ദൈവപിതാവ് കണ്ടെത്തിയ മെൻ്റർ

ജോസഫ് ചിന്തകൾ 349

ജോസഫ് ദൈവപിതാവ് കണ്ടെത്തിയ മെൻ്റർ

 
മെൻ്റർ എന്ന ഇംഗ്ലീഷ് വാക്കിനെ വഴികാട്ടി ,മാർഗ്ഗദർശകൻ എന്നൊക്കെ മൊഴിമാറ്റം നടത്താം. ഒരുമെൻ്ററിനു അഥവാ നേതാവിനു അടിസ്ഥാനപരമായി മൂന്നു സ്വഭാവസവിശേഷതകൾ ഉണ്ട്. അവനു നടക്കേണ്ട വഴി അറിയാം, അവൻ ആ വഴിയെ ചരിക്കുന്നു. മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ വഴി കാണിച്ചു കൊടുക്കുന്നു.
ദൈവപുത്രൻ്റെ വളർത്തു പിതാവായ യൗസേപ്പിതാവ് ദൈവ പിതാവ് ലോകത്തിനായി കണ്ടെത്തിയ മെൻ്റെറായിരുന്നു. പിതാവായ ദൈവം തനിക്കായി ഒരുക്കിയ വഴി ഏതാണന്ന് അവനറിയാമായിരുന്നു. അവൻ ആ വഴിയിലൂടെ വിശ്വസ്തതയോടെ നടന്നു. സഭയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായിക്കൊണ്ട് സഭാ തനയരെ ഈശോ മിശിഹാ ആകുന്ന വഴിയിലൂടെ നടക്കാൻ യൗസേപ്പിതാവ് വഴി കാണിച്ചു കൊടുക്കുന്നു.
മെൻ്റർ ഒരു വ്യക്തിയുടെ ഭൂതകാലത്തെ അംഗീകരിക്കാനും വർത്തമാനകാലത്തെ പടുത്തുയർത്താനും അവൻ്റെ ഭാവിയെ അഭിമുഖീകരിക്കാനും ഒരുവനെ സജ്ഞനാക്കുന്നു. ശുഭാപ്തി വിശ്വാസത്തിൽ ഒരു വ്യക്തിയെ വളർത്തുവാനും മെൻ്ററിനു സവിശേഷമായ ഒരു പങ്കുണ്ട്.
ദൈവ പിതാവു നമുക്കു സമ്മാനിച്ച യൗസേപ്പിതാവ് എന്ന മെൻ്ററിൻ്റെ കൈ പിടിച്ച് ഈശോയാകുന്ന വഴിയിലൂടെ നിത്യത തേടിയുള്ള യാത്ര നമുക്കു തുടരാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s