സത്യനായകാ മുക്തി ദായകാ
പുല് തൊഴുത്തിന് പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
(സത്യ നായകാ…)
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ (2)
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2)
(സത്യ നായകാ…)
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന് തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2)
നിന് കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന് രാജ്യം വന്നു ചേരും പുലരി എന്നാണോ? (2)
(സത്യ നായക…)
Sathyanayaka Mukthi Nayaka… Lyrics
Categories: Lyrics