ജോസഫ് ചിന്തകൾ

വിശുദ്ധ ദമ്പതികളുടെ ജപമാല

ജോസഫ് ചിന്തകൾ 330
വിശുദ്ധ ദമ്പതികളുടെ ജപമാല
 
1991 ൽ Oblates of St Joseph എന്ന സമർപ്പിത സമൂഹത്തിൻ്റെ അമേരിക്കയിലെ കാലിഫോർണിയായിൽ നടന്ന വാർഷിക ധ്യാനത്തിൽ രൂപപ്പെട്ട ഒരു ഭക്ത കൃത്യമാണ് (Holy Spouses Rosary ) അഥവാ വിശുദ്ധ ദമ്പതികളുടെ ജപമാല. പരമ്പരാഗതമായ മരിയൻ ഭക്തിയോടു വിശുദ്ധ യൗസേപ്പിതാവിനെക്കൂടി ഉൾചേർക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം.
പത്തു രഹസ്യങ്ങളാണ് ഈ ജപമാലയിലുള്ളത്. പരമ്പരാഗതമായ സന്തോഷത്തിൻ്റെ രഹസ്യങ്ങളോടുകൂടെ അഞ്ചു രഹസ്യങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് വിശുദ്ധ ദമ്പതികളുടെ ജപമാല.
 
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയ്ക്കു പകരം നിറഞ്ഞ മറിയമേ, ദാവീദിൻ്റെ സുതനായ യൗസേപ്പേ എന്ന പ്രാർത്ഥന ജപിക്കുന്നു.
 
ജപം
കൃപ നിറഞ്ഞ മറിയമേ ( നന്മ നിറഞ്ഞ മറിയമേ ) ദാവീദിൻ്റെ സുതനായ യൗസേപ്പേ, ദൈവമാതാവും
രക്ഷകൻ്റെ സംരക്ഷകനുമേ നിങ്ങൾക്കു മഹത്വം. നിങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമായ ദിവ്യശിശുവായ ഈശോയക്കു നിത്യ സ്തുതി. വിശുദ്ധ ദമ്പതികളെ, പാപികളായ ഞങ്ങൾക്കു വേണ്ടിയും ഞങ്ങളുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വേണ്ടിയും ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേൻ
 
ഓരോ രഹസ്യങ്ങൾക്കു ശേഷവും 10 തവണ നന്മ നിറഞ്ഞ മറിയമേ ദാവീദിൻ്റെ സുതനായ യൗസേപ്പേ എന്ന ജപം ചൊല്ലുന്നു.
 
പത്തു രഹസ്യങ്ങൾ
 
1) മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹ നിശ്ചയം (മത്താ 1:18, ലൂക്കാ 1:26-27, 2:4-5).
 
2) മംഗലവാർത്ത (ലൂക്കാ 1:28-38).
 
3)കര്ത്താവിന്റെ ദൂതന് സ്വപ്‌നത്തില് ജോസഫിനു പ്രത്യക്‌ഷപ്പെടുന്നു. (മത്താ 1:19-25).
 
4) മറിയം എലിസബത്തിനെ സന്ദർശിക്കുന്നു (ലൂക്കാ 1:39-56).
 
5) ഈശോയുടെ ജനനം (ലൂക്കാ 2:6,15-16).
 
6) ഈശോയുടെ പരിഛേദനവും പേരിടലും (ലൂക്കാ 2:21).
 
7) ഈശോയെ ദേവാലയത്തിൽ കാഴ്ചവയ്ക്കുന്നു (ലൂക്കാ 2:22-40)
 
8 ) ഈജിപ്തിലേക്കുള്ള പലായനം ( മത്താ 2:13-15)
 
9 ) ഈശോയെ ദൈവാലയത്തിൽ കണ്ടെത്തുന്നു (ലൂക്കാ 2:41-50).
 
10) നസറത്തിലെ രഹസ്യ ജീവിതം (ലൂക്കാ 2:51-52).
 
ഈ ജപമാല കുടുബങ്ങൾക്ക്, പ്രത്യേകിച്ച് വിവാഹത്തിന് ഒരുങ്ങുന്ന നവ ദമ്പതികൾക്ക് പ്രത്യേകം അനുഗ്രഹങ്ങൾ കൊണ്ടുവരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ, അവരുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി ഈ ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s