ജോസഫ് ചിന്തകൾ

ജോസഫ് സഹിഷ്ണതയുടെ പര്യായം

ജോസഫ് ചിന്തകൾ 345
ജോസഫ് സഹിഷ്ണതയുടെ പര്യായം
 
ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുത ദിനം (International Day for Tolerance) മായി ആചരിക്കുന്നു. അസഹിഷ്ണുതയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.
 
കുടുംബങ്ങളിലും സമൂഹങ്ങളിലും വ്യക്തി ജീവിതത്തിലും സ്നേഹവും സമാധാനവും ഒരുമയും സംതൃപ്തിയും നിലനിർത്താൻ സഹിഷ്ണുതയ്ക്ക് നിർണായക പങ്കുണ്ട്.
 
സമാധാനപരമായ സഹവര്ത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയ മന്ത്രം സഹിഷ്ണുതയാണ്. പല പ്രശ്നങ്ങളും ഒരല്പം സഹിഷ്ണത കാണിക്കാൻ മനുഷ്യർ തയ്യാറായാൽ തീരാവുന്നതേയുള്ളു.
 
യൗസേപ്പിതാവ് സഹിഷ്ണതയുടെ പര്യായമായിരുന്നു . അവൻ്റെ സഹിഷ്ണുത തിരുകുടുംബവീട്ടിലെ അലങ്കാരമായിരുന്നു. ദൈവ പിതാവിനുപോലും താൽപര്യമുള്ള സഹിഷ്ണുതയായിരുന്നു അത്.
 
പെരുമാറ്റത്തിന്റെ സുവർണ്ണനിയമം പരസ്പര സഹിഷ്ണുതയാണന്നു നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പഠിപ്പിക്കുന്നു.
ലോകസമാധാനത്തിനും കുടുംബത്തിലെ സ്വസ്ഥതയ്ക്കും വ്യക്തി ജീവിതത്തിലെ ആത്മസംതൃപ്തിക്കുമായി സഹിഷ്ണുതയുള്ളവരാകാൻ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമുക്കു നേടാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s