Daily Saints, November 10 | അനുദിന വിശുദ്ധർ, നവംബർ 10

⚜️⚜️⚜️ November 1️⃣0️⃣⚜️⚜️⚜️
മഹാനായ വിശുദ്ധ ലിയോ പാപ്പാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് ‘മഹാനെന്ന’ ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ഇത്രയധികം ശോഭിച്ച മറ്റൊരു മാര്‍പാപ്പായും ലോകചരിത്രത്തിലില്ലായെന്ന് പറയപ്പെടുന്നു. ഒരു എഴുത്ത്കാരന്‍ എന്ന നിലയിലും വിശുദ്ധന്റെ നാമം പ്രസിദ്ധമാണ്. ദേവാലയങ്ങളില്‍ അദ്ദേഹം നടത്തിയ നിരന്തര പ്രഭാഷണങ്ങള്‍ ദൈവശാസ്ത്ര സാഹിത്യത്തില്‍ വളരെയേറെ വിലമതിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ചാള്‍സ്ഡോണിന്റെ സമിതി കൂടിയത്.

രാജാവായ അറ്റില്ല, ഇറ്റലി ആക്രമിച്ച സമയത്താണ് ലിയോ ഒന്നാമന്‍ സഭ ഭരിച്ചിരുന്നത്. മൂന്ന് വര്‍ഷത്തെ പിടിച്ചടക്കലിന് ശേഷം അക്ക്യുലിയ പിടിച്ചടക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതിന് ശേഷം അറ്റില്ല റോമിന് നേരെ തിരിഞ്ഞു. കോപാകുലരായ അറ്റില്ലയുടെ പടയാളികള്‍ പൊ നദി മിനിസിയോയുമായി കൂടിച്ചേരുന്ന ഭാഗം മുറിച്ചുകടക്കുവാനുള്ള ശ്രമം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇവിടെ വച്ച് 452-ല്‍ വിശുദ്ധ ലിയോ അറ്റില്ലയെ തടയുകയും തിരികെ പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനോടകം വിശുദ്ധ ലിയോ റോമിലേക്ക് തിരിച്ചുപോവുകയും അവിടെ വച്ച് ആഹ്ലാദപൂര്‍വ്വമായ വരവേല്‍പ്പ് ലഭിക്കുകയും ചെയ്തു.

കാലങ്ങള്‍ക്ക് ശേഷം ക്രൂരനായ ജെന്‍സെറിക്ക് നഗരത്തില്‍ പ്രവേശിച്ചു. എന്നാല്‍ തന്റെ പരിശുദ്ധ ജീവിതത്തിന്റെ ശക്തിയും ദൈവീക വാഗ്ചാതുര്യവും വഴി വിശുദ്ധന്‍ ജെന്‍സെറിക്കിനെ കൂട്ടക്കുരുതിയില്‍ നിന്നും വിനാശകരമായ പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിപ്പിച്ചു. 455-ല്‍ ആയിരുന്നു ഇത് നടന്നത്. ആരാധനാക്രമത്തിന്റെ കാര്യത്തിലും അദ്ദേഹം വളരെ ഉത്സുകനായിരുന്നു. ഇദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ‘ലിനോനിന്‍ സാക്രമെന്ററി’ എന്ന വേദ പുസ്തക സംഗ്രഹം നിരവധി പ്രാര്‍ത്ഥനകളും രചനകളും അടങ്ങിയതാണ്. ആഗമന കാലത്തെ ആരാധന പ്രാര്‍ത്ഥനകള്‍ ചില ദൈവശാസ്ത്രജ്ഞര്‍ ഈ വിശുദ്ധന്‍ രചിച്ചതായി കരുതുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. സ്പെയര്‍ ബിഷപ്പായിരുന്ന ഗുവെരേമ്പാല്‍ദൂസ്

2. സീസ് ബിഷപ്പായിരുന്ന ഹാഡെലിന്‍

3. ജര്‍മ്മനിയിലെ ജോണ്‍

4. കാന്‍റര്‍ബറിയിലെ യുസ്തൂസ്

5. തിബേരിയൂസ്, മോദേസ്തൂസ് ഫ്ലോരെന്‍സിയ

6. ഓര്‍ലീന്‍സിലെ ബിഷപ്പായിരുന്ന മോണിത്തോര്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 10th – St. Leo the Great

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 10th – St. Leo the Great

With apparent strong conviction of the importance of the Bishop of Rome in the Church, and of the Church as the ongoing sign of Christ’s presence in the world, Leo the Great displayed endless dedication as pope. Elected in 440, he worked tirelessly as “Peter’s successor,” guiding his fellow bishops as “equals in the episcopacy and infirmities.”

Leo is known as one of the best administrative popes of the ancient Church. His work branched into four main areas, indicative of his notion of the pope’s total responsibility for the flock of Christ. He worked at length to control the heresies of Pelagianism—overemphasizing human freedom—Manichaeism—seeing everything material as evil—and others, placing demands on their followers so as to secure true Christian beliefs.

A second major area of his concern was doctrinal controversy in the Church in the East, to which he responded with a classic letter setting down the Church’s teaching on the two natures of Christ. With strong faith, he also led the defense of Rome against barbarian attack, taking the role of peacemaker.

In these three areas, Leo’s work has been highly regarded. His growth to sainthood has its basis in the spiritual depth with which he approached the pastoral care of his people, which was the fourth focus of his work. He is known for his spiritually profound sermons. An instrument of the call to holiness, well-versed in Scripture and ecclesiastical awareness, Leo had the ability to reach the everyday needs and interests of his people. One of his sermons is used in the Office of Readings on Christmas.

It is said of Leo that his true significance rests in his doctrinal insistence on the mysteries of Christ and the Church and in the supernatural charisms of the spiritual life given to humanity in Christ and in his Body, the Church. Thus Leo held firmly that everything he did and said as pope for the administration of the Church represented Christ, the head of the Mystical Body, and Saint Peter, in whose place Leo acted.

Reflection
At a time when there is widespread criticism of Church structures, we also hear criticism that bishops and priests—indeed, all of us—are too preoccupied with administration of temporal matters. Pope Leo is an example of a great administrator who used his talents in areas where spirit and structure are inseparably combined: doctrine, peace, and pastoral care. He avoided an “angelism” that tries to live without the body, as well as the “practicality” that deals only in externals.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

പത്താം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷


വിശുദ്ധ ലിഗോരി, വിശുദ്ധ ലെയോണാര്‍ഡ വേദപണ്ഡിതനായ സ്വാരെസ് മുതലായ കീര്‍ത്തിപ്പെട്ട മഹാത്മാക്കള്‍ പറയുന്നത്, കത്തോലിക്കരില്‍ അധിക പങ്കും സര്‍വ്വേശ്വരന്‍റെ കൃപാധിക്യം കൊണ്ട് നിത്യ നരകത്തില്‍ നിന്നൊഴിഞ്ഞ് ശുദ്ധീകരണ സ്ഥലത്തില്‍ ബഹുവേദന അനുഭവിച്ചു കൊണ്ടെങ്കിലും രക്ഷപെടുമെന്നാണ്. ഈ പുണ്യാത്മാക്കളുടെയും വേദശാസ്ത്രികളുടെയും അഭിപ്രായം ആശ്വാസ പ്രദമാണങ്കിലും ദൈവശുശ്രൂഷയില്‍ നാം ജാഗ്രതകുറവ് കാണിക്കാന്‍ പാടില്ല. പാപ വഴിയില്‍ നടക്കുന്നതു കൊണ്ട് ശുദ്ധീകരണ സ്ഥലത്തിലെ ക്രൂര വേദനകളെ നിങ്ങള്‍ക്കു നിങ്ങള്‍ തന്നെ സമ്പാദിക്കുന്നു. എന്നു മാത്രമല്ല നിത്യ നരകത്തില്‍ പോകുവാനുള്ള സാധ്യതയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

ശുദ്ധീകരണ സ്ഥലത്തില്‍ വേദനപ്പെടുന്ന ആത്മാക്കള്‍ അനേകമാണെങ്കിലും ദിനംപ്രതി തിരുസഭയില്‍ ചെയ്യപ്പെടുന്ന ജപം, തപസ്സ്, ദാനധര്‍മ്മം, വിശുദ്ധ കുര്‍ബാന മുതലായവ വഴി അനവധി ആത്മാക്കള്‍ അവിടെനിന്നും മോചിതരായി മോക്ഷം പ്രാപിക്കുന്നില്ലേയെന്ന്‍ ചോദിക്കുമായിരിക്കും. ഈ ചോദ്യത്തില്‍ വാസ്തവമില്ലാതില്ല. എന്നാല്‍ പത്തു രൂപ തിരികെ കൊടുത്താല്‍ പതിനായിരം രൂപയുടെ കടം തീരുമോ? പത്തു പേര്‍ക്കു മാത്രം കുടിക്കുവാന്‍ തികയുന്ന വെള്ളം കൊണ്ട് പതിനായിരം പേരുടെ ദാഹം തീരുമോ? ഇപ്രകാരം തന്നെ ശുദ്ധീകരണ സ്ഥലത്തില്‍ കഷ്ടപ്പെടുന്ന കണക്കില്ലാത്ത ആത്മാക്കള്‍‍ വീട്ടേണ്ട പരിഹാരക്കടങ്ങള്‍ക്ക് വിശ്വാസികളുടെ സല്കൃത്യങ്ങള്‍ എത്ര അധികമായിരുന്നാലും മതിയായി എന്നു പറയാന്‍ കഴിയില്ല.

വിശ്വാസികളെ, ഒരു ദേശത്തില്‍ ക്ഷാമം കൊണ്ട് അനേകായിരം ആളുകള്‍ മരിക്കുവാന്‍ പോകുന്നുവെന്നു കേട്ടാല്‍ നിങ്ങളെന്തു ചെയ്യും? അവരുടെ മേല്‍ അനുഗ്രഹം തോന്നി, ബുദ്ധിമുട്ടു സഹിച്ചു കൊണ്ട് നിങ്ങളാല്‍ കഴിയും വിധം അവര്‍ക്കു ധരാളമായ ദ്രവ്യസഹായം ചെയ്കയില്ലയോ? അപ്രകാരം തന്നെ ശുദ്ധീകരണ സ്ഥലത്തില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ വേദനപ്പെടുന്നു എന്നറിഞ്ഞ് ഉദാരബുദ്ധിയോടെ അവര്‍ക്കു വേണ്ടി ദാനധര്‍മ്മങ്ങള്‍‍ ചെയ്യുകയും വിശുദ്ധ കുര്‍ബാന ചൊല്ലിക്കുകയും വേണം.

ജപം
🔷🔷

കൃപ നിറഞ്ഞ കര്‍ത്താവേ! ഞങ്ങളുടെ മാതാപിതാക്കന്മാരുടെയും സഹോദരങ്ങളുടെയും മറ്റു സകല വിശ്വാസികളുടെയും ആത്മാക്കളെ മറക്കാതെ അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകണമേ. മോക്ഷത്തില്‍ നിന്നു അകറ്റി നിറുത്തുന്ന കെട്ടുകളെ അഴിച്ച് പാപങ്ങള്‍ പൊറുത്ത് പ്രായശ്ചിത്തകടങ്ങളൊക്കെയും തീര്‍ത്തു മഹാ ദയയോടെ അവരെ അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമെന്ന് കര്‍ത്താവേ! അങ്ങേ സന്നിധിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ആമ്മേനീശോ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ .

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ .

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

……. (കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരണ ആത്മാക്കളുടെ മേല്‍ അലിവായിരിക്കണമെന്നു മറ്റുള്ളവരെ കൂടി ഓര്‍മ്മിപ്പിക്കുക. ഒരു സഹായവും കിട്ടാത്ത ആത്മാക്കള്‍ക്കു വേണ്ടി ഒരു കുര്‍ബാന കാണുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s