ഹൃദയം നിറയെ സ്നേഹമുള്ളവൻ

ജോസഫ് ചിന്തകൾ 348
ജോസഫ് ഹൃദയം നിറയെ സ്നേഹമുള്ളവൻ
 
ഹൃദയം നിറയെ സ്നേഹമുള്ളവനു മറ്റുള്ളവർക്കു കൊടുക്കാനും കാണും എന്ന മഹാനായ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. യൗസേപ്പിതാവിനു നൽകാൻ കഴിയുന്ന ഏറ്റവും നല്ല വിശേഷണങ്ങളിലൊന്നാണ്, അവൻ ഹൃദയം നിറയെ സ്നേഹമുള്ളവൻ എന്നത്. തിരുവചനം നീതിമാൻ എന്നു വിളിക്കുന്ന ദൈവപുത്രൻ്റെ വളർത്തു പിതാവ് ഹൃദയം നിറയെ സ്നേഹമുള്ളവനായിരുന്നു. സ്നേഹം നിറഞ്ഞ അവൻ്റെ ഹൃദയം ദൈവത്തിനും സഹോദരങ്ങൾക്കും വേണ്ടി പങ്കു വയ്ക്കുന്നതിൽ അവൻ യാതൊരു വൈമനസ്യവും കാട്ടിയില്ല.
 
ഹൃദയം നിറയെ സ്നേഹമുള്ളവർക്കേ മറ്റുള്ളവരെ സഹായിക്കാനും അവരുടെ വേദനകളിൽ പങ്കുപറ്റാനും സാധിക്കു. ഹൃദയം നിറയെ സ്നേഹമുള്ളവരുടെ അരികിലേ പ്രതീക്ഷയോടെ മറ്റുള്ളവർ സഹായം തേടി എത്തുകയുള്ളു. അവരുടെ മുമ്പിൽ ചെല്ലുമ്പോഴേ ആഗതൻ്റെ പകുതി ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിരിക്കും.
 
ഹൃദയം നിറയെ സ്നേഹമുള്ള യൗസേപ്പിതാവിൻ്റെ സ്വഭാവത്തിനു ആരെയും സമാശ്വസിപ്പിക്കാൻ കഴിയുന്ന വശ്യതയുണ്ട്. അവനെ സമീപിക്കുന്നവർ ഒരിക്കലും വെറും കൈയ്യോടെ മടങ്ങാറില്ല. യൗസേപ്പിൻ്റെ പക്കലേക്കു പോവുക എന്നാൽ ഹൃദയം നിറയെ സ്നേഹമുള്ള പിതാവിൻ്റെ സ്നേഹവും പരിചരണവും തേടുവാനുള്ള ആഹ്വാനവുമാണ്.
 
ഹൃദയം തുറന്നു സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന യൗസേപ്പിൻ്റെ പക്കലേക്കുള്ള യാത്ര നമുക്കൊരു ശീലമാക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment