Month: September 2021

ദിവ്യബലി വായനകൾ Thursday of week 22 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 2/9/2021 Thursday of week 22 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ, നന്മയായ സകലതും അങ്ങയുടേതാണല്ലോ. ഞങ്ങളുടെ ഹൃദയങ്ങളില്‍ അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ. ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം ഞങ്ങളില്‍ പരിപോഷിപ്പിക്കാനും പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍ കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ […]

എട്ടുനോമ്പ് നൊവേന ഒന്നാം ദിനം | Ettunombu Novena – Day 1

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്ക മായുള്ള നൊവേന ഒന്നാം ദിനം.➖➖➖➖➖➖➖➖➖ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന ഒന്നാം ദിനം (സെപ്റ്റംബർ.1) പു : ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. സ്വർഗീയ പുത്രി, സ്നേഹമുള്ള മറിയം, നിത്യ പിതാവു നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു […]

മരിയൻവിചാരം | എട്ടുനോമ്പ് ചിന്തകൾ 1

മരിയൻവിചാരം എട്ടുനോമ്പ് ചിന്തകൾ പരിശുദ്ധ അമ്മയുടെ ജനനത്തെക്കുറിച്ചും , ബാല്യകാലത്തെക്കുറിച്ചുമൊന്നും സുവിശേഷങ്ങളിൽ പ്രതിബാധിക്കുന്നില്ല. അപ്രമാണിക ഗ്രന്ഥങ്ങളിൽ പ്രത്യേകിച്ചും “പ്രോട്ടോഇവാജലിയം ഓഫ് സെന്റ് ജെയിംസ് ” എന്ന ഗ്രന്ഥത്തിലാണ് അമ്മയുടെ ബാല്യകാലത്തെക്കുറിച്ചും , ഈശോയുടെ രഹസ്യജീവിതത്തെക്കുറിച്ചുമുള്ള വിവരണങ്ങൾ ലഭിക്കുന്നത്. 1850 ന് ശേഷം പരിശുദ്ധ അമ്മ അനേകം വ്യക്തികൾക്ക് വ്യക്തിപരമായും അല്ലാതെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുവന്റെ ദൈവാനുഭവം തികച്ചും വ്യക്തിപരമാണ്. ജീവിതം വിശുദ്ധിയുളള ജീവിതമായി മാറണമെങ്കിൽ അവനും ദൈവവുമായി അഭേദ്യമായ […]

പരിശുദ്ധ അമ്മയ്ക്ക് പിറന്നാൾ സമ്മാനം

ഒരു കൊച്ചുകുഞ്ഞിനോട് അവന്‌ ഏറ്റവും ഇഷ്ടം ആരെയാണ് എന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയും എന്റെ അമ്മയെയാണെന്നു…. നമ്മളൊക്കെ എത്ര വലുതായാലും സ്വന്തം അമ്മയുടെ അടുത്തെത്തുമ്പോൾ കുഞ്ഞായി മാറുന്നപോലെതോന്നും…. ഭൂമിയിലുള്ള നമ്മുടെ സ്വന്തം അമ്മയെക്കാളും നമ്മോട് സ്നേഹവും കരുതലുമുള്ള മറ്റൊരമ്മ നമുക്കുണ്ട്…. സദാസമയവും നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുന്ന നമ്മുടെ പരിശുദ്ധ അമ്മ….. ആ അമ്മയുടെ പിറന്നാൾ ദാ ഇങ്ങടുത്തെത്തി… ആഘോഷിക്കണ്ടേ നമുക്ക്‌… എന്തൊക്കെ സമ്മാനങ്ങളാ അമ്മക്കുവേണ്ടി […]

Daily Saints | September 01 അനുദിനവിശുദ്ധർ | സെപ്റ്റംബർ 01

⚜️⚜️⚜️ September 0️⃣1️⃣⚜️⚜️⚜️വിശുദ്ധ ഗില്‍സ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഗ്രീസ്സിന്റെ തലസ്ഥാനമായ എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. ഒരു ദിവസം […]

പുലർവെട്ടം 516

{പുലർവെട്ടം 516}   പ്രളയമായിരുന്നു മനുഷ്യൻ്റെ പ്രാചീന ഭയങ്ങളിലൊന്ന്. അതുകൊണ്ടാണ് ഓരോ പുരാതന സംസ്കാരത്തിലും വിശദാംശങ്ങളിൽ ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇത്രയും പ്രളയവർത്തമാനങ്ങൾ അവശേഷിക്കുന്നത്. ഹെബ്രായലോകത്ത് അത് നോഹയുടെ കാലത്തെ ദുര്യോഗമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത്തിരിപ്പോന്ന കരയെ പലമടങ്ങുകളായി അതിനെ വലം ചുറ്റിയിരുന്ന കടൽ ആർത്തലച്ചു വന്ന് കീഴ്പ്പെടുത്തി. തീപ്പെട്ടിക്കൂടിനേക്കാൾ ചെറിയ ഒരു നൗകയിൽ ഒരേയൊരു കുടുംബവും അവരോടൊപ്പം നിലനിൽക്കണമെന്ന് ദൈവം ആഗ്രഹിച്ച എല്ലാ ജീവജാലങ്ങളുടെയും ഒരു ജോഡി ഇണകളുമുണ്ട്. […]

പുലർവെട്ടം 515

{പുലർവെട്ടം 515}   ടോട്ടോചാൻ മടുക്കാത്തൊരു പുസ്തകമാണ്. എന്തൊക്കെ കാര്യങ്ങളിലേക്കാണ് കൊബായാഷി എന്ന അദ്ധ്യാപകൻ കുട്ടികളെ സ്വാഭാവികമായി കൂട്ടിക്കൊണ്ടു പോകുന്നത്.   ഉച്ചയ്ക്ക് കുട്ടികളുടെ തുറന്നുവച്ച ചോറ്റുപാത്രങ്ങൾക്കരികിലൂടെ മാസ്റ്ററുടെ ഒരു എത്തിനോട്ടം ഉണ്ട്. കടലിൽനിന്നുള്ള പങ്കും മലയിൽ നിന്നുള്ള പങ്കും കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് അയാൾ ആരായുന്നത്. അതിന് ഒരുപാട് ചെലവോ മെനക്കേടോ ഇല്ല. മലയിൽനിന്നുള്ളതിന് കാട്ടുപയറിൻ്റെ തോരനോ ഒരു ഓംലെറ്റോ മതിയാകും. കടൽവിഭവമായി ഒരു ഉണക്കമീൻ്റെ തുണ്ടായാലും […]

വിമാന അപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 266 വിമാന അപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്   ഗോൺസാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ൽ നടന്ന സംഭവം പങ്കുവയ്ക്കുന്നത്.   അക്കാലയളവിൽ ഗോൺസാലോ റോമിൽ വൈദീക വിദ്യാർത്ഥിയായിരുന്നു. “അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ” 30 ദിവസത്തെ പ്രാർത്ഥന പൂർത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോൺസാലോയുടെ പൈലറ്റായ സഹോദരൻ ജെയിം പറത്തിയ വിമാനം ഗ്രാനഡയിൽ ലാൻഡിങ്ങിനിടയിൽ […]

ഒന്നും മാറ്റിവയ്ക്കാതെ

ജോസഫ് ചിന്തകൾ 265 “ഒന്നും മാറ്റിവയ്ക്കാതെ എൻ്റെ ജീവിതം നിനക്കു ഞാൻ നൽകുന്നു.”   അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14). ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചപ്പോൾ ആർദ്രമായ ഹൃദയത്തോടെ യൗസേപ്പിതാവും മാലാഖമാരുടെ ഈ കീർത്തനം ഏറ്റു പാടിയിട്ടുണ്ടാവും ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ സഹകാരിയിരുന്നുകൊണ്ട് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ആഘോഷത്തിൽ അവൻ പൂർണ്ണ സംതൃപ്തിയോടെ പങ്കുചേർന്നു. പുൽകൂട്ടിലെ ഉണ്ണീശോയെകണ്ട് അവൻ്റെ മുമ്പു മുട്ടുകുത്തി […]