പുലർവെട്ടം 529

{പുലർവെട്ടം 529}

 
Big Panda and Tiny Dragon എന്ന സചിത്ര പുസ്തകം ഒറ്റക്കാഴ്ചയിൽ കുട്ടികളെ ഉദ്ദേശിച്ച് എന്നൊരു തോന്നൽ ഉണർത്തിയേക്കാം. എന്നാൽ അതല്ല അതിന്റെ കഥ. സരളതയുടെ പുറംചട്ട കൊണ്ട് അത് ഒളിപ്പിച്ചു പിടിക്കുന്ന സനാതനമായ ചില ഭാഷകളുണ്ട്.
 
കുഞ്ഞൻവ്യാളി മുട്ടൻ പാണ്ഡെയോടൊപ്പം ഒരു ദീർഘ സഞ്ചാരത്തിലാണ്.
 
എന്താണ് ഏറ്റവും പ്രധാനം? യാത്രയോ ലക്ഷ്യമോ, പാണ്ഡെ ആരായുകയാണ്.
 
കൂട്ട്  (The Company) എന്ന് കുഞ്ഞൻ്റെ മറുപടി.
 
രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഒരു ലോകസഞ്ചാരത്തിന് തൻ്റെ ശിഷ്യരെ അയയ്ക്കുമ്പോൾ രണ്ടുപേർ വച്ച് പോകണമെന്ന് നിഷ്കർഷിച്ച ആ ഗുരുവിനെ ഓർക്കുന്നു. പല കാരണങ്ങൾ അതിനോട് ചേർത്ത് പറയാനുണ്ടാകും. രണ്ടുപേരുടെ സാക്ഷ്യത്തിന് കൂടുതൽ വിശ്വാസ്യത കല്പിച്ചു കൊടുത്ത അവൻ്റെ സാംസ്കാരിക പശ്ചാത്തലം ഉൾപ്പെടെ. ഒക്കെ ശരിയായിരിക്കാം. എന്നാൽ അതൊന്നും ഏകാന്തതയുടെ പരിഹാരം എന്ന നിലയിലുള്ള അതിന്റെ സാർവ്വത്രിക സാധുതയെ ലഘൂകരിക്കുന്നില്ല.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

പുലർവെട്ടം | Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s