Daily Saints, November 13 | അനുദിന വിശുദ്ധർ, നവംബർ 13

⚜️⚜️⚜️ November 1️⃣3️⃣⚜️⚜️⚜️
വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി.

ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട്‌ മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം വിശുദ്ധന് പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. വിയന്നായിലെ ജെസ്യൂട്ട് ആശ്രമാധികാരി സ്റ്റാന്‍സിളാവൂസിന്റെ പിതാവിന്റെ കോപത്തെ ഭയന്ന് അദ്ദേഹത്തെ സഭയില്‍ ചേര്‍ക്കുന്നതിന് വിസമ്മതിച്ചു.

അതിനാല്‍ സ്റ്റാന്‍സിളാവൂസ്‌ ഏതാണ്ട് 350 മൈലുകളോളം സഞ്ചരിച്ച്‌ ഓഗ്സ്ബര്‍ഗിലേക്കും അവിടെ നിന്ന് ഡില്ലിന്‍ജെന്നിലേക്കും പോയി. ജര്‍മ്മനിയിലെ ജെസ്യൂട്ട് ആശ്രമാധികാരിയായ വിശുദ്ധ പീറ്റര്‍ കനീസിയസ് അദ്ദേഹത്തെ ആശ്രമത്തിലെടുത്തത്. മൂന്നാഴ്ചക്ക് ശേഷം വിശുദ്ധനെ റോമിലെ ജസ്യൂട്ട് ജനറലായ വിശുദ്ധ ഫ്രാന്‍സിസ്‌ ബോര്‍ഗിയയുടെ അടുക്കലേക്കയച്ചു. തന്റെ പിതാവിന്റെ ഇഷ്ടത്തിന്‌ വിപരീതമായി തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം റോമില്‍ വച്ച് ജസ്യൂട്ട് സഭയില്‍ ചേര്‍ന്നു.

പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഉള്ള അദ്ദേഹത്തിന്‍റെ ആത്മനിര്‍വൃതി മൂലം ആരാധനയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിപത്തി സകലര്‍ക്കും പ്രകടമായിരുന്നു. സഭയില്‍ ചേര്‍ന്ന് ഒമ്പത് മാസമായപ്പോഴേക്കും അദ്ദേഹം വീണ്ടും രോഗത്തിന് പിടിയിലാകുകയും മരണമടയുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. ഓര്‍ലീന്‍സുകാരിയായ അബ്ബോ

2. സ്പെയിന്‍കാരായ അര്‍കേഡിയൂസ് പാസ്കാഡിയൂസ്, പ്രോബൂസ്, എവുടീക്യന്‍,പൗളില്ലുസു

3. ടൂഴ്സ് ബിഷപ്പായിരുന്ന ബ്രൈസ്

4. ഫേണ്‍സ് ബിഷപ്പായിരുന്ന കയില്ലിന്‍

5. ചില്ലിയെന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 13th – St. Stanislaus Kostka

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 13th – St. Stanislaus Kostka

Saint Stanislaus Kostka was born in Poland in 1550, of a noble Polish family. At the age of fourteen he was sent with his older brother Paul to study at the Jesuit College in Vienna. Twice a day he would pray at length in the chapel, and he never failed to recite a crown of the Rosary. He avoided the company of students too free in their speech and behavior, and often fasted and inflicted on himself a rude discipline. His love for God did not cease to augment with these practices, and he decided to make a vow to enter the Company of Jesus. He told his confessor of it only six months later, as he wanted it to remain unknown until he would be in a position to carry it out.

He fell ill, and the demon appeared in his room under the form of a black dog which lunged at his throat. The young Saint drove him away with the sign of the Cross; but his illness was growing worse. He was lodged in the residence of a Protestant who would not permit the Blessed Sacrament to be brought to him. Saint Stanislaus remembered having read that those who invoked Saint Barbara never died without the Sacraments, and he begged that she would assist him in his danger and not permit that he die without the Viaticum. His prayer was answered; one night, when his life was despaired of, he saw this beautiful virgin-martyr, accompanied by two Angels, enter his room with the Blessed Sacrament. He was greatly consoled by this favor and another which immediately followed it; the Blessed Virgin also appeared and assured him that God wanted him to enter the Jesuit Society. Soon he felt better and was restored to complete health.

He was still too young to enter the Order in Vienna without his parents’ permission; he therefore determined to go to another province where it might be possible. Stanislaus had always been gentle and cheerful, and his sanctity was felt as a reproach by his brother Paul, who had been surveying him constantly and often spoke rudely to him, even going so far as to strike him. Stanislaus nonetheless succeeded in evading him when he left for Augsbourg, dressed as a beggar, to go to Father Peter Canisius, Provincial of Upper Germany, with letters of recommendation he had received from a Father of the Company. His brother, when he realized he had left, pursued him, but even though Stanislaus was on foot, passed him by without recognizing him. A little farther on, Paul’s horses refused to advance and he was obliged to return to Vienna.

Saint Peter sent Stanislaus to Rome, a very long distance in those days, over a rugged and dangerous road, where rocks, mountains and rivers made the journey very difficult. Saint Francis of Borgia received him in Rome as a treasure sent by God, and he was clothed in the Jesuit habit in October 1567. His father was very irritated, but the son answered his letters with modesty and firmness, and continued to apply himself to every practice that might lead him closer to God and religious perfection. In ten months it is said that he advanced more than many do over a period of fifty or sixty years. During those ten short months he always had Our Lady in his mind, in his heart and on his lips. A custom was introduced for the novices during his sojourn in Rome; they would turn toward Her church of Saint Mary Major and ask, kneeling, for Her benediction; this practice has been conserved in the Roman novitiate ever since that time.

The fervent novice ardently desired to be in heaven on the feast of Her Assumption; he fell ill of a fever on the 9th of August, and it was revealed to him that his desire would be fulfilled. In effect, his holy soul departed to rejoin His Heavenly Mother, when She came to claim him at a little after 3 o’clock on the morning of the 15th of August, 1568. He was eighteen years old. We often see him with the Infant Jesus in his arms, because when Our Lady came to cure him in Vienna with Her Divine Treasure in Her arms, She had placed the Infant Saviour on his bed. Many illnesses were cured at his tomb, and his body was found incorrupt three years after his death. He was soon considered as a Saint in Italy and Poland; in 1604 he was declared Blessed and was canonized in 1726. Paul Kostka wept for long years over his mistreatment of his younger brother, and was about to enter the Society of Jesus himself in 1607, when he died suddenly on November 13th, anniversary of the discovery of the incorrupt remains of Saint Stanislaus.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

പതിമൂന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത് ഈശോയ്ക്ക് എത്രയോ പ്രിയമുള്ള പുണ്യമായിരിക്കുന്നുവെന്ന് അല്‍പനേരം ചിന്തിക്കാം. ഈശോമിശിഹായെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവര്‍ കഴിയുംവണ്ണം ആത്മാക്കള്‍ വീട്ടേണ്ട പരിഹാരക്കടം തീര്‍ത്തു അവരെ മോക്ഷത്തില്‍ ചേര്‍ത്താല്‍ അവര്‍ ഈശോയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കയാണല്ലോ ചെയ്യുന്നത്. നിങ്ങളെ സൃഷ്ടിച്ചു രക്ഷിച്ച ഈശോയുടെ നേരെ വിശേഷ സ്നേഹവും ഭക്തിയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അവിടുത്തെ ആഗ്രഹം പോലെ ശുദ്ധീകരണാത്മാക്കളെ നിങ്ങളുടെ ജപങ്ങളാലും ദാനകൃത്യങ്ങളാലും മോചിക്കുന്നതിനു നിങ്ങള്‍ പരിശ്രമിക്കണം. അപ്രകാരം ചെയ്യാതെയും അതിന്മേല്‍ ആശ്രയിക്കാതെയും ഇരിക്കുന്നവന്‍ ക്രിസ്ത്യാനിയെന്ന പേരിനു പോലും അര്‍ഹനാണോ?

എത്രയോ ജനങ്ങള്‍ നിത്യരക്ഷയെപ്പറ്റി സംശയിച്ചു ദുഃഖിക്കുന്നു. മോക്ഷം പ്രാപിക്കണമെന്നുള്ള സ്ഥിരവിശ്വാസവും ശരണവും ഉണ്ടാകുന്നതിനു കാരുണ്യപ്രവര്‍ത്തികള്‍ അനുഷ്ഠിക്കുന്നത് ഏറ്റവും ഉന്നതമായ മാര്‍ഗ്ഗമാണ്. കര്‍ത്താവു കുരിശും ചുമന്നുകൊണ്ടു ഗാഗുല്‍ത്താ മലയിലേക്കു പോകയില്‍ ശിമയോന്‍ മിശിഹായെ സഹായിക്കുന്നതിനും ഭക്തിയായ വേറോനിക്കാ തന്‍റെ തിരുമുഖം തുടയ്ക്കുന്നതിനും ഇടയായതു കൊണ്ട് അവയെ നിങ്ങള്‍ ഭാഗ്യവാന്മാരെന്നു പറയാറില്ലേ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിച്ചാല്‍ നിങ്ങളും അവരെപ്പോലെ തന്നെ ഭാഗ്യവാന്മാരായി തീരുന്നതാണ്. ഈശോ മിശിഹായോടു നിങ്ങള്‍ക്കുള്ള ഭക്തിയുടെ തോതനുസരിച്ചായിരിക്കും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ നേര്‍ക്ക് നിങ്ങള്‍ക്കുള്ള ഭക്തിയും സ്നേഹവും.

ജപം
🔷🔷

നിത്യപിതാവിനു യോഗ്യബലിയായി തന്നെത്തന്നെ കാഴ്ച കൊടുത്ത യേശുവേ, മരിച്ചുപോയ മെത്രാന്മാര്‍, ഗുരുക്കന്മാര്‍, പ്രഭുക്കള്‍ എന്നിവരുടെ ആത്മാക്കളെ തൃക്കണ്‍പാര്‍ത്ത് ശുദ്ധീകരണ സ്ഥലത്തു നിന്നും അവരെ രക്ഷിച്ചു സകല ഭാഗ്യങ്ങളും അനുഭവിക്കുവാന്‍ വേണ്ടി അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമേ. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ .

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷
ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി ഒരു കൊന്ത ചൊല്ലുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

നിന്റെ മാതാപിതാക്കള്‍ സന്തുഷ്‌ടരാകട്ടെ,
നിന്റെ പെറ്റമ്മആഹ്ലാദിക്കട്ടെ.
മകനേ, ഞാന്‍ പറയുന്നതുഹൃദയപൂര്‍വം കേള്‍ക്കുക;
എന്റെ മാര്‍ഗം അനുവര്‍ത്തിക്കുക.
സുഭാഷിതങ്ങള്‍ 23 : 25-26

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 84 : 12

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്..എന്റെ കണ്ണീർക്കണങ്ങൾ അങ്ങു കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്.. (സങ്കീർത്തനം :56/8)

സ്നേഹപിതാവായ ദൈവമേ.. ഞങ്ങളുടെ കണ്ണുനീരുകൾക്കും പ്രാർത്ഥനകൾക്കും ഉത്തരം നൽകുന്നവനേ.. അനുഗ്രഹിക്കപ്പെട്ട ഈ പുതിയ പ്രഭാതത്തിലും നന്ദിയോടെ ഞങ്ങളങ്ങയെ സ്തുതിക്കുന്നു.. പ്രശ്നങ്ങളില്ലാത്ത ജീവിതമില്ലെന്നും.. അതിനെയൊക്കെ തരണം ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നുമൊക്കെ എല്ലാവരും പറയാറുണ്ട്.. എങ്കിലും ചിലപ്പോഴെങ്കിലും മുന്നോട്ടു പോകാനാവാത്ത വിധത്തിൽ ഞങ്ങളെ തളർത്തുന്നതും.. തകർക്കുന്നതും സ്വന്തം കുടുംബത്തിനുള്ളിൽ നിന്നു തന്നെ ഞങ്ങൾക്കു നേരെ ഉയരുന്ന പഴിചാരലുകളാണ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പിടിച്ചു നിൽക്കുമായിരുന്നു.. പക്ഷേ എന്റെ കുടുംബം എന്നെ തള്ളിപ്പറഞ്ഞപ്പോഴാണ് ഞാൻ വീണു പോയത് എന്നു സ്വയം തകർന്നു വിലപിക്കുന്ന അനേകർ ഇന്നും ഞങ്ങളുടെയിടയിലുണ്ട്..

ഈശോയേ.. പെറ്റമ്മ മറന്നാലും എന്നെ മറക്കാത്ത അങ്ങയുടെ സ്നേഹവായ്പ്പിൽ ഞാനഭയം തേടിയണയുന്നു.. നിന്റെ ഉള്ളം കയ്യിൽ എന്റെ കരങ്ങളും കോർത്തു പിടിച്ചിരിക്കുന്നു എന്ന വിശ്വാസം ഒന്നുമാത്രമാണ് ഇടറി വീഴാതെ എന്നെ ഇന്നും മുന്നോട്ടു നയിക്കുന്നത്.. എന്റെ ജീവിതത്തിലെ നോവിടങ്ങളിൽ അങ്ങയുടെ തിരുഹൃദയത്തിന്റെ സമാധാനം അനുഭവിക്കാനും.. അങ്ങേ തിരുമുറിവുകളാൽ വീണ്ടെടുക്കപ്പെടാനും എന്നെയും യോഗ്യതയുള്ളതാക്കിയരുളേണമേ..

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ.. എന്റെ സ്നേഹമായിരിക്കേണമേ.. ആമേൻ .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s