വി. യൗസേപ്പിതാവിൻ്റെ അടുത്തേക്കു പോവുക

ജോസഫ് ചിന്തകൾ 290
വി. യൗസേപ്പിതാവിൻ്റെ അടുത്തേക്കു പോവുക: അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്
 
റോസറി ഡോക്ടർ (Rosary Doctor) എന്നറിയപ്പെടുന്ന അമേരിക്കൻ സുവിശേഷ പ്രഘോഷകനായ ബ്രയാൻ കിസെകിൻ്റെ (Brian Kiczek) യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. Go to St. Joseph, Do Whatever He tells You (വി. യൗസേപ്പിതാവിൻ്റെ അടുത്തേക്കു പോവുക അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്) എന്നതാണ് പുസ്തകത്തിൻ്റെ നാമം.
 
“അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്.” (യോഹ 2 : 5) എന്ന മറിയത്തിൻ്റെ ആഹ്വാനം ഈ ഗ്രന്ഥത്തിൻ്റെ ശീർഷകമായി തിരഞ്ഞെടുത്തതുവഴി പരിശുദ്ധ കന്യകാമറിയത്തിൻ്റെ വലിയ ഭക്തനായ ബ്രയാൻ ദൈവപുത്രൻ്റെ വളർത്തു പിതാവിനെ ശക്തനായ ഒരു സഹായകനായി മറിയത്തിൻ്റെ ആഹ്വാനത്തിലൂടെ അവതരിപ്പിക്കുകയാണിവിടെ. അമേരിക്കൻ മുൻ നാവികസേനാംഗവും നിരീശ്വരവാദത്തിൽ നിന്നും ന്യൂ എയ്ജ് പ്രസ്ഥാനങ്ങളിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്ന ബ്രയാൻ്റെ യൗസേപ്പിതാവിനോടുള്ള വ്യക്തിപരമായ ഭക്തിയുടെ മനോഹരമായ ഉദാഹരണമാണ് ഈ പുസ്തകം. വിശുദ്ധ യൗസേപ്പിതാവിൻ്റെ അത്ഭുതകരമായ ഇടപെടലുകളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. വായനക്കാരുടെ ഉപയോഗത്തിനായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള ശക്തമായ മദ്ധ്യസ്ഥ പ്രാർത്ഥനകളും ഇതിൽ ഉൾചേർത്തിരിക്കുന്നു. സുവിശേഷാദർശങ്ങളായ ദാരിദ്രവും അനുസരണവും വിശുദ്ധിയുംയൗസേപ്പിതാവിനെ അനുകരിച്ചു സാധാരണ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്ന മാർഗ്ഗ നിർദേശങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.
 
യൗസേപ്പിതാവിനോടുള്ള സ്നേഹവും ഭക്തിയും ഈ പുസ്തകം നിങ്ങളിൽ രൂഢമൂലമാക്കും. ജീവിതത്തിലെ ആവശ്യങ്ങളിലെല്ലാം യൗസേപ്പിതാവിലേക്കു തിരിയുവാനും അവൻ്റെ സഹായം എപ്പോഴും യാചിക്കാനും ഈ ഗ്രന്ഥം നമ്മളെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s