അനുദിനവിശുദ്ധർ

Daily Saints, November 18 | അനുദിന വിശുദ്ധർ, നവംബർ 18

⚜️⚜️⚜️ November 1️⃣8️⃣⚜️⚜️⚜️.

ക്ലൂണിയിലെ വിശുദ്ധ ഓഡോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു.

ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ കാനണ്‍ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെര്‍ണോയുമായി പരിചയത്തിലാവുകയും പിന്നീട് ബൌമെയിലെ ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ല്‍ അദ്ദേഹം ബെര്‍ണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു. ജോണ്‍ പതിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീര്‍ണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേയും ഫ്രാന്‍സിലെയും ആശ്രമങ്ങള്‍ക്ക് നവോത്ഥാനം നല്‍കുക എന്ന ചുമതല നല്‍കി.

ഇക്കാര്യത്തില്‍ വളരെയേറെ വിജയം കൈവരിച്ച ഈ വിശുദ്ധനെ ഇതുമൂലം ‘ആശ്രമങ്ങളുടെ പുനഃസ്ഥാപകന്‍’ എന്നാണ് വിളിച്ചിരുന്നത്. ഒരു നൂറ്റാണ്ടോളം ആശ്രമജീവിതത്തിന്റെ മാതൃകയായി വര്‍ത്തിച്ച ക്ലൂണിക്ക് രീതി ആവിഷ്കരിച്ചത് ഈ വിശുദ്ധനാണ്. ആശ്രമജീവിതത്തില്‍ താല്‍പ്പര്യം ഉണ്ടാക്കുവാന്‍ ഇദ്ദേഹം നടത്തിയ പ്രചാരണങ്ങള്‍ യൂറോപ്പിലെ ആത്മീയജീവിതത്തില്‍ സമൂലമായ മാറ്റംവരുത്തി.

ഇറ്റലിയിലെ ഭരണത്തിനായി പരസ്പരം മത്സരിച്ച് കൊണ്ടിരുന്ന രണ്ട് ഭരണാധികാരികളെ അനുനയിപ്പിക്കുക എന്ന ദൗത്യവുമായി മാര്‍പാപ്പാ തന്റെ സമാധാന ദൂതനായി പിന്നീട് ഇദ്ദേഹത്തെ ഇറ്റലിയിലേക്കയച്ചു. റോമില്‍ നിന്ന് മടങ്ങവേ 942-ല്‍ അദ്ദേഹം രോഗബാധിതനാവുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമഹേതു തിരുന്നാള്‍ ആഘോഷിക്കുന്നതിനായി ടൂര്‍സിലെ വിശുദ്ധ ജൂളിയന്റെ ആശ്രമത്തില്‍ തങ്ങുകയും ചെയ്തു. നവംബര്‍ 11ന് അദ്ദേഹം ആഘോഷങ്ങളില്‍ പങ്ക് കൊള്ളുകയും തുടര്‍ന്ന്‍ നവംബര്‍ 18ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. രോഗബാധിതനായ ദിവസങ്ങളില്‍ അദ്ദേഹം വിശുദ്ധ മാര്‍ട്ടിന്റെ സ്തുതി ഗീതങ്ങള്‍ രചിക്കുകയുണ്ടായി.

ആശ്രമ നവോത്ഥാനത്തിന് പുറമേ നിരവധി സാഹിത്യ കൃതികളും ആരാധനാ ഗീതങ്ങളും ഈ വിശുദ്ധന്റെതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ I’Isle-Jourdain-ല്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലൂണിയിലെ വിശുദ്ധ ഓഡോ, ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിനെ സ്നേഹിക്കുക മാത്രമല്ല, ഒരു ചെറുപ്പകാരനെന്ന നിലയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഭിക്ഷകാരോട് കാണിച്ചിരുന്ന സ്നേഹം അനുകരിക്കുവാനും ശ്രമിച്ചിരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. അമാന്തൂസും ആന്‍സെലിനും

2. അയര്‍ലന്‍റിലെ കോണ്‍സ്റ്റാന്‍റ്

3. ഐറിഷു ബിഷപ്പായിരുന്ന ഫെര്‍ഗുസ്

4. റോമന്‍ പടയാളിയായ ആന്‍റിയക്കിലെ ഹെസിക്കിയൂസ്

5. കോര്‍ണിഷു വിശുദ്ധനായ കെവേണ്. ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 18th – St. Odo

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 18th – St. Odo

Odo was born near Le Mans, France. He was raised in the households of Count Fulk II of Anjou and Duke William of Aquitaine, received the tonsure when he was nineteen, received a canonry at St. Martin’s in Tours, and then spent several years studying at Paris, particularly music, under Remigius of Auxerre. Odo became a monk under Berno at Baume-les-Messieurs near Besancon in 909, was named director of the Baume Monastery school by Berno, who became abbot of the newly founded Cluny, and in 924 was named abbot of Baume. He succeeded Berno as second abbot of Cluny in 927, continued Berno’s work of reforming abbeys from Cluny, and in 931 was authorized by Pope John XI to reform the monasteries of northern France and Italy. Odo was called to Rome by Pope Leo VII in 936 to arrange peace between Alberic of Rome and Hugh of Provence, who was besieging the city, and succeeded temporarily by negotiating a marriage between Alberic and Hugh’s daughter; Odo returned to Rome twice in the next six years to reconcile Alberic and Hugh. Odo spread Cluny’s influence to monasteries all over Europe, encountering and overcoming much opposition, and successfully persuaded secular rulers to relinquish control of monasteries they had been illegally controlling. He died at Tours on the way back to Rome on November 18. He wrote hymns, treatises on morality, an epic poem on the Redemption, and a life of St. Gerald of Aurillac. His feast day is November 18th.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

പതിനെട്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും” എന്ന്‍ ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്‍റെ അനുഗ്രഹവും ദയയും ലഭിച്ചാല്‍ പിന്നെ മറ്റെന്താണ് നമുക്കാവശ്യം. ദരിദ്രരോടും അഗതികളോടും ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍ ആകുന്നു.

“അവന്‍ ദുഃഖശയ്യയെ പ്രാപിക്കുമ്പോള്‍ കര്‍ത്താവ് അവനെ സഹായിക്കുന്നു” എന്ന്‍ നാല്‍പതാം സങ്കീര്‍ത്തനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലുള്ള ദരിദ്രര്‍ക്ക് സഹായോപകാരങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവിടുത്തെ നന്മകള്‍ വാഗ്ദാനം ചെയ്തിരിക്കെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നവര്‍ക്കു അതിലും ഉപരിയായ അനുഗ്രഹവും കൃപയും ലഭിക്കുമെന്ന് ഉറപ്പായി പറയാവുന്നതാണ്.

ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു സഹായോപകാരങ്ങള്‍ ചെയ്യുന്നതു സര്‍വ്വേശ്വരനും ദൈവപിതാവിനും മറ്റു മോക്ഷവാസികള്‍ക്കും വളരെ ഇഷ്ടപ്പെട്ട പുണ്യമാണെന്ന്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. മോക്ഷവാസികളെ കുറിച്ചു ചെയ്യപ്പെടുന്ന ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും വലിയ അനുഗ്രഹമാണ് നമുക്കു ലഭിക്കുക. ആകയാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ക്ക് ഈശോമിശിഹാ ആത്മീയവും ലൗകികവുമായ അനവധി നന്മകള്‍ പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

അത് പോലെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ ഉപകാരികള്‍ക്കു വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനു ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗം നമ്മുടെ സകല പ്രവൃത്തികളെയും, സഹിക്കുന്ന കഷ്ടപ്പാടുകളെയും ഇവര്‍ക്കു വേണ്ടി സര്‍വ്വേശ്വരനു കാഴ്ച വയ്ക്കുകയെന്നതാണ്. ആകയാല്‍ നമ്മുടെ സ്വന്തം ഗുണത്തെ ഉദ്ദേശിച്ചെങ്കിലും ഈ ആത്മാക്കളുടെ നേരെയുള്ള ഭക്തി പൂര്‍വ്വാധികം വര്‍ദ്ധിപ്പിക്കേണ്ടതാകുന്നു.
ജപം
🔷🔷

പിതാവായ ദൈവമേ, അങ്ങേ സ്നേഹകുമാരനും ഞങ്ങളുടെ രക്ഷകനുമായ ഈശോമിശിഹാ അനുഭവിച്ച പീഡകളെയും, കുരിശു മരണത്തേയും ചിന്തിയ തിരുരക്തത്തെയും കുറിച്ച് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പീഡന കാലയളവ് കുറച്ച് നല്‍കി അങ്ങേ സന്നിധാനത്തിലേക്ക് അവരെ വിളിക്കുവാന്‍ കൃപ ചെയ്തരുളണമെ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ പ്രതി ഇന്ന് ഒരു നേരത്തെ ആഹാരത്തിന്‍റെ ഒരു ഭാഗം ഉപേക്ഷിച്ച് അത് ഭിക്ഷക്കാര്‍ക്ക് കൊടുക്കുക
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

കർത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ പണ്ടേ മൂകതയുടെ ദേശത്ത് എത്തുമായിരുന്നു.. (സങ്കീർത്തനം : 94/17)

സർവ്വ നന്മസ്വരൂപനായ ദൈവമേ..
അനുഗ്രഹീതമായ ഈ പുതിയ പ്രഭാതത്തിനും.. അളവില്ലാത്ത അങ്ങയുടെ കരുണയ്ക്കും.. അവർണനീയമായ സ്നേഹത്തിനും നന്ദിയർപ്പിച്ചു കൊണ്ട് ഞങ്ങളവിടുത്തെ അരികിൽ അണയുന്നു.. ജീവിതത്തിൽ പരാജയങ്ങൾ മാത്രം കൂടു കൂട്ടുമ്പോഴും.. പ്രതീക്ഷകളൊക്കെ അസ്തമിക്കുമ്പോഴും.. നാളെയെക്കുറിച്ച് നിറമുള്ള ഒരു സ്വപ്നം പോലും കാണാൻ കഴിയാത്ത വിധം അരക്ഷിതത്വത്തിലാകുമ്പോഴും വീണു പോകാൻ അനുവദിക്കാതെ താങ്ങി നിർത്തുന്നവർ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്..മുന്നോട്ടു പോകുന്നതിനാവശ്യമായ മാർഗ്ഗനിർദേശങ്ങളും.. സഹായങ്ങളുമൊക്കെ വാഗ്ദാനം ചെയ്തു കൂടെ നിൽക്കുന്നവർ..എന്നാൽ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാതെ വരുമ്പോൾ അതുവരെ ചെയ്തു തന്ന സഹായങ്ങളുടെയും പങ്കു വച്ചു തന്ന ആശ്വാസങ്ങളുടെയും കണക്കുകൾ അക്കമിട്ടു നിരത്തി അവരും ഞങ്ങളെ പഴിക്കാൻ തുടങ്ങും.. ആത്മാഭിമാനത്തിനു മുറിവേൽക്കുന്ന ആ നിമിഷം മുതൽ ആരുടെയും സഹായം സ്വീകരിക്കാതെ മരിച്ചാൽ മതിയായിരുന്നു എന്നു പോലും ഞങ്ങൾ ചിന്തിച്ചു തുടങ്ങും..

ഈശോയേ..മറ്റുള്ളവരുടെ വാക്കുകളിലും പ്രവൃത്തികളിലും ആശ്രയിച്ച് നിരാശരായി തീരാതെ ഞാൻ കടന്നു പോകുന്ന എല്ലാ അവസ്ഥകളും അവിടുത്തെ പദ്ധതിയുടെ ഭാഗമാണെന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തേണമേ.. വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും മുന്നോട്ടുള്ള ഞങ്ങളുടെ ജീവിതത്തിന് ഊർജ്ജം പകരുന്ന മാർഗ്ഗനിർദേശങ്ങളായി പരിഗണിക്കാനും..മറ്റുള്ളവരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന എല്ലാ സങ്കടങ്ങളും അവിടുത്തെ കുരിശിനോടു ചേർത്തു വച്ച് സഹിക്കാനും പൊറുക്കാനും ഞങ്ങളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ..

വിശുദ്ധ യൗസേപ്പിതാവേ.. ഞങ്ങളുടെ കാവലും തുണയുമായിരിക്കേണമേ.. ആമേൻ .

Advertisements

കര്‍ത്താവേ, ഞാന്‍ അങ്ങയോടുനിലവിളിച്ചപേക്‌ഷിക്കുന്നു;
പ്രഭാതത്തില്‍ എന്റെ പ്രാര്‍ഥന അങ്ങയുടെ സന്നിധിയില്‍ എത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 88 : 13

ജ്‌ഞാനമാണ്‌ ഞാന്‍;
എന്റെ വാസം വിവേകത്തിലും.
അറിവും വിവേചനാശക്‌തിയുംഎനിക്കുണ്ട്‌.
ദൈവഭക്‌തി തിന്‍മയെ വെറുക്കലാണ്‌;
അഹംഭാവം, ഗര്‍വ്‌, ദുര്‍മാര്‍ഗം,ദുര്‍വചനം എന്നിവ ഞാന്‍ വെറുക്കുന്നു.
സുഭാഷിതങ്ങള്‍ 8 : 12-13

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s