Daily Saints, November 16 | അനുദിന വിശുദ്ധർ, നവംബർ 16

⚜️⚜️⚜️November 1️⃣6️⃣⚜️⚜️⚜️
സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗരറ്റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ ഭാഗ്യം അധിക കാലം നീണ്ടു നിന്നില്ല, 1507-ല്‍ മാര്‍ഗരറ്റിന്‍റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാര്‍ഗരെറ്റ് മാതാവിനൊപ്പം സ്കോട്ട്ലാന്‍ഡിലെത്തി. അവിടെ വച്ച് മാതാവിന്‍റെ നിര്‍ദ്ദേശപ്രകാരം 1069-ല്‍ മാര്‍ഗരറ്റ് സ്കോട്ട്ലാന്‍ഡിലെ രാജാവായ മാല്‍ക്കം മുന്നാമനെ വിവാഹം ചെയ്തു. അടുത്ത മുപ്പത് വര്‍ഷക്കാലയാളവിലുള്ള വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തികളും പരിശുദ്ധ ജീവിതവും മൂലം ഈ രാജ്യം അങ്ങിനെ അനുഗ്രഹീതമായി. തന്റെ 8 മക്കളെയും വിശുദ്ധ, ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിന്‌ പരിശീലിപ്പിച്ചിരുന്നു.

രാജകീയ ജീവിതത്തിന്റെ ആഡംബരത്തിന്‍റെ നടുവിലാണെങ്കിലും മാര്‍ഗരെറ്റ് വളരെ വിശുദ്ധി നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. പലപ്പോഴും വിശുദ്ധ തന്റെ ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കി സ്വയം ശിക്ഷിക്കുമായിരുന്നു. കൂടാതെ ജാഗരണ പ്രാര്‍ത്ഥനകളും മറ്റ് ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനകളുമായാണ് വിശുദ്ധ രാത്രികളുടെ ഏറിയ പങ്കും ചിലവഴിച്ചിരുന്നത്. അയല്‍ക്കാരോടുള്ള പ്രത്യകിച്ചു പാവപ്പെട്ടവരോടുള്ള സ്നേഹമായിരുന്നു വിശുദ്ധയുടെ ഏറ്റവും വലിയ ഗുണം.

വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തികള്‍ ഒരുപാട് ഹതഭാഗ്യരെ സഹായിച്ചിട്ടുണ്ട്. ദിവസം തോറും ഏതാണ്ട് മുന്നൂറോളം പാവപ്പെട്ടവര്‍ക്ക് വിശുദ്ധ ഭക്ഷണം കൊടുത്തിരുന്നു. മാത്രമല്ല ഭക്ഷണം വിളമ്പുന്നതില്‍ പങ്ക് ചേരുകയും അവരുടെ പാദങ്ങള്‍ കഴുകുകയും മുറിവുകളില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു. മാര്‍ഗരറ്റ് രാജ്ഞിയാണ് സ്കോട്ട്ലാന്‍ഡിന്‍റെ രണ്ടാം മാധ്യസ്ഥ. വിശുദ്ധയുടെ കൈവശമിരുന്ന സുവിശേഷത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബോഡ്ലെയിന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. വെയില്‍സിലെ അഫാന്‍

2. ദക്ഷിണ ഫ്രാന്‍സിലെ ആഫ്രിക്കൂസ്

3. കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ഫ്രിക്ക്

4. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എല്‍പീഡിയൂസു, മാര്‍സെല്ലൂസ്, എവുസ്റ്റോക്കിയൂസു

5. ലിയോണ്‍സു ബിഷപ്പായിരുന്ന എവുക്കേരിയൂസ്

6. വാന്നെസു ബിഷപ്പായിരുന്ന ഗോബ്രെയിന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 16th – St. Margaret of Scotland & St. Gertrude

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 16th – St. Margaret of Scotland & St. Gertrude

St. Margaret of Scotland:
Margaret of Scotland was a truly liberated woman in the sense that she was free to be herself. For her, that meant freedom to love God and serve others.

Not Scottish by birth, Margaret was the daughter of Princess Agatha of Hungary and the Anglo-Saxon Prince Edward Atheling. She spent much of her youth in the court of her great-uncle, the English king, Edward the Confessor. Her family fled from William the Conqueror and was shipwrecked off the coast of Scotland. King Malcolm befriended them and was captivated by the beautiful, gracious Margaret. They were married at the castle of Dunfermline in 1070.

Malcolm was good-hearted, but rough and uncultured, as was his country. Because of Malcolm’s love for Margaret, she was able to soften his temper, polish his manners, and help him become a virtuous king. He left all domestic affairs to her, and often consulted her in state matters.

Margaret tried to improve her adopted country by promoting the arts and education. For religious reform she encouraged synods and was present for the discussions which tried to correct religious abuses common among priests and laypeople, such as simony, usury, and incestuous marriages. With her husband, she founded several churches.

Margaret was not only a queen, but a mother. She and Malcolm had six sons and two daughters. Margaret personally supervised their religious instruction and other studies.

Although she was very much caught up in the affairs of the household and country, she remained detached from the world. Her private life was austere. She had certain times for prayer and reading Scripture. She ate sparingly and slept little in order to have time for devotions. She and Malcolm kept two Lents, one before Easter and one before Christmas. During these times she always rose at midnight for Mass. On the way home she would wash the feet of six poor persons and give them alms. She was always surrounded by beggars in public and never refused them. It is recorded that she never sat down to eat without first feeding nine orphans and 24 adults.

In 1093, King William Rufus made a surprise attack on Alnwick castle. King Malcolm and his oldest son, Edward, were killed. Margaret, already on her deathbed, died four days after her husband.

Reflection
There are two ways to be charitable: the “clean way” and the “messy way.” The “clean way” is to give money or clothing to organizations that serve the poor. The “messy way” is dirtying your own hands in personal service to the poor. Margaret’s outstanding virtue was her love of the poor. Although very generous with material gifts, Margaret also visited the sick and nursed them with her own hands. She and her husband served orphans and the poor on their knees during Advent and Lent. Like Christ, she was charitable the “messy way.”

St. Gertrude:
Gertrude, a Benedictine nun in Helfta, Saxony, was one of the great mystics of the 13th century. Together with her friend and teacher Saint Mechtild, she practiced a spirituality called “nuptial mysticism,” that is, she came to see herself as the bride of Christ. Her spiritual life was a deeply personal union with Jesus and his Sacred Heart, leading her into the very life of the Trinity.

But this was no individualistic piety. Gertrude lived the rhythm of the liturgy, where she found Christ. In the liturgy and in Scripture she found the themes and images to enrich and express her piety. There was no clash between her personal prayer life and the liturgy. The Liturgical Feast of Saint Gertrude the Great is November 16.

Reflection
Saint Gertrude’s life is another reminder that the heart of the Christian life is prayer: private and liturgical, ordinary or mystical, but always personal.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

പതിനാറാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷


ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടു ഭക്തി പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പറഞ്ഞ ന്യായങ്ങള്‍ തക്ക ശക്തിയുള്ളവയായിരുന്നാലും എണ്ണമില്ലാത്ത ക്രിസ്ത്യാനികള്‍ ഇവയെപറ്റി ഗാഢമായി ചിന്തിക്കാത്തതു കൊണ്ട് അവരുടെ കാര്യം തീരെ വിസ്മരിച്ചു കളയുന്നു. ക്ഷന്തവ്യമല്ലാത്ത ഈ മറവി എത്ര കഠിനമായ കൃത്യമാണന്നാണ് ഇപ്പോള്‍ ചിന്തിക്കാന്‍ പോകുന്നത്.

ഒരുത്തന്‍ സ്വന്തം ആളുകളെ മറന്ന്‍ അവയുടെ കാര്യം വിചാരിക്കാതിരുന്നതിനാല്‍ അവന്‍ അവിശ്വാസിയെക്കാള്‍ ഹീനനാകുന്നു എന്ന്‍ പൗലോസ് ശ്ലീഹാ പറയുന്നു. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ നമ്മുടെ പിതാവായ സര്‍വ്വേശ്വരനാല്‍ സൃഷ്ടിക്കപ്പെട്ടു, അവിടുത്തെ പ്രതാപച്ഛായ ധരിച്ചു ദൈവത്തോടുകൂടി മരിച്ചവരും എന്നെന്നും ദൈവത്തോടുകൂടി വാഴുവാന്‍ നിയമിതരും ആയിരിക്കയാല്‍ ഇവര്‍ നമുക്കു അന്യരെന്നു പറയാമോ? നമ്മുടെ കര്‍ത്താവും സഹോദരനുമായിരിക്കുന്ന ഈശോമിശിഹായുടെ ദിവ്യരക്തത്താല്‍ വീണ്ടു രക്ഷിക്കപ്പെട്ടവരും മിശിഹായുടെ അവയവങ്ങളുമായി വേര്‍പിരിയാത്ത വിധത്തില്‍ ഈശോയോടു കൂടി നിത്യമായി എല്ലാവക ഭാഗ്യങ്ങളും അനുഭവിപ്പാന്‍ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ടവരുമായ ഈ ആത്മാക്കളുമായി നമുക്ക് യാതൊരു ബന്ധവുമില്ലെന്ന് എങ്ങനെ പറയും.

സകല ക്രൈസ്തവര്‍ക്കും ദൈവം ഏക പിതാവും ഈശോ മിശിഹാ ഏക രക്ഷിതാവും പരിശുദ്ധ മറിയം ഏകമാതാവും, ജ്ഞാനസ്നാനം ഏക ആത്മീയ മുദ്രയും, തിരുസഭ ഏക തൊഴുത്തും, മോക്ഷഭാഗ്യം ഏക ലക്ഷ്യവുമായിരിക്കുന്നതിനാല്‍ എല്ലാവരും ഏക കുടുംബാംഗങ്ങളും ഏക ശരീരവും ഏക ആത്മാവും പോലെയാണിരിക്കുന്നത്. ആകയാല്‍ മരിച്ചവരുടെ ആത്മാക്കളെ ജീവിച്ചിരുന്ന നമുക്ക് അന്യാത്മാക്കളെന്നു വിചാരിക്കാമോ? അവരെ സഹായിക്കാതെ വിട്ടുപേക്ഷിക്കാമോ?

രണ്ടാമത്, ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളുടെ ഇടയില്‍ നിങ്ങള്‍ക്ക് അധിക ബന്ധവും അടുപ്പവുമുള്ള ആത്മാക്കള്‍ വളരെയുണ്ടെന്നുള്ളതിനു സംശയമില്ല. നിങ്ങളുടെ ദേശവാസികള്‍, സ്നേഹിതര്‍, ഉപകാരികള്‍, ഉപദേശികള്‍ ഗുരുക്കള്‍, മെത്രാന്മാര്‍ നിങ്ങള്‍ക്ക് അന്യരാകുന്നു എന്നു പറയാന്‍ കഴിയുമോ? അവരുടെ ആത്മാക്കള്‍ക്ക് ആശ്വാസം ലഭിക്കുവാന്‍ വേണ്ടി പ്രയത്നിക്കുന്നതിനുള്ള കടമ നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ ഗുരുക്കളും ഉപദേശികളും നിങ്ങളെ സ്വര്‍ഗ്ഗപാതയില്‍ക്കൂടി നടത്തുന്നതിന് വളരെ ക്ലേശിച്ചിട്ടുള്ളവരാണ്. നിങ്ങളുടെ സംബന്ധക്കാരുടെ സ്നേഹിതരും എല്ലായ്പ്പോഴും ആപത്തിലും സങ്കടത്തിലും നിങ്ങളെ വിട്ടുമാറാതെ നിങ്ങള്‍ക്കെത്രയോ സഹായോപകാരങ്ങള്‍ ചെയ്തിരിക്കുന്നു.

അപ്രകാരം തന്നെ നിങ്ങളുടെ തദ്ദേശിയരായ നിങ്ങളെ എത്രയോ സഹായിച്ചിരിക്കുന്നു. ഇവരെല്ലാവരും നിങ്ങള്‍ക്ക് ഏറ്റം സ്വന്തമായിട്ടുള്ളവരെന്നു നിസ്സംശയം പറയാം. അതുകൊണ്ട് അവരുടെ ആത്മാക്കളെ മറക്കാതെ അവരെ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും രക്ഷിപ്പാന്‍ വേണ്ടി സല്‍ക്രിയകള്‍ മൂലം നിങ്ങള്‍ പ്രത്നിക്കേണ്ടത് ആവശ്യമായിരിക്കുന്നു. മൂന്നാമത്, മാതാപിതാക്കന്മാരായി ഏറ്റം അടുത്ത സംബന്ധികളെപ്പോലും അവരുടെ മരണശേഷം പലരും വിസ്മരിച്ചു കളയുന്നു. അവരുടെ ആയുഷ്ക്കാലത്തില്‍ അവര്‍ക്കു ദീനമോ മറ്റേതെങ്കിലും ആപത്തോ നേരിട്ടിരുന്നപ്പോള്‍ അവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനു നിങ്ങള്‍ എന്തുമാത്രം ബുദ്ധിമുട്ടും ക്ലേശവും പണച്ചെലവും സഹിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴവര്‍ ശുദ്ധീകരണ സ്ഥലത്തില്‍ അധിക പീഡകളും സങ്കടങ്ങളും അനുഭവിക്കുന്നു എന്ന്‍ അറിഞ്ഞിട്ടും അവര്‍ക്കാശ്വാസവും സന്തോഷവും വരുത്തുവാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? വല്ലതും ചെയ്താലും അത് എത്രയോ തുച്ഛം. നിങ്ങള്‍ വസിക്കുന്ന വീടും അനുഭവിക്കുന്ന വസ്തുക്കളും അവരുടേതാകയാല്‍ ഇവയൊക്കെയും മരിച്ച ഇവരുടെ നാമത്തേയും നിങ്ങള്‍ക്കുള്ള കടമയേയും രാവും പകലും ഇടവിടാതെ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നില്ലയോ? വി.പൗലോസ് ശ്ലീഹാ എഴുതിയിരിക്കുന്നത് പോലെ നിങ്ങള്‍ക്കുള്ളവരുടെ ആത്മാക്കളെ നിരൂപിക്കാതിരുന്നാല്‍ സത്യവേദത്തെ വിട്ടുപേക്ഷിച്ചവരെയും അവിശ്വാസികളേയും കാള്‍ നിങ്ങള്‍ ദുഷ്ടന്മാരും കഠിന ഹൃദയന്‍മാരുമാണെന്നു പറവാനുള്ളതാകുന്നു.

ക്രിസ്ത്യാനികളെ! വി പൗലോസ് ശ്ലീഹായുടെ ഈ വാക്യം നിങ്ങളില്‍ നിറവേറാതിരിക്കുവാന്‍ ശുദ്ധീകരിക്കപ്പെടുന്ന സമസ്ത ആത്മാക്കളോടും വിശേഷാല്‍ നിങ്ങളുടെ സംബന്ധക്കാരുടെ ആത്മാക്കളോടും അധികം അലിവായിരുന്ന്, അവരെ ഒരിക്കലും മറക്കാതെ അവര്‍ക്കു വേണ്ടി യഥാശക്തി പ്രയത്നിച്ചു കൊണ്ടു വന്നാല്‍, ഒരു ഭാരമേറിയ കര്‍ത്തവ്യം നിങ്ങള്‍ നിറവേറ്റുകയും തന്മൂലം അനവധി നന്മകള്‍ സമ്പാദിക്കുകയും ചെയ്യും.

ജപം
🔷🔷
ദയാനിധിയായ ദൈവമേ! ഞങ്ങളുടെ പ്രാര്‍ത്ഥന ദയാപൂര്‍വ്വം കേട്ടരുളണമേ. അങ്ങയെ അറിഞ്ഞു വിശ്വസിച്ച് ഉറപ്പോടുകൂടെ സ്നേഹിച്ചു വരുന്ന ഞങ്ങളുടെ സംബന്ധക്കാരുടേയും സ്നേഹിതരുടെയും ആത്മാക്കള്‍ക്കു വേണ്ടി ഞങ്ങളുടെ ഈ ജപങ്ങള്‍ കൈക്കൊണ്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് അവരെ അങ്ങേപ്പക്കല്‍ ചേര്‍ത്തുകൊള്ളണമേ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷
സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷
ഈശോമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളുടെ മേല്‍ കൃപയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷
സിമിത്തേരിയില്‍ചെന്ന് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് മുട്ടിന്മേല്‍ നിന്നുകൊണ്ട് 10 സ്വര്‍ഗ്ഗ. 10 നന്മ. 10 ത്രിത്വ. ചൊല്ലുക
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ യാചനയുടെ സ്വരം ശ്രദ്‌ധിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 86 : 6

നിയമം വകവയ്‌ക്കാത്തവന്റെ പ്രാര്‍ഥനപോലും വെറുപ്പുളവാക്കുന്നു.
സത്യസന്‌ധരെ ദുര്‍മാര്‍ഗത്തിലേക്കു
നയിക്കുന്നവന്‍ താന്‍ കുഴി ച്ചകുഴിയില്‍ത്തന്നെ വീഴും;
നിഷ്‌കളങ്കര്‍ക്കു നന്‍മ ഭവിക്കും.
സുഭാഷിതങ്ങള്‍ 28 : 9-10

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ഞാൻ നിങ്ങൾക്കായി സ്വർഗ്ഗകവാടങ്ങൾ തുറന്ന് അനുഗ്രഹം വർഷിക്കുകയില്ലേ എന്നു നിങ്ങൾ പരീക്ഷിക്കുവിൻ.. സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.. (മലാക്കി : 3/10)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ..
അങ്ങയുടെ തിരുവിഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിലും നിറവേറാനുള്ള കൃപയ്ക്കായി എളിമയോടെ പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ കരുണ തേടിയണയുന്നു.. ഇനിയും തോരാത്ത പെരുമഴ പെയ്ത്തിലും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും നാശം വിതയ്ക്കുന്ന പ്രകൃതിക്ഷോഭത്തിലും.. ജീവനും ജീവിതത്തിനും ഭീഷണിയാകുന്ന കാലവസ്ഥാവ്യതിയാനങ്ങളിലും പെട്ട് നശിക്കാൻ തുടങ്ങുന്നു എന്ന ഉൾഭയത്തോടെ അവിടുത്തെ കരുണയ്ക്കും രക്ഷയ്ക്കുമായി ഞങ്ങളിതാ കേണപേക്ഷിക്കുന്നു..

അനുഗ്രഹത്തിന്റെ അധിപനായ ഈശോയേ.. അതിവൃഷ്ടിയിൽ നിന്നും മഴക്കെടുതികളിൽ നിന്നും ഞങ്ങളുടെ നാടിനെ കാത്തു രക്ഷിക്കാൻ കനിവുണ്ടാകേണമേ.. മർത്യരായ ഞങ്ങൾ അവിടുത്തെ കാരുണ്യത്തിലേക്ക് ഉറ്റു നോക്കുന്നു.. നിസാരരും ദുർബലരുമായ ഞങ്ങളെ സഹായിക്കുകയും ആത്മാവിൽ ശക്തിപ്പെടുത്തുകയും ചെയ്യണമേ.. അപ്പോൾ ഞങ്ങളെ അധൈര്യപ്പെടുത്തുന്ന ഭയത്തിന് കീഴ്പ്പെട്ടു പോകാതെ അങ്ങയോടുള്ള പ്രാർത്ഥനയിലൂടെയും അചഞ്ചലമായ വിശ്വാസസാക്ഷ്യത്തിലൂടെയും ഈ സാഹചര്യത്തെ ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും..
പരിശുദ്ധനായ ദൈവമേ..
പരിശുദ്ധനായ ബലവാനേ..
പരിശുദ്ധനായ അമർത്യനേ..
ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.. ആമേൻ .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s