Snehaswaroopa Thava Darshanam… Lyrics

സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ (2)
പരിമളമിയലാന്‍ ജീവിത മലരിന്‍
അനുഗ്രഹവര്‍ഷം ചൊരിയേണമേ… ചൊരിയേണമേ…
 
(സ്നേഹസ്വരൂപാ…)
 
മലിനമായ ഈ മണ്‍കുടമങ്ങേ
തിരുപാദസന്നിധിയില്‍ (2)
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ
കൃപയേകിടൂ… കൃപയേകിടൂ…
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ
 
(സ്നേഹസ്വരൂപാ…)
 
മരുഭൂമിയാം ഈ മാനസം തന്നില്‍
നിന്‍ ഗേഹം തീര്‍ത്തിടുക (2)
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ
പോകരുതേ… പോകരുതേ…
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ
 
(സ്നേഹസ്വരൂപാ…)

Sneha Swaroopa Thavadarshanam… Lyrics

Advertisements

2 thoughts on “Snehaswaroopa Thava Darshanam… Lyrics

  1. നമുക്ക് പാട്ടുകളുടെ വരികൾ മാത്രം കിട്ടുന്ന ഒരു platform എങ്ങനെ ഉണ്ടാക്കാം

    Liked by 1 person

Leave a comment