അനുദിനവിശുദ്ധർ

Daily Saints, November 19 | അനുദിന വിശുദ്ധർ, നവംബർ 19

⚜️⚜️⚜️ November 1️⃣9️⃣⚜️⚜️⚜️.

വിശുദ്ധ റാഫേല്‍ കലിനോവ്സ്കി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു.

1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും മേല്‍നോട്ടവും നിര്‍വഹിച്ചത്. 1862-ല്‍ ക്യാപ്റ്റന്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. ബ്രെസ്റ്റ്-ലിറ്റോവ്സ്ക് എന്ന സ്ഥലത്തായിരുന്നു നിയമനം. അവിടെ വിശുദ്ധന്‍ മത പഠന ക്ലാസ്സുകള്‍ ആരംഭിക്കുകയും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തു. അതിന്റെ സര്‍വ്വ ചിലവുകളും ഇദ്ദേഹമാണ് വഹിച്ചിരുന്നത്. താല്‍പ്പര്യമുള്ള ആര്‍ക്കും ഇവിടെ പഠിക്കാമായിരുന്നു.

1863-ലെ ഉണ്ടായ പോളിഷ് കലാപത്തെ വിശുദ്ധന്‍ പിന്തുണച്ചു. തുടര്‍ന്ന്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും രാജിവെച്ച ഇദ്ദേഹം, താന്‍ ആര്‍ക്കും വധശിക്ഷ വിധിക്കില്ല ഒരു തടവ് പുള്ളിയെയും വധിക്കുകയില്ല എന്ന ഉടമ്പടിമേല്‍ വില്‍നാ പ്രദേശത്ത് കലാപകാരികളുടെ മന്ത്രിയായി. 1864 മാര്‍ച്ച് 25ന് അദ്ദേഹത്തെ റഷ്യന്‍ അധികാരികള്‍ തടവിലാക്കി. 1864-ജൂണില്‍ വധശിക്ഷക്ക് വിധിച്ചെങ്കിലും ഇത് ഒരു രാഷ്ട്രീയ രക്തസാക്ഷിയെ സൃഷ്ടിക്കും എന്നുള്ള ഭയത്താല്‍ സൈബീരിയയിലെ ഉപ്പ് ഖനിയില്‍ നിര്‍ബന്ധിത സേവനത്തിനായി വിശുദ്ധനെ അയച്ചു. ശിക്ഷാവിധിയിലെ കുറേകാലം ഇര്‍കുട്സ്ക് എന്ന സ്ഥലത്തായിരുന്നു ചിലവഴിച്ചത്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഈ സ്ഥലത്തുള്ള ഒരു പുതിയ പള്ളിയില്‍ സൂക്ഷിച്ച് ആദരിച്ചു വരുന്നു.

1873-ല്‍ മോചനം നേടിയ വിശുദ്ധന്‍ തന്റെ ജന്മദേശമായ ലിത്വാനിയ വിട്ട് ഫ്രാന്‍സിലെ പാരീസിലെത്തുകയും അവിടെ അദ്ധ്യാപക വൃത്തി ചെയ്തു ജീവിക്കുകയും ചെയ്തു. അവസാനം 1877-ല്‍ അദ്ദേഹം ദൈവവിളി സ്വീകരിച്ചുകൊണ്ട് ഓസ്ട്രിയായിലെ ഗ്രാസിലുള്ള കാര്‍മ്മലൈറ്റ് സഭയില്‍ ചേരുകയും റാഫേല്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഹംഗറിയില്‍ ദൈവശാസ്ത്രം പഠിച്ചു. പിന്നീട് പോളണ്ടിലെ സാമായിലുള്ള കാര്‍മ്മലൈറ്റ് ആശ്രമത്തില്‍ ചേരുകയും 1882 ജനുവരി 15ന് അഭിഷിക്തനാവുകയും ചെയ്തു.

പോളണ്ടില്‍ വിഭജിച്ച്‌ കിടക്കുന്ന കര്‍മ്മലീത്തക്കാരെ ഏകീകരിക്കുകയും സഭയുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1889-ല്‍ പോളണ്ടിലെ വാഡോവിസ് എന്ന സ്ഥലത്ത് ഒരു സന്യാസിനീ മഠം സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സസ് മേരി മാരുരേക്കിനൊപ്പം വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്കര്‍ക്കിടയിലും ഓര്‍ത്തഡോക്സ്‌ ക്രൈസ്തവര്‍ക്കിടയിലും ആദ്ധ്യാത്മിക നിയന്താവ് എന്ന നിലയില്‍ വിശുദ്ധന്‍ പ്രശസ്തനാണ്. ഉത്സുകിയായ ഇടവക വികാരി എന്ന നിലയില്‍ മണിക്കൂറുകളോളം ഇദ്ദേഹം ഇടവക ജനത്തിനിടയില്‍ കുമ്പസാരത്തിനും മറ്റ് ഭക്തി കാര്യങ്ങള്‍ക്കുമായി വിശുദ്ധന്‍ ചിലവഴിച്ചിട്ടുണ്ട്. 1983 ജൂണ്‍ 22ന് പോളണ്ടിലെ ക്രാക്കോവില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. പ്രവാചകനായ അബ്ദിയാസ്

2. അനസ്താസിയാസു ദ്വിതീയന്‍ പാപ്പാ

3. ഏഷ്യാമൈനറില്‍ ഇസൗരിയായില്‍ ആസാസ്

4. സെസരയായിലെ ബാര്‍ലാം

5. അന്‍റലുഷ്യായിലെ ക്രിസ്പിന്. ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 19th – St. Raphael Kalinowski & St. Mechtildis of Helfta

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 19th – St. Raphael Kalinowski & St. Mechtildis o Helfta

St. Raphael Kalinowski:
Rafael Kalinowski(September 1, 1835 – November 15, 1907) was a Polish Discalced Carmelite friar born as Józef Kalinowski inside the Russian partition of Polish-Lithuanian Commonwealth, in the city of Vilnius He was a teacher, engineer, prisoner of war, royal tutor, and priest, who founded many monasteries around Poland after the suppression by the Russians. He was beatified by Pope John Paul II in 1991, the first man to be so recognized in the order of the Discalced Carmelites since Saint John of the Cross.

St. Mechtildis of Helfta:
Benedictine nun who trained St. Gertrude the Great. She was born to a noble family in Heifta, Saxony, and was placed in a convent at age seven. Mechtildis was a mystic, and aided St. Gertrude with her Book of Special Graces or The Revelation of St. Mechtildis. She died on November 19 and was never formally canonized.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

പത്തൊമ്പതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പാപപരിഹാരം, നല്ലമരണം, മോക്ഷപ്രാപ്തിയിലുള്ള സ്ഥിരമായ ശരണം എന്നീ മൂന്നു പ്രധാനപ്പെട്ട ആത്മീയ നന്മകള്‍ എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ഇവ ലഭ്യമാകുന്നതിന് എളുപ്പമുള്ള ഒരു മാര്‍ഗം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള സ്നേഹപ്രവര്‍ത്തികളാണെന്ന് താഴെപ്പറയുന്നതില്‍ നിന്നു തെളിയുന്നതാണ്. പാപരിഹാരം മൂലം നിങ്ങള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ പരിശുദ്ധരാകുന്നതിനു പാപികളുടെ മാനസാന്തരത്തിനായി പ്രയത്നിക്കുന്നത്‌ ഏറ്റവും ശ്രേഷ്ട്ടമായ വഴിയാണെന്നാണ് അവിടുന്ന് പഠിപ്പിക്കുനത്. എന്നാല്‍ ഒരു പാപിയെ മനസ്സ് തിരിക്കുന്നതിനേക്കാള്‍ ഒരാത്മാവിനെ ശുദ്ധീകരണസ്ഥലത്തില്‍ നിന്നു രക്ഷിച്ച് സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കുന്നതു മഹത്തരമാണ്.

ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കള്‍ ദൈവേഷ്ടത്തില്‍ സ്ഥിരപ്പെട്ടവരായി സര്‍വ്വേശ്വരന് അധികം പ്രിയമുള്ളവരായിരിക്കയാലും അവര്‍ കഠിന വേദന അനുഭവിക്കുന്നതുകൊണ്ടും ഇവര്‍ക്കു ചെയ്യുന്ന ഉപകാര സഹായങ്ങള്‍ മറ്റെല്ലാവക ദാനങ്ങളിലും ഉന്നതമാകുന്നു. അതുകൊണ്ട് അവരെ നാം സഹായിച്ചാല്‍ നമ്മുടെ പാപങ്ങള്‍ അധികമായി പരിഹരിക്കപ്പെടുകയും നമുക്ക് അധിക ഫലപ്രാപ്തി ഉണ്ടാകുകയും സര്‍വ്വേശ്വരന്‍ നമ്മോട് അധികം ദയ കാണിക്കയും ചെയ്യുന്നതാണ്.

നല്ല മരണം സകല നന്മകളും നിറഞ്ഞ മോക്ഷത്തിലേയ്ക്കുള്ള വാതിലാകുന്നു. ഈ വാതിലില്‍ക്കൂടി കടക്കുന്നതിനു അനവധി ആളുകള്‍ പലവിധത്തിലുള്ള സല്‍കൃത്യങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഇവയെല്ലാം ഒരേ പ്രകാരത്തില്‍ നല്ലതുതന്നെ. എന്നാല്‍ നല്ല മരണം പ്രാപിക്കുന്നതിന് ഇവയെക്കാള്‍ ഏറ്റവും നിശ്ചയമുള്ള ഒരു വഴിയാണ് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടുള്ള ഭക്തി. ഒരു മനുഷ്യന്‍റെ സല്‍കൃത്യങ്ങള്‍ കൊണ്ട് വളരെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും മുക്തരായി സ്വര്‍ഗ്ഗം പ്രാപിക്കുന്നു എന്നു ന്യായമായും വിചാരിക്കാവുന്നതാണ്.

നമ്മുടെ നിത്യഭാഗ്യത്തിന്‍റെയോ നിത്യശിക്ഷയുടെയോ ആരംഭം മരണമാകുന്നു. അതുകൊണ്ട് ഇതുപോലെ ആപല്‍ക്കരമായ ഒരു ഘട്ടം നമുക്കു വേറെയില്ല. ഈ സമയത്ത് മോക്ഷത്തില്‍ വാഴുന്ന നമ്മുടെ സ്നേഹിതരായ ആത്മാക്കള്‍ നമ്മെ കൈവിട്ടു കളയുമോ? ഉപകാരികള്‍ക്ക് പ്രത്യുപകാരം ചെയ്യുവാനുള്ള തക്കസമയം അവര്‍ സദാ പ്രതീക്ഷിച്ചു കൊണ്ടിരിക്കയാണ്. ആകയാല്‍ നമ്മുടെ പ്രയത്നം മൂലം എത്ര ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും രക്ഷ പ്രാപിച്ചിട്ടുണ്ടോ അത്രയും ആത്മാക്കള്‍ നമ്മെ മരണ സമയത്തില്‍ സഹായിക്കുമെന്നു ഉറപ്പാണ്..*
ജപം
🔷🔷

മൂന്നു പരിശുദ്ധ ബാലന്മാരെ തീച്ചൂളയുടെ ജ്വാലയില്‍ നിന്ന്‍ കാത്തുരക്ഷിച്ചവനും, ദീര്‍ഘദര്‍ശിയായ ദാനിയേലിനെ സിംഹത്തിന്‍റെ കുഴിയില്‍ നിന്നു കാത്തുരക്ഷിച്ചവനും, കഠിനമായ വേദനകളില്‍ വേദസാക്ഷികള്‍ക്ക് ധൈര്യം കൊടുത്തവനുമായിരിക്കുന്ന സര്‍വ്വേശ്വരാ! ഞങ്ങള്‍ അങ്ങേ സന്നിധിയില്‍ സമര്‍പ്പിച്ച്‌ വരുന്ന പ്രാര്‍ത്ഥനകളെ കൃപയോടുകൂടെ കൈക്കൊണ്ടു ശുദ്ധീകരണസ്ഥലത്തിലെ ജ്വാലയില്‍ നിന്നും സകല വേദനകളില്‍ നിന്നും മരിച്ചവരുടെ ആത്മാക്കളെ വീണ്ടെടുത്ത് പ്രതാപമുള്ള അങ്ങേ തിരുസന്നിധിയില്‍ ചേര്‍ത്തു കൊള്ളണമേ. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ പ്രതി ഇന്ന് ഉപവസിക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ഞാൻ ലോകത്തിന്റെ പ്രകാശമാണ്.. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല.. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.. (യോഹന്നാൻ : 8/12)

സ്നേഹപിതാവായ ദൈവമേ..
ഓരോ ദിവസവും അനുഗ്രഹപ്രദമാക്കി തീർക്കുവാൻ അത്യധികം സ്നേഹത്തോടെ ഞങ്ങളെ വിളിച്ചുണർത്തുകയും.. നയിച്ചരുളുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദിയും സ്തുതിയും.. അങ്ങയെ അനുഗമിക്കാനും.. ജീവിതസന്തോഷങ്ങളുടെ ശൂന്യമായ കൽഭരണികളിൽ വെള്ളം നിറച്ച് സ്നേഹത്തിന്റെയും കരുണയുടെയും വീഞ്ഞാക്കി മാറ്റി വിളമ്പാനും വിളിക്കപ്പെട്ടവരാണ് ഞങ്ങൾ.. എന്നാൽ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി മറ്റുള്ളവരുടെ സന്തോഷവും സമാധാനവും തല്ലിക്കെടുത്താനാണ് പലപ്പോഴും ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്.. കുടുംബങ്ങളിലെ ചെറിയ സൗന്ദര്യപ്പിണക്കങ്ങളെ തെറ്റായ ഇടപെടലുകളിലൂടെ സങ്കീർണമാക്കിയും.. സൗഹൃദങ്ങളുടെ കളങ്കമറ്റ പങ്കുവയ്ക്കലുകളിൽ സംശയത്തിന്റെ വിത്തു പാകിയും.. സഹോദരസ്നേഹത്തിന്റെ നിസ്വാർത്ഥമായ കടമകളിൽ സ്വാർത്ഥതയുടെ അതിർവരമ്പുകൾ തീർത്തും മറ്റുള്ളവർക്ക് അർഹമായ സന്തോഷങ്ങളുടെ ഓഹരിയെ അന്യായമായി തടഞ്ഞു വച്ചപ്പോൾ അന്ധകാരത്തിന്റെ നിഷ്പ്രയോജനകരമായ പ്രവർത്തനങ്ങളിൽ ഞങ്ങളും പങ്കുകാരാവുകയായിരുന്നു..

ഈശോയേ.. അങ്ങയുടെ സമാധാനം അനുഭവിക്കാൻ കഴിയാതെ എനിക്കു ചുറ്റുമുള്ളവർ അന്ധകാരത്തിൽ ഇടറി വീഴുമ്പോൾ അങ്ങെന്നിൽ നിക്ഷേപിച്ച നന്മയുടെ പ്രകാശത്തെ മറച്ചു വച്ചു പെരുമാറിയതിനെയോർത്ത് ഞങ്ങളങ്ങയോടു മാപ്പു ചോദിക്കുന്നു.. ലാഭേശ്ച കൂടാതെ മറ്റുള്ളവരെ സേവിക്കാനും.. നിഷ്കളങ്കമായ സഹോദരസ്നേഹത്തിൽ നിലനിൽക്കാനും.. ഇനിയുമധികം ഞങ്ങളെ പഠിപ്പിക്കേണമേ നാഥാ.. അപ്പോൾ അങ്ങയുടെ അഗാധമായ ദൈവകരുണ എന്റെ ആത്മാവിലൂടെയും ഹൃദയത്തിലൂടെയും എന്റെ സഹോദരങ്ങളിലേക്കും നിറഞ്ഞൊഴുകുക തന്നെ ചെയ്യും..

വിശുദ്ധ മിഖായേൽ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ .

Advertisements

മകനേ, എന്റെ ജ്‌ഞാനത്തില്‍ ശ്രദ്‌ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ചെവികൊടുക്കുകയും ചെയ്യുക.
അപ്പോള്‍ നീ വിവേചനാശക്‌തികാത്തുസൂക്‌ഷിക്കുകയും നിന്റെ അധരം അറിവു സംരക്‌ഷിക്കുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 5 : 1-2

എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ വിശ്വസ്‌തത ആകാശംപോലെ സുസ്‌ഥിരമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 89 : 2

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s