നിത്യതയിലേക്കു നയിക്കുന്ന വിശുദ്ധ സാന്നിധ്യം

ജോസഫ് ചിന്തകൾ 339
ജോസഫ് നിത്യതയിലേക്കു നയിക്കുന്ന വിശുദ്ധ സാന്നിധ്യം
 
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പോളണ്ടിൽ നിന്നുള്ള ഈശോസഭ നവ സന്യാസി (നോവിസ് ) ആയിരുന്നു വിശുദ്ധ സ്റ്റാന്സിളാവൂസ്‌ കോസ്കാ (1550-1568). ഉന്നതകുലജാതനായിരുന്നെങ്കിലും ഈശോസഭാ ചൈതന്യത്തിൽ ആകൃഷ്ടനായ സ്റ്റാന്സിളാവൂസ്‌ പിതാവിൻ്റെ ആഗ്രഹത്തിനു വിപരീതമായാണ് സന്യാസ ജിവിത വിളി തെരഞ്ഞെടുത്തത്. “എനിക്ക് നിത്യത സ്വന്തമാക്കണം വലിയ കാര്യങ്ങൾക്കായാണ് ഞാൻ ജനിച്ചിരിക്കുന്നത്” എന്നതായിരുന്നു ആ വൈദിക വിദ്യാർത്ഥിയുടെ ജീവിത മന്ത്രം.
 
നിത്യത സ്വന്തമാക്കാനായി ദൈവീക പദ്ധതികളോടു സഹകരിക്കാൻ സ്വന്തം ജീവിതം വിട്ടുനൽകിയ വിശാലഹൃദയനാണ് യൗസേപ്പിതാവ്. ഭൂമിയിലെ നഷ്ടങ്ങളും പോരായ്മകളും ആ ഹൃദയത്തെ ചഞ്ചലചിത്തനാക്കിയില്ല. കോലാഹലങ്ങളില്ലാതെ നിശബ്ദമായ ജീവിതത്തിലൂടെ നിത്യത നേടിയെടുക്കാം എന്നവൻ പഠിപ്പിക്കുന്നു. നിത്യതയിൽ ഹൃദയവും മനസ്സും ഉറപ്പിച്ചവനെ സ്വർഗ്ഗവും സുന്നത സ്ഥാനം നൽകി ബഹുമാനിക്കുന്നു.
 
താരതമ്യങ്ങൾ ഇല്ലാത്ത നിത്യതയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. നിത്യതയിലേക്കു നമ്മെ കൈ പിടിച്ചു നടത്തുന്ന വിശുദ്ധ സാന്നിധ്യമാണ് യൗസേപ്പിതാവ്. അവനോടു ഹൃദയം കൊണ്ടു ചേർന്നു നിന്നാൽ നിത്യത നമ്മുടെയും അവകാശമാക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment