Daily Saints, November 21 | അനുദിന വിശുദ്ധർ, നവംബർ 21

⚜️⚜️⚜️ November 2️⃣1️⃣⚜️⚜️⚜️
കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഇന്നു സഭ പരിശുദ്ധ അമ്മയെ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കുകയാണ്. മരിയന്‍ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന്‍ തിരുന്നാളുകളായ പരിശുദ്ധ അമ്മയുടെ ജനനം, നാമകരണം, ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവ നമ്മുടെ രക്ഷകന്റെ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന്‍ തിരുന്നാളുകളായ ക്രിസ്തുമസ്സ്, യേശുവിന്റെ പേരിടല്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്നത്തെ ആരാധനക്രമത്തില്‍ ഈ സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലിനെ പറ്റി വിശുദ്ധ ലിഖിതങ്ങളില്‍ ഒന്നും തന്നെ പറയുന്നില്ല. ചരിത്രപരമായ വിശദീകരണങ്ങള്‍ക്ക് നാം അനൌദ്യോഗികമായ വിവരണങ്ങളെ പ്രത്യേകിച്ച് വിശുദ്ധ യാക്കോബിന്റെ ആദിമ സുവിശേഷങ്ങളെ (ch 4:1ff) ആശ്രയിക്കേണ്ടതായി വരും. മാലാഖ തന്റെ ഗര്‍ഭത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ തന്നെ അന്നാ തന്റെ ഭാവി മകളെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി നേര്‍ന്നു. കുട്ടി ജനിച്ച ഉടനെതന്നെ അവളെ ദേവാലയത്തില്‍ കൊണ്ടു വന്നു അക്കാലങ്ങളില്‍ ഇസ്രായേലിലെ ഏറ്റവും നല്ല പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ വയസ്സില്‍ അവളെ പൂര്‍ണ്ണമായും ദേവാലയത്തിലേക്ക് മാറ്റി (7:2). ഐതിഹ്യമനുസരിച്ച് ദേവാലയത്തില്‍ അവള്‍ ഒരു മാലാഖയുടെ കരങ്ങളാല്‍ പ്രാവിന്‍റെ വിശുദ്ധിയോടെ പരിപാലിക്കപ്പെട്ടു (8:1).

കിഴക്കന്‍ ദേശങ്ങളില്‍ എട്ടാം നൂറ്റാണ്ടു മുതലേ ഈ തിരുന്നാള്‍ ‘ദൈവ മാതാവിന്റെ ദേവാലയ പ്രവേശനം’ എന്ന പേരില്‍ ആഘോഷിക്കുകയും അതൊരു പൊതു അവധിദിവസമായി ആചരിക്കുകയും ചെയ്തു വരുന്നു. 1371-ല്‍ ഗ്രീക്ക്കാര്‍ മുഖേനയാണ് ഈ ആഘോഷം റോമിലെത്തുന്നത്. 1472–ല്‍ സിക്സറ്റസ് നാലാമന്‍ ഇത് മുഴുവന്‍ സഭയും ആചരിക്കണമെന്ന് അനുശാസിച്ചു. എന്നാല്‍ പിയൂസ് അഞ്ചാമന്‍ ഇത് നിരോധിച്ചെങ്കിലും 1585 മുതല്‍ പിന്നെയും പ്രാബല്യത്തില്‍ വന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ലുവെയിനിലെ ആള്‍ബെര്‍ട്ട്

2. സുസ്റ്റെറെന്‍ മഠാധിപയായ അമെല്‍ ബെര്‍ഗാ

3. ലുക്ക്സെയിലിലെ കൊളുമ്പാനൂസ് ജൂനിയര്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 21st – Presentation of the Blessed Virgin Mary

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 21st – Presentation of the Blessed Virgin Mary

Mary’s presentation was celebrated in Jerusalem in the sixth century. A church was built there in honor of this mystery. The Eastern Church was more interested in the feast, but it does appear in the West in the 11th century. Although the feast at times disappeared from the calendar, in the 16th century it became a feast of the universal Church.

As with Mary’s birth, we read of Mary’s presentation in the temple only in apocryphal literature. In what is recognized as an unhistorical account, the Protoevangelium of James tells us that Anna and Joachim offered Mary to God in the Temple when she was 3 years old. This was to carry out a promise made to God when Anna was still childless.

Though it cannot be proven historically, Mary’s presentation has an important theological purpose. It continues the impact of the feasts of the Immaculate Conception and of the birth of Mary. It emphasizes that the holiness conferred on Mary from the beginning of her life on earth continued through her early childhood and beyond.

Reflection
It is sometimes difficult for modern Westerners to appreciate a feast like this. The Eastern Church, however, was quite open to this feast and even somewhat insistent about celebrating it. Even though the feast has no basis in history, it stresses an important truth about Mary: From the beginning of her life, she was dedicated to God. She herself became a greater temple than any made by hands. God came to dwell in her in a marvelous manner and sanctified her for her unique role in God’s saving work. At the same time, the magnificence of Mary enriches her children. They—we—too are temples of God and sanctified in order that we might enjoy and share in God’s saving work.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തിയൊന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഒരു ക്രിസ്ത്യാനി മരിച്ചാല്‍ അവന്‍റെ മൃതശരീരത്തിനു യോഗ്യമായ സംസ്ക്കാരവും ആത്മാവിനു നിത്യസമാധാനവും നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഒരു ക്രിസ്ത്യാനിയുടെ ശരീരം ജ്ഞാനസ്നാനത്താല്‍ ആശീര്‍വദിക്കപ്പെട്ടതും, സ്ഥൈര്യലേപനം വഴിയായി റൂഹാദക്കുദാശയുടെ മുദ്രയാല്‍ അങ്കിതവും ദിവ്യകാരുണ്യമായ വിശുദ്ധ കുര്‍ബാനയാല്‍ പോഷിതവും ആത്മാവോടൊന്നിച്ചു എന്നന്നേയ്ക്കും മോക്ഷത്തില്‍ വാഴുവാന്‍ നിയുക്തവുമായിരിക്കയാല്‍ ഈ ശരീരത്തെ തക്ക ബഹുമാനാചാരങ്ങളോടും ഭക്തിയോടും കൂടി സംസ്ക്കരിക്കണമെന്ന് തിരുസ്സഭ കല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ട് ആത്മാവ് പിരിഞ്ഞുപോകുന്ന സമയത്തില്‍ കുളിപ്പിക്കുമ്പോഴോ കുഴിയില്‍ വയ്ക്കുമ്പോഴോ ആകട്ടെ വിജാതിയര്‍ ചെയ്യുന്നതുപോലെ മൃതശരീരത്തിന് അനുയോജ്യമല്ലാത്ത പ്രവര്‍ത്തികള്‍ യാതൊന്നും ചെയ്യരുത്.

മരിച്ചയാളിന്‍റെ ആത്മാവിനുവേണ്ടി സല്‍ക്കര്‍മ്മങ്ങള്‍ താമസം കൂടാതെയും കുറവില്ലാതെയും ചെയ്യണം. ചില ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കുള്ളവര്‍ മരിച്ചാലുടനെ ഈ ആത്മാക്കളെക്കുറിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവഭക്തിയുള്ള പലരെക്കൊണ്ടും ഭിക്ഷക്കാരെക്കൊണ്ടും പ്രാര്‍ത്ഥിപ്പിക്കുകയും ദിവ്യപൂജ ചെയ്യിക്കുകയും മറ്റു പലവിധ മനോഗുണ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഓരോരുത്തരും ചെയ്യുന്നത് വലിയ പുണ്യവും, ആത്മാക്കള്‍ക്ക് വലിയ ആശ്വാസവുമാണ്. എന്നാല്‍ മറ്റു ചില ക്രിസ്ത്യാനികള്‍ ആത്മാക്കളുടെ അവസ്ഥയെ പറ്റി ഒന്നും ചിന്തിക്കാതെ മുന്നോട്ട് പോകുന്നു. അതിനാല്‍ നിങ്ങളെ സംബന്ധിച്ചുള്ളവരുടെ ആത്മാക്കള്‍ക്കു വേണ്ടി കഴിയുന്നതും വേഗം ഉപകാര സഹായങ്ങള്‍ ചെയ്യണം.

പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം, വിശുദ്ധ ബലി ഇവയാണ് പ്രധാന സല്‍ക്കര്‍മ്മങ്ങള്‍. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി തിരുസഭയുടെ നാമത്തില്‍ ചെയ്യുന്ന സല്‍ക്രിയകളും ദൈവ തിരുമുമ്പാകെ അപേക്ഷയുടെ വിധത്തില്‍ ഏറെ ഉപകരിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ സ്വയം ചെയ്യുന്ന പുണ്യ പ്രവര്‍ത്തികളും, ചൊല്ലുന്ന പ്രാര്‍ത്ഥനകളും, നല്‍കുന്ന ദാനങ്ങളും ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി ലഭിക്കുന്ന ദണ്ഡവിമോചനങ്ങളും മറ്റു പാപപരിഹാരത്തിന്‍റെയോ അപേക്ഷയുടെയോ വിധത്തില്‍ ഉപകരിക്കണമെങ്കില്‍ അവ ചെയ്യുന്നവന്‍റെ ആത്മാവില്‍ ദൈവേഷ്ടപ്രസാദം ഉണ്ടായിരിക്കണം.

ജപം
🔷🔷

കൃപാസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ! ഈ ദേശത്തുള്ള സിമിത്തേരികളില്‍ അടക്കപ്പെട്ടിരിക്കുന്ന സകലരുടെയും ആത്മാക്കളെ കൃപയോടെ തൃക്കണ്‍‍പാര്‍ത്ത്, അവരുടെ പാപങ്ങള്‍ പൊറുത്ത്, ശുദ്ധീകരിക്കുന്ന വിലങ്ങിടത്തില്‍ നിന്ന്‍ അവരെ രക്ഷിച്ച് അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമേ. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് പള്ളിയില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

പ്രഭാത പ്രാർത്ഥന..🙏

സീയോൻ പുത്രിയോടു പറയുക.. ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.. (മത്തായി :21/5)

രാജാധിരാജനായ യേശുവേ..
അങ്ങയുടെ രാജത്വ തിരുന്നാളിന്റെ അനുഗ്രഹീതമായ ഈ പ്രഭാതത്തിൽ പഴമയുടെ നിറമുള്ള ഞങ്ങളുടെ ബാല്യകാല ഓർമ്മകൾക്കു പോലും പുതുമയുടെ ഗന്ധമാണ്.. കൊടിതോരണങ്ങളാൽ അലങ്കരിച്ചും.. തൂവെള്ള വസ്ത്രത്തിന്റെ മേമ്പൊടിയോടെയും ക്രിസ്തുരാജൻ ജയിക്കട്ടെ.. ഭരിക്കട്ടെ എന്നുറക്കെ ഉത്ഘോഷിച്ചു കൊണ്ട് പ്രദക്ഷിണം ചെയ്യുമ്പോൾ അത് കണ്ടു നിൽക്കുന്ന വഴിയോരക്കണ്ണുകളിൽ പോലും അങ്ങയുടെ രാജത്വത്തിന്റെ തെളിമ നിറയുന്നത് ഏറെ അഭിമാനത്തോടെ ഞങ്ങൾ കണ്ടറിഞ്ഞിട്ടുണ്ട്..

ഈശോയേ.. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച്.. മണിമാളികയിൽ ജീവിച്ച്.. കീരിടവും ചെങ്കോലുമേന്തി രാജ്യങ്ങളെ അടക്കി ഭരിച്ചിരുന്ന രാജാക്കന്മാരിൽ നിന്നും തീർത്തും വ്യത്യസ്തനായി കാലിത്തൊഴുത്തിൽ ജനിച്ച്.. കരുണയും ദീനാനുകമ്പയും കൊണ്ട് ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിച്ച്.. എളിമയും വിനയവും കൊണ്ട് ഇന്നും ജീവൻ തുടിക്കുന്ന ആത്മീയരാജത്വം നേടിയെടുക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞുവല്ലോ.. അങ്ങയുടെ കരുണയും സ്നേഹവും പരിമിതികളില്ലാതെ പങ്കുവയ്ക്കാനും.. അങ്ങേ സഹായം ഏറ്റവും ആവശ്യമായിരിക്കുന്നവരെ ഹൃദയത്തിൽ ഉൾക്കൊള്ളാനും ഞങ്ങളെയും പ്രാപ്തരാക്കേണമേ.. അങ്ങ് ഞങ്ങളുടെ കുടുംബങ്ങളുടെയും ഹൃദയങ്ങളുടെയും മാത്രമല്ല.. സകല രാജ്യങ്ങളുടെയും.. സമസ്ത ലോകത്തിന്റെയും അംഗീകൃതനും അത്യന്തം സ്നേഹിക്കപ്പെട്ടവനുമായ രാജാവായി നിത്യവും വാഴുകയും ചെയ്യണമേ.. ആമേൻ 🙏

ഏവർക്കും ക്രിസ്തുരാജന്റെ തിരുന്നാൾ ആശംസകൾ..

Advertisements

ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!ഞങ്ങളുടെ പ്രവൃത്തികളെ സുസ്‌ഥിരമാക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 90 : 17

Advertisements

Leave a comment