Daily Saints, October 25 | അനുദിനവിശുദ്ധർ, ഒക്ടോബർ 25

⚜️⚜️⚜️ October 2️⃣5️⃣⚜️⚜️⚜️

വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു സ്ഥിരീകരണം ഇല്ല.

തങ്ങളുടെ വ്യാപാരത്തില്‍ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുമുള്ള വരുമാനം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം ബെല്‍ജിക്ക് ഗൌളിലെ ഗവര്‍ണറായ റിക്റ്റസ് വാരുസിനു പിടിച്ചില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തില്‍ തിരികല്ല് കെട്ടി നദിയില്‍ എറിയുകയും ചെയ്തു. ഇതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെങ്കിലും ചക്രവര്‍ത്തി ഈ വിശുദ്ധരെ പിടികൂടി തലവെട്ടി കൊന്നുകളഞ്ഞു.

ഗാബ്രിയേല്‍ മേയിറിന്റെ അഭിപ്രായത്തില്‍ പല ഉറവിടങ്ങളില്‍ നിന്നുമായി രൂപപ്പെട്ട ഇവരുടെ കഥയില്‍ ചരിത്രപരമായി വിശ്വാസയോഗ്യമല്ലാത്ത പല വിശദാംശങ്ങളും കടന്ന്‍ കൂടിയിട്ടുണ്ട്. മറ്റൊരു ഐതിഹ്യമനുസരിച്ച് കാന്റര്‍ബറിയിലെ ഒരു കുലീന റോമന്‍-ബ്രിട്ടിഷ് കുടുംബത്തിലെ ആണ്‍ മക്കളായിട്ടാണ് ഇവരുടെ ജനനം. ഇവര്‍ പ്രായപൂര്‍ത്തിയായികൊണ്ടിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ വെറുപ്പിന് പാത്രമായ അവരുടെ പിതാവിന്റെ വധത്തോടെ, തൊഴില്‍ പരിശീലനത്തിനും കൂടാതെ പിതാവിന്റെ ഘാതകരില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അവരുടെ അമ്മ അവരെ ലണ്ടനിലേക്കയച്ചു.

യാത്രക്കിടെ ഫാവര്‍ഷാം എന്ന സ്ഥലത്തെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ പണിശാലയിലെത്തിയ അവര്‍ ഇനി യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഫാവര്‍ഷാമില്‍ വസിക്കുകയും ചെയ്തു. ഈ നഗരവുമായി വിശുദ്ധര്‍ക്കുള്ള ബന്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഒരു ലോഹ ഫലകം ഇപ്പോഴും ആ പട്ടണത്തില്‍ കാണാം. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിനു ‘ക്രിസ്പിന്‍ ആന്‍ഡ്‌ ക്രിസ്പാനിയസ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത് . എന്നിരുന്നാലും ഈ ഐതിഹ്യത്തില്‍ ഈ സഹോദരന്മാര്‍ എങ്ങനെ രക്തസാക്ഷിത്വം വരിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു എന്ന് വിവരിക്കുന്നില്ല .

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഫ്രാന്‍സിലെ ഹിലരി

2. ഗ്രീക്കുകാരായ ക്രിസന്തിയൂസും ഭാര്യ ദാരിയും

3. തബീത്താ

4. ഓര്‍ലീന്‍സിലെ ഡുള്‍കാര്‍ഡൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) October 25th – Sts. Crispin & Crispinian

Advertisements

അനുദിന വിശുദ്ധർ (Saint of the Day) October 25th – Sts. Crispin & Crispinian

Unreliable legend had Crispin and Crispinian, noble Roman brothers who with St. Quintinus, went to Gaul to preach the gospel and settled at Soissons. They were most successful in convert work during the day and worked as shoemakers at night. By order of Emperor Maximian, who was visiting in Gaul, they were haled before Rictiovarus (whose position is unknown and even his existence is doubted by scholars), a hater of Christians, who subjected them to torture; when unsuccessful in trying to kill them, he committed suicide whereupon Maximian had the two brothers beheaded. Their remains were buried at Soissons but afterward moved, partly to Osnabrück, Ger., and partly to the chapel of San Lorenzo in Rome; there are also relics at Fulda, Ger. A Kentish tradition claims that their bodies were cast into the sea and floated ashore at Romney Marsh. In medieval France their feast day was the occasion of solemn processions and merrymaking in which guilds of shoemakers took the chief part. In England the day acquired additional importance as the anniversary of the Battle of Agincourt (1415), an event noted in Shakespeare’s Henry V (Act IV, scene 3).

They are the patrons of shoemakers, cobblers, and leatherworkers. Their feast day is October 25th.

A great church was built at Soissons in the 6th century in their honor.

Advertisements

കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും;
മരണദിവസം അവന്‍ അനുഗൃഹീതനാകും.
കര്‍ത്താവിനോടുള്ള ഭക്‌തി
ജ്‌ഞാനത്തിന്റെ ആരംഭമാകുന്നു;
മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ അവളും സൃഷ്‌ടിക്കപ്പെടുന്നു.
പ്രഭാഷകന്‍ 1 : 13-14

ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ!
എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
സങ്കീര്‍ത്തനങ്ങള്‍ 61 : 1

ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗത്തിലും ചരിക്കുകയോ അരുത്‌;
കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത്‌ അതാണ്‌.
നീ അറിവില്‍ സ്‌ഥൈര്യം പാലിക്കുക;
നിന്റെ വാക്കുകളില്‍ പൊരുത്തക്കേടുണ്ടാകരുത്‌;
പ്രഭാഷകന്‍ 5 : 9-10

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s