ഏറ്റുപറച്ചിൽ

Site Title

“സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റു പറച്ചിലിന്റെ ആവശ്യകത.. ” അവൾക്കെറ്റവും ഇഷ്ട്ടപെട്ട എഴുത്തുകാരന്റെ വരികൾ അവളുടെ കാതുകളിൽ നേർമയായി ആരോ പിന്നെയും പിന്നെയും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു.. ആ വരികൾ തോരാത്തൊരു ചാറ്റൽ മഴ പോലെ അവളുടെ ചിന്തകളെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.. ഓരോ തവണ ഓർമ്മിക്കുമ്പോഴും, തന്റെ സ്നേഹത്തെക്കുറിച്ചു അവൾ ചിന്തിക്കുന്നു.. ഒരു ഏറ്റുപറച്ചിൽ നടത്താൻ മാത്രം, ഏകാഗ്രമാണോ തന്റെ സ്നേഹം?.. ഉച്ചയ്ക്കത്തേക്ക് കറിക്കു അരിയുമ്പോഴും അവളുടെ ചിന്ത അതായിരുന്നു..

ഒരു ‘ഏറ്റുപറച്ചിൽ’, കേൾക്കുമ്പോൾ നിസ്സാരമെങ്കിലും, അതിനു തന്റെ ജീവിതത്തോളം വിലയുണ്ട് എന്ന് അവൾക്കു അറിയാം.. അതിനുള്ള മനോധൈര്യവും തനിക്ക് ഇല്ല.. അങ്ങനെ ഒക്കെ സംഭവിച്ചു എന്ന് തന്നോട് തന്നെ സമ്മതിക്കുവാൻ അവൾ തയ്യാറായിട്ടില്ല.. ഓർമകളുടെ പുസ്തകത്താളുകളിലേക്ക് അവളുടെ മനസ്സ് ഊളിയിട്ടു..

എങ്ങനെ ആണ് അദ്ദേഹത്തെ പരിചയപ്പെട്ടത് എന്ന് ഓർക്കുന്നില്ല.. അല്പം നാടകീയതയോടെ വേണമെങ്കിൽ, വളരെ യാദരീശ്ചികം ആയിരുന്നു കണ്ടു മുട്ടൽ എന്ന് പറയാം.. പക്ഷെ, ഓർമ്മിച്ചെടുക്കാൻ തക്കതു ഒന്നും തന്നെ ആ കൂടി കാഴ്ചയിൽ സംഭവിച്ചില്ല.. കൂട്ടുകാരികളുടെ ഇടയിൽ ഒരാൾ ആയി ഞാനും നിന്നു, എന്തെങ്കിലും കുശലം പറഞ്ഞു കാണണം.. പിന്നെ ഒന്നും ഓർക്കുന്നില്ല..വളരെ സാധാരണ ഒരു ദിവസത്തെ പോലെ തന്നെ അതും കടന്നു പോയി..

നാളുകൾക്കു ശേഷം എപ്പഴോ, ഒരു ആവശ്യവും ആയി കൂട്ടുകാരി എത്തി. ആവശ്യം എന്നിൽ കൗതുകം ഉണർത്തുന്നതായിരുന്നു, ഒരു ചെറു കഥ എഴുതുക.. എന്റെ അക്ഷരങ്ങളിൽ ഞാൻ അല്ലാതെ മറ്റൊരാൾ കൂടെ വിശ്വസിച്ചിരിക്കുന്നു.. അതെന്നെ സന്തോഷിപ്പിച്ചു, അത്ര ചെറുതല്ലാത്ത…

View original post 306 more words

Leave a comment