ജോസഫ് ചിന്തകൾ

ജീവനുവേണ്ടിയുള്ള ലുത്തിനിയ 

ജോസഫ് ചിന്തകൾ 333
ജീവനുവേണ്ടിയുള്ള ലുത്തിനിയ
 
ജീവൻ്റെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ജീവനു വേണ്ടിയുള്ള മനോഹരമായ ഒരു പ്രാർത്ഥനയാണ് ഈ ലുത്തിനിയ
 
നല്ലവനായ വിശുദ്ധ യൗസേപ്പിതാവ…
മറുപടി: ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഭർത്താവേ…
ദൈവമാതാവിൻ്റെ സംരക്ഷകനേ…
വിശ്വസ്തനായ ജീവിത പങ്കാളിയേ…
നല്ല തൊഴിലാളിയേ…
നല്ലവനും മാന്യനുമായ മനുഷ്യനേ…
വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും മനുഷ്യനു…
അനുകമ്പയും പരസ്നേനേഹവും നിറഞ്ഞ മനുഷ്യനേ…
സ്നേഹം നിറഞ്ഞ മനുഷ്യനേ…
ഈശോമിശിഹായുടെ പിതാവേ…
ഉണ്ണീശോയുടെ കാവൽക്കാരനേ…
പുണ്യത്തിൻ്റെ അധ്യാപകനേ…
ക്ഷമയുടെ മാതൃകയേ…
ദയയുടെ മാതൃകയേ…
സ്നേഹം നിറഞ്ഞ പിതാവേ…
കാരുണ്യം നിറഞ്ഞ പിതാവേ…
പരിശുദ്ധിയുടെ ഉദാഹരണമേ…
വിവാഹിതരാകാത്ത പിതാക്കന്മാർക്കു വേണ്ടി…
മറുപടി: ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ഭയപ്പെടുന്നവർക്കുവേണ്ടി…
നിശായുടെ പ്രലോഭനത്തിൽ അകപ്പെട്ടവർക്കു വേണ്ടി….
തിന്മയുടെ പ്രലോഭനത്തിൽ അകപ്പെട്ടവർക്കു വേണ്ടി…
അനാഥർക്കും അഭയാർത്ഥികൾക്കും വേണ്ടി…
മരണകരമായ രോഗങ്ങളിൽ ആയിരിക്കുന്നവർക്കു വേണ്ടി…
അവരുടെ മരണമണിക്കൂറിൽ…
ഡോക്ടർമാർക്കും നേഴ്സുമാർക്കും വേണ്ടി…
മരണംകാത്തു കിടക്കുന്നവർക്കു വേണ്ടി…
വൃദ്ധർക്കും എകാന്തവാസികൾക്കും വേണ്ടി…
സത്യത്തിനും നീതിക്കും വേണ്ടി..
നിയമ പാലർക്കും ന്യായാധിപന്മാർക്കും വേണ്ടി…
രാഷ്ടീയ പ്രവർത്തകർക്കു
ജീവനു വേണ്ടി ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ടിയും…
 
പ്രാർത്ഥന
 
നല്ലവനായ വിശുദ്ധ യൗസേപ്പിതാവേ, നിൻ്റെ വിശ്വസ്ത സ്നേഹം ദൈവമാതാവിനെയും അവളുടെ പുത്രനായ ഈശോയെയും പരിപാലിച്ചുവല്ലോ. നിൻ്റെ പിതൃതുല്യമായ പരിചരണം എല്ലാ സൃഷ്ടികൾക്കും മുമ്പുള്ളവനെ പക്വതയിലേക്ക് നയിച്ചു. നിൻ്റെ മധ്യസ്ഥതയിലൂടെ, ദൈവം എല്ലാ മനുഷ്യജീവനെയും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ നയിക്കുകയും സംരക്ഷിക്കുകയും സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ ഞങ്ങളെ നയിക്കുകയും ചെയ്യട്ടെ. നല്ല വിശുദ്ധ യൗസേപ്പിതാവേ ഈശോയോടു ചേർന്ന് പിതാവായ ദൈവത്തെ നിത്യം സ്തുതിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ആമ്മേൻ
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Holy Family
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s