ദിവ്യബലി വായനകൾ Saint Cecilia, Virgin, Martyr 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 22/11/2021


Saint Cecilia, Virgin, Martyr 
on Monday of week 34 in Ordinary Time

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ആണ്ടുതോറും
വിശുദ്ധ സിസിലിയുടെ ആഘോഷത്തില്‍
അങ്ങ് ഞങ്ങളെ ആനന്ദിപ്പിക്കുന്നുവല്ലോ.
അങ്ങേ ദാസിയിലൂടെ ആദരപൂര്‍വം നല്കപ്പെട്ട
ഈ മാതൃക ഞങ്ങള്‍ അനുകരിക്കാനും
അങ്ങേ ദാസരില്‍ അങ്ങേ പുത്രനായ
ക്രിസ്തുവിന്റെ അദ്ഭുതപ്രവൃത്തികള്‍
പ്രഘോഷിക്കാനും അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ദാനി 1:1-6,8-20
ദാനിയേല്‍. അനനിയാസ്, മിസായേല്‍, അസേറിയാസ് എന്നിവര്‍ക്ക് തുല്യരായി ആരുമുണ്ടായിരുന്നില്ല.

യൂദാരാജാവായ യഹോയാക്കിമിന്റെ മൂന്നാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെമിനെതിരേ വന്ന് അതിനെ ആക്രമിച്ചു. കര്‍ത്താവ് യൂദാ രാജാവായ യഹോയാക്കിമിനെ അവന് ഏല്‍പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ ചിലതും അവിടുന്ന് അവനു നല്‍കി. നബുക്കദ്‌നേസര്‍ അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ ദേശത്ത് തന്റെ ദേവന്റെ ക്‌ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്റെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചു. ഷണ്ഡന്മാരുടെ നായകനായ അഷ്‌പേനാസിനോടു രാജാവ് കല്‍പിച്ചു: രാജകുലത്തിലും പ്രഭുവര്‍ഗത്തിലും ജനിച്ച കുറെ ഇസ്രായേല്‍ക്കാരെ കൊണ്ടുവരുക. അവര്‍ കുറ്റമറ്റവരും സുമുഖരും വൈദഗ്ധ്യമുള്ളവരും വിജ്ഞാനമാര്‍ജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കഴിവുള്ളവരും ആയ യുവാക്കളായിരിക്കണം. കല്‍ദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം. വിഭവസമൃദ്ധമായ രാജകീയഭക്ഷണത്തിന്റെയും രാജാവ് കുടിച്ചിരുന്ന വീഞ്ഞിന്റെയും ഓഹരി ദിവസേന അവര്‍ക്കു കൊടുക്കുന്നതിനും രാജാവ് നിര്‍ദേശിച്ചു. അപ്രകാരം മൂന്നുവര്‍ഷത്തെ പരിശീലനത്തിനുശേഷം അവര്‍ രാജസേവനത്തില്‍ പ്രവേശിക്കേണ്ടിയിരുന്നു.
ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ യൂദാഗോത്രത്തില്‍പ്പെട്ട ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ ഉണ്ടായിരുന്നു. എന്നാല്‍, രാജാവിന്റെ വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടോ അവന്‍ കുടിച്ചിരുന്ന വീഞ്ഞു കൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതിനാല്‍, മലിനനാകാതിരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അവന്‍ ഷണ്ഡന്മാരുടെ നായകനോട് അഭ്യര്‍ഥിച്ചു. ദാനിയേലിനോട് അവനു പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി. അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്റെ പ്രായത്തിലുള്ള മറ്റു യുവാക്കന്മാരെക്കാള്‍ നീ ക്ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്ഷണപാനീയങ്ങള്‍ തരാന്‍ നിയോഗിച്ച എന്റെ രാജാവ് കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്ഷം എന്റെ ജീവന്‍ നീ അപകടത്തിലാക്കും. തനിക്കും ഹനനിയായ്ക്കും മിഷായേലിനും അസറിയായ്ക്കുംവേണ്ടി പ്രധാന ഷണ്ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട് ദാനിയേല്‍ പറഞ്ഞു: നിന്റെ ഈ ദാസന്മാരെ പത്തു ദിവസത്തേക്കു പരീക്ഷിച്ചു നോക്കൂ; ഞങ്ങള്‍ക്കു സസ്യഭക്ഷണവും ജലവും മാത്രം തരുക. അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്ഷണം കഴിക്കുന്ന യുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ച് നിന്റെ ദാസന്മാരോടു വര്‍ത്തിച്ചാലും. അവരുടെ വാക്കുകേട്ട് അവന്‍ അവരെ പത്തു ദിവസത്തേക്കു പരീക്ഷിച്ചു. പത്തു ദിവസങ്ങള്‍ക്കു ശേഷം അവര്‍ രാജകീയ ഭക്ഷണം കഴിച്ചിരുന്ന യുവാക്കളെക്കാള്‍ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു. അതുകൊണ്ട്, വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും പകരം അവര്‍ക്കു സസ്യഭക്ഷണം നല്‍കി. ദൈവം ഈ നാലു യുവാക്കള്‍ക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അറിവും സാമര്‍ഥ്യവും നല്‍കി. സകലവിധ ദര്‍ശനങ്ങളും സ്വപ്‌നങ്ങളും വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞിരുന്നു.
അവരെ തന്റെ മുന്‍പില്‍ കൊണ്ടുവരണമെന്നു രാജാവ് കല്‍പിച്ചിരുന്ന ദിവസം വന്നപ്പോള്‍ പ്രധാന ഷണ്ഡന്‍ അവരെ നബുക്കദ്‌നേസറിന്റെ മുന്‍പില്‍ കൊണ്ടുവന്നു. രാജാവ് അവരോടു സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കു തുല്യരായി അവരില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ രാജസേവകരായിത്തീര്‍ന്നു. വിജ്ഞാനത്തെയും അറിവിനെയും സംബന്ധിച്ച് രാജാവ് ചോദിച്ച ഏതു കാര്യത്തിലും അവര്‍ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു. സൈറസ് രാജാവിന്റെ ഒന്നാം ഭരണവര്‍ഷംവരെ ദാനിയേല്‍ അവിടെ കഴിഞ്ഞു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദാനി 3:52-56

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ,
അങ്ങ് വാഴ്ത്തപ്പെട്ടവനാണ്;
അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്.
അങ്ങേ മഹത്വപൂര്‍ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ!
അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും
സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

പരിശുദ്ധിയും മഹത്വവും നിറഞ്ഞു തുളുമ്പുന്ന
അങ്ങേ ആലയത്തില്‍ അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കെരൂബുകളുടെമേല്‍ ഇരുന്ന്
അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും
അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ!
രാജകീയ സിംഹാസനത്തില്‍
ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്.
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 21:1-4
ദരിദ്രയായ വിധവ ഭണ്ഡാരത്തില്‍ രണ്ടു ചെമ്പുതുട്ടുകള്‍ ഇടുന്നത് യേശു കണ്ടു.

അക്കാലത്ത്, യേശു കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്ഡാരത്തില്‍ നേര്‍ച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു. അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍ നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്‌ഷേപിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

വെളി 7:17

സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s