ധതി എന്നും പറഞ്ഞപ്പോൾ ഗൗരവമായി എടുത്തില്ല… എങ്കിലും അടുത്ത കാലത്ത് മുജാഹിദ് ബാലുശ്ശേരി 10 വർഷം തങ്ങളുടെ രീതിക്ക് വിട്ടാൽ കേരളം ഒരു മുസ്ലിം രാജ്യമാക്കി മാറ്റാം അത് ചരിത്രം പറയുന്ന കാര്യമാണെന്ന് കേട്ടപ്പോഴാണ് അച്ചുതാനന്ദൻ വെറുതെ പറഞ്ഞതല്ല എന്ന് മനസിലായത്…

ലവ് ജിഹാദ് ഇല്ല എന്ന് വിശ്വസിച്ചിരുന്നപ്പോഴാണ് വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറി മുസ്ലിം ആയ പല പെൺകുട്ടികളുടെയും ആത്മഹത്യക്ക് ശേഷം അവരുടെ എല്ലാം ശരീര ഭാഗങ്ങളിൽ ചന്ദ്രക്കല പച്ച കുത്തിയിരുന്നു എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അസ്വാഭാവികതയെ കുറിച്ച് സംശയം ഏതോ ഇന്റർവ്യൂവിൽ പറയുന്നത് കേട്ട് ഞെട്ടിയത്…

മതം മാറ്റി കുട്ടികളെ തീവ്രവാദികളാക്കുന്നു എന്ന ആരോപണം വിശ്വസിക്കാതിരിക്കുമ്പോഴാണ് സോണിയ സെബാസ്റ്റ്യനും നിമിഷയും മെറിൻ ജേക്കബും ദീപ ചെറിയാനും ഒക്കെ തീവ്രവാദികളായെന്നറിഞ്ഞ് ഇതൊക്കെ സത്യമായിരുന്നോ ദൈവമേ എന്ന് തരിച്ച് നിന്നത്…

ശ്രീലങ്കയിൽ ഈസ്റ്ററിന് ബോംബ് വച്ചതിന്റെ പിന്നിൽ സഹകരിച്ചവരോട് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആളുകളുണ്ട് എന്ന് അറിഞ്ഞപ്പോഴാണ് കേരളത്തിലും തീവ്രവാദം ഉണ്ട് എന്ന് തിരിച്ചറിഞ്ഞത്… അന്ന് പലരും മയക്കമരുന്ന് ലോബി ആണ് അത് ചെയ്തത് എന്ന ഏതോ റിപ്പോർട്ട് ഉണ്ടെന്നും അല്ലാതെ അത് മുസ്ലിം തീവ്രവാദികളല്ല ചെയ്തത് എന്നും ഘോരഘോരം വാദിച്ചപ്പോള്‍ ‘അതെന്ത് യുക്തി..!! മയക്കമരുന്ന് ലോബി എന്തിന് പാവപ്പെട്ട കുറെ ക്രിസ്ത്യാനികളെ പള്ളിയിൽ കയറി ചാവേര്‍ ആയി കൊല്ലണം…!!!’ എന്ന് അന്തം വിട്ടു നിന്ന എനിക്ക് ഇപ്പോഴാണ് അത് സായുധ – നർക്കോട്ടിക് ജിഹാദ് ആണെങ്കിൽ അതിൽ യുക്തി ഉണ്ടെന്ന് മനസിലാകുന്നത്…

ഡിജിപി ആയിരുന്ന ടി പി സെൻകുമാർ എന്തേ ബിജെപി കാരനായതെന്നും പൊളിറ്റിക്കൽ ഇസ്ലാം എന്നൊക്കെ പറയുന്നതെന്നും അരിശം കൊണ്ടിരിക്കുമ്പോഴാണ് വിരമിക്കുന്നതിന് തൊട്ട് മുമ്പ് അടുത്ത ഡിജിപി ലോക് നാഥ് ബഹ്ര കേരളം തീവ്രവാദ റിക്രൂട്ടിംഗ് ഹബ് ആണെന്ന് പറഞ്ഞ UN report ശരിയെന്ന വിധം ഇവിടം തീവ്രവാദ റിക്രൂട്ടിംഗ് ഹബ് ആണെന്നും ഇവിടെ തീവ്രവാദികളുടെ സ്ളീപിംഗ് സെല്ലുകൾ ഉണ്ടെന്നും പറയുന്നത് ഞെട്ടലോടെ കേട്ടത്…

എങ്കിലും ഇവിടെ അപകടം ഇപ്പറയുന്ന അത്രയും പടർന്നിട്ടുണ്ടാവില്ല വാഗമണ്ണിൽ ഒരു തീവ്രവാദ ക്യാംപ് നടന്നു എന്നല്ലേയുള്ളൂ എന്ന് കരുതിയിരുന്നപ്പോഴാണ് കോഴിക്കോടും കൊച്ചിയിലും തൃശൂരിലും കഴിഞ്ഞ ദിവസം അങ്ങ് പാലക്കാടും ആയി സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേരളത്തിലങ്ങോളമിങ്ങോളം കണ്ടു പിടിച്ചത്…!!!

സംരക്ഷിക്കേണ്ടവർ സംരക്ഷിക്കുമോ എന്ന ഭയം കൂടുതൽ ഉയർത്തിക്കൊണ്ട് കർണാടക ക്യു ബ്രാഞ്ചും ഓർമ ശരിയാണെങ്കിൽ തമിഴ്നാട് സി ബ്രാഞ്ചും പിന്നെ NIA യും കേരള പൊലീസിന്റെ മൂക്കിന് കീഴെ നിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള തീവ്രവാദികളെ ഒന്നിന് പിറകെ ഒന്നായി പിടിച്ചോണ്ട് പോയത്…

പൊളിറ്റിക്കൽ ഇസ്ളാമെന്ന് കേട്ടത് സത്യമാവില്ല ആണെങ്കിൽ തന്നെ അത് ശക്തമല്ല 1992ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും കേരളത്തിൽ ലഹളയുണ്ടാകാതെ കാത്തുസൂക്ഷിച്ച തങ്ങന്മാരും മുസ്ലിം ലീഗും ഉണ്ടല്ലോ എന്ന് ഓർത്ത് ആശ്വസിച്ചിരിക്കുമ്പോഴാണ് ഇടിത്തീ വീഴുന്ന പോലെ- അങ്ങ് തുർക്കിയിൽ ഒരു തീവ്ര മുസ്ളിം ഭരണാധികാരി എർദോഗൻ ക്രൈസ്തവരുടെ പുരാതനവും പില്ക്കാലത്ത് മ്യൂസിയമായി കാത്ത് സൂക്ഷിക്കപ്പെട്ടിരുന്നതുമായ – ഹാഗിയ സോഫിയ പള്ളി മോസ്ക് ആക്കിയതിനെ ന്യായീകരിച്ച് ഇങ്ങ് കേരളത്തിൽ പഴയ തങ്ങളുടെ ഇളമുറയിൽപെട്ട സാദിഖലി തങ്ങൾ മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിൽ ലേഖനമെഴുതി കേരള മതേതരഹൃദയത്തിലേക്ക് ആഞ്ഞ് കുത്തിയത്…

അത് വർഗീയതയിലേക്ക് ചായുന്ന ശരാശരി മുസ്ളിമിന്റെ സൂചകമാണോ എന്ന് തോന്നിപ്പിച്ചു എങ്കിൽ എങ്ങനെ തെറ്റാകും… SDPI ലേക്കും പോപ്പുലർ ഫ്രണ്ടിലേക്കും ഒഴുകുന്ന വലിയ സംഖ്യയെ പിടിച്ച് നിർത്താനല്ലെങ്കിൽ പിന്നെ ഇതിന്റെ അർത്ഥം എന്താണ്…

ഇത് കേവലം മുസ്ലിം ലീഗിലേ ഒള്ളൂ എന്ന് ആശ്വസിക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യൂത്ത് ലീഗ് സമ്മേളനത്തിൽ ഇതേ ആശയം ആവർത്തിച്ച് ക്രിസ്ത്യാനികളെ വർഗീയവാദികളാക്കി ചിത്രീകരിച്ചത്…

തീർന്നില്ല 10 വർഷമായി ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ 80 ശതമാനവും മുസ്ലിം വിഭാഗത്തിന് മാത്രം നല്കി 20 ശതമാനത്തിൽ താഴെ മാത്രം മാറി മാറി വരുന്ന ഇടത് – വലത് ഗവൺമെന്റുകൾ ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്ക് നല്കിയതും അത് എടുത്ത് കളഞ്ഞ് ജനസംഖ്യാനുപാതത്തിലാക്കാൻ കോടതി പറഞ്ഞപ്പോൾ കേരളത്തിലെ; പരസ്പരം എതിർക്കുന്നതുൾപ്പെടെയുള്ള മുഴുവൻ ഇസ്ലാമിക പാർട്ടികളും ഒന്നിച്ച് നീതിക്ക് നിരക്കാത്ത പഴയ 80:20 വിഭജനം മതി എന്ന് പറഞ്ഞപ്പോഴും ആ ആവശ്യത്തെ ബാക്കി പാർട്ടികൾ പലതും പിന്തുണച്ചപ്പോഴും അറിയുകയായിരുന്നു… കേരളം ബാലുശ്ശേരി പറഞ്ഞ പോലെ ഒരു ഇസ്ളാമിക രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന്…

അത് മാത്രമല്ല ഇസ്രായേലിൽ മലയാളി നഴ്സ് സൗമ്യ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിലാണ് മരിച്ചതെന്ന് കുറിച്ചത് തിരുത്തിയ മുഖ്യമന്ത്രി മുതൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ള ഭൂരിപക്ഷം രാഷ്ട്രീയക്കാരും ഭയപ്പെടുന്ന വോട്ട് ബാങ്ക് രാഷ്ട്രീയം നാളെ എന്റെ ജീവനും ഈ വിലയേ നൽകൂ എന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു…

എഴുതിയാലും എഴുതിയാലും തീരില്ല… സൂക്ഷ്മമായി കേരള രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ നിരീക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ പറയാം… ഈ നർക്കോട്ടിക് ജിഹാദ് വിവാദവും വ്യാജത്തിന്മേൽ വ്യാജം ചേർത്തുണ്ടാക്കിയ മായാവിവാദമാണ്… കാരണം അഭിവന്ദ്യ മെത്രാൻ പറഞ്ഞത് കേൾക്കാൻ ചെവിയും അല്പം സത്യസന്ധതയും ഉള്ളവർ കേൾക്കട്ടെ.അപ്പോൾ ആ സ്വരം വിളിച്ചു പറയുന്നത് കേൾക്കാം ‘ചുരുക്കം ചില ഗ്രൂപ്പുകൾ’ ആണ് ഇത് നടത്തുന്നത് എന്ന്… പക്ഷെ മാധ്യമങ്ങളും പാർട്ടിക്കാരും ഇരവാദക്കാരും കൂടി അത് വളച്ചൊടിച്ച് മുഴുവൻ സമുദായത്തെയും അവഹേളിച്ചു എന്നാക്കി ‘പ്രബുദ്ധ കേരളത്തെ’ മുഴുവൻ വിഡ്ഢികളാക്കി… അതിൽ സുഹൃത്തേ നീയും ഉണ്ടോ എന്നേ ചോദിക്കുന്നുള്ളൂ… നന്ദി…

ഫാ.തോമസ് കാഞ്ഞിരക്കാട്ട്

Advertisements

One thought on “ജോസഫ് മാഷ് മുതൽ ഇന്ന് വരെ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s