ചൊല്ലുന്ന നിമിഷം -mother mary song lyrics

ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ
ചെല്ലുന്നു ജപമാല വഴിയായി -2
കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും -2
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം)

മാലാഖ നിരതൻ സ്തുതി സാഗരത്തിൽ
എൻ സ്വരം അരുവിയായി ചേരും -2
നൈരാശ വനിയിൽ പ്രത്യാശ പകരും
പനിനീർ പുഷ്പങ്ങൾ വിടരും -2
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം)

അകതാരിലേകും ആത്മ സുഗന്ധം
സ്നേഹത്തിൽ ഒന്നായ ബന്ധം -2
മാനവർക്കെന്നും മധ്യസ്ഥം ഏകി
സഹരക്ഷകയായി നിൽപു -2
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം)

Leave a comment