വിശുദ്ധ കൊച്ചുത്രേസ്യായുടെ സവിശേഷതകൾ
ലോകത്തിൽ ഏറ്റവും അധികം ആരാധകർ ഉള്ള വിശുദ്ധ
കത്തോലിക്ക സഭയ്ക്ക് പുറമെ ജനസഹസ്രങ്ങൾ നെഞ്ചിലേറ്റിയ ക്രിസ്തുവിന്റെ മണവാട്ടി
ദൈവത്തെ പ്രണയിക്കാൻ പഠിപ്പിക്കുന്ന വിശുദ്ധ
ആത്മീയ ശൈശവത്തിലൂടെ വിശുദ്ധിയുടെ നെറുകയിലെത്തിയ പുണ്യവതി
സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്ന മത്തായി സുവിശേഷത്തിലെ (18) ക്രിസ്തുവിന്റെ വചനങ്ങൾക്കുള്ള ഉത്തമ ഉദാഹരണമായ വിശുദ്ധ
വത്തിക്കാനിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത വിശുദ്ധ പദ പ്രഖ്യാപനം
യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടാനൊരുങ്ങുന്ന തിരുസഭയുടെ അഭിമാനമായ വിശുദ്ധ
ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ തർജ്ജമ ചെയ്യപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്ത സ്പിരിച്വൽ ക്ലാസ്സിക്ക് അവളുടെ ആത്മകഥയാണ്.
വൈദീകരുടെ പ്രത്യേക മദ്ധ്യസ്ഥ
മിഷനറിമാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ
പൂക്കൾ വിൽക്കുന്നവരുടെയും പൂന്തോട്ടങ്ങളുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥ
യുവതിയുവാക്കളുടെ ഹരമായ വിശുദ്ധ
കുഞ്ഞുങ്ങളുടെ പ്രത്യേക സംരക്ഷക
വിശുദ്ധയുടെ നാമത്തിൽ എണ്ണിയാൽ തീരാത്ത അത്ഭുതങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉത്തമ മനസ്താപം നേടി തരുന്നതിൽ സമർഥയായ വിശുദ്ധ
നിരവധി വിശുദ്ധ ജന്മങ്ങൾക്ക് കാരണഭൂതയായി തീർന്ന പുണ്യവതി
തിരുസഭാമാതാവ് ഒക്ടോബർ 1 ന് ദൈവമക്കളെ ബലിപീഠത്തിന് ചുറ്റും ഒരുമിച്ചു കൂട്ടുന്നത് അതീവ സന്തോഷത്തോടും ഉത്സാഹത്തോടും കൂടെയാകുന്നു
സ്നേഹം കൊണ്ട് ദൈവത്തെ കീഴടക്കിയ വിശുദ്ധ
എന്നിങ്ങനെ നീളുന്നു അവളുടെ മഹത്വം….
തിരുനാൾ ആശംസകൾ
