അനുദിനവിശുദ്ധർ

Daily Saints, November 28 | അനുദിന വിശുദ്ധർ, നവംബർ 28

⚜️⚜️⚜️ November 2️⃣8️⃣⚜️⚜️⚜️
വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

714-715 കാലയളവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് സ്റ്റീഫന്‍ ജനിച്ചത്‌. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍ (Copronymus) കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങളും നശിപ്പിക്കലും തിരികെ കൊണ്ട് വന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്സെന്റിയൂസ് പര്‍വ്വതത്തിലെ ഒരു ആശ്രമ സന്യാസിയായിരുന്നു സ്റ്റീഫന്‍.

761-ല്‍ മാര്‍മറാ കടലിലെ പ്രോക്കൊന്നെസൂസ്‌ ദ്വീപിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹത്തെ ചക്രവര്‍ത്തി മുന്‍പാകെ ഹാജരാക്കുകയും ചോദ്യം ചെയ്യലിനു വിധേയമാക്കുകയും ചെയ്തു. സ്റ്റീഫന്‍ ഒരു നാണയമെടുത്ത് അതിലെ രാജകീയ മുദ്ര ചൂണ്ടി കാട്ടികൊണ്ട്‌ ചക്രവര്‍ത്തിയോട് ചോദിച്ചു “ഇതിനെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍, ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്ന അങ്ങ് എത്രയോ വലിയ ശിക്ഷാവിധിക്ക്‌ അര്‍ഹനാണ്.” അദ്ദേഹം ആ നാണയം നിലത്തെറിയുകയും അത് ചവിട്ടിനശിപ്പിക്കുകയും ചെയ്തു.

ഇതില്‍ കോപാകുലനായ കോണ്‍സ്റ്റന്റൈന്‍ സ്റ്റീഫനെ കാരാഗ്രഹത്തിലടക്കുവാന്‍ ഉത്തരവിട്ടു. ഏതാണ്ട് 300-ഓളം സന്യസിമാര്‍ക്കൊപ്പം അദ്ദേഹം 11 മാസത്തോളം ആ തടവറയില്‍ കഴിഞ്ഞു. അവര്‍ ഒരുമിച്ച് ആശ്രമജീവിതത്തിനു സമാനമായ ഒരു ജീവിതമാണ് തടവറയില്‍ നയിച്ചിരുന്നത്. വിശുദ്ധ സ്റ്റീഫന്‍ തന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്നു. തത്ഫലമായി അവസാനം അവര്‍ അദ്ദേഹത്തെ വധിച്ചു.

ചക്രവര്‍ത്തിക്ക് അദ്ദേഹത്തെ വധിക്കുവാന്‍ മനസ്സുണ്ടായിരുന്നില്ല. പക്ഷേ ഹെന്റി രണ്ടാമനേയും, തോമസ്‌ ബെക്കെറ്റിനെയും പോലെ വിശുദ്ധ സ്റ്റീഫന്‍ തന്റെ വിട്ടു വീഴ്ചയില്ലാത്ത സംസാരം വഴി തന്റെ വധത്തിനായി അവരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എസ്.എസ്. ബേസില്‍, പീറ്റര്‍, ആണ്ട്ര്യു എന്നിവരുള്‍പ്പെടെ 300-ഓളം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധ സ്റ്റീഫനും തന്റെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ബാങ്കോറിലെ ഹിയോണ്‍

2. ഫ്രാന്‍സിലെ ഹിപ്പൊളിത്തൂസു

3.ആങ്കോണയിലെ ജെയിംസ് ജെല്ലാമാര്‍ക്കോ

4. ആഫ്രിക്കന്‍ ബിഷപ്പുമാരായ പപ്പീനിയാനൂസും മാന്‍സുവെത്തൂസും

5. റോമന്‍കാരായ റൂഫസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 28th – St. Stephen of Surosh

Advertisements
അനുദിന വിശുദ്ധർ (Saint of the Day) November 28th – St. Stephen of Surosh
 
A native of Borisabos, Cappadocia (eastern Turkey), Stephen was consecrated bishop of Surosh (Sudak), on the Crimean peninsula of the Ukraine. The Byzantine emperor Leo III (717-741), an adherent of the iconoclastic heresy that condemned the use of religious images, exiled Stephen for defending the Church’s teaching regarding the veneration of these holy objects. Leo’s successor Constantine V (741-775) reversed his predecessor’s iconoclastic policies and restored Stephen to his see. Thereafter Stephen journeyed out from Surosh to evangelize the Slavs, Khazars, and Varangians with great success. An attack force of Varango-Russians that had come to plunder the Crimean peninsula are said to have fled upon seeing the holy bishop, an incident that precipitated the conversion of the raiders’ commander, Yury. Stephen has come to be recognized by both the Catholic Church and the Russian Orthodox Church as a key figure in the history of Christianity in Russia.
Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയെട്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷
ഓരോ സല്‍കൃത്യങ്ങള്‍ക്കും യോഗ്യതാഫലവും പാപ പരിഹാരഫലവും ലഭിക്കുന്നതാണ്. യോഗ്യതാഫലം അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല. എന്നാല്‍ പരിഹാരഫലം ആര്‍ക്കെങ്കിലും ദാനം ചെയ്യാവുന്നതാണ്. നാം ഇപ്പോള്‍ സ്വയം സമ്പാദിച്ചതും നമ്മുടെ മരണത്തിനു ശേഷം അന്യന്‍മാര്‍ നമുക്കു ലഭിച്ച് തരുവാനിരിക്കുന്നതുമായ പാപപരിഹാരഫലം മുഴുവനും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് കാഴ്ച കൊടുത്തു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നതു ഏറെ നല്ലതാണ്. ഈ നേര്‍ച്ച ശുദ്ധീകരണ സ്ഥലത്തിലെ രാജ്ഞിയായ പരിശുദ്ധ മറിയം വഴിയായി സമര്‍പ്പിക്കുകയാണുത്തമം.

ഈ നേര്‍ച്ചയെ മാര്‍പാപ്പാമാര്‍ ശ്ലാഘിക്കുകയും അതു നിറവേറ്റുന്നവര്‍ക്ക് ചില ദണ്ഡവിമോചനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ സല്‍കൃത്യത്തിനു വിശ്വാസികളുടെ ഇടയില്‍ വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വന്ത പാപപരിഹാരത്തിന് മാര്‍ഗ്ഗമില്ലല്ലോ എന്നു വിചാരിച്ച് ആരും ആകുലചിത്തരാകേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഈ കൃത്യം ഉന്നതമായ ദൈവസ്നേഹത്തില്‍ നിന്നും മഹനീയമായ പരസ്നേഹത്തില്‍ നിന്നും ഉത്ഭവിക്കുന്നത് കൊണ്ട് ഈ പ്രവര്‍ത്തിയാല്‍ തന്നെ വലിയ യോഗ്യതയും പാപപരിഹാരവും നമുക്കു സിദ്ധിക്കുന്നു.

നമ്മുടെ സംബന്ധികള്‍, ഉപകാരികള്‍, സ്നേഹിതര്‍ മുതലായി നാം കടപ്പെട്ടിരിക്കുന്ന ആളുകളുടെ ആത്മാക്കള്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിനു ഈ നേര്‍ച്ച കൊണ്ട് യാതൊരു തടസ്സവുമില്ല. ഈ നേര്‍ച്ച കഴിച്ചിട്ടുള്ള പട്ടക്കാര്‍ ദിവ്യപൂജ അര്‍പ്പിക്കുമ്പോഴും പൂര്‍ണ്ണദണ്ഡവിമോചനം അവര്‍ക്കു ലഭിക്കുന്നതാണ്. അപ്രകാരം തന്നെ ചാവുദോഷം കൂടാതെ തിങ്കളാഴ്ച കുര്‍ബാന കാണുന്നവര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനമുണ്ട്. ഇതു ലഭിക്കുന്നതിന് ദൈവാലയം സന്ദര്‍ശിച്ചു മാര്‍പ്പാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഈ ദണ്ഡവിമോചനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് കാഴ്ച വയ്ക്കുവാനും ആവശ്യമാണ്‌.

ജപം
🔷🔷

ഞങ്ങളുടെ സങ്കേതവും ആരോഗ്യവുമായിരിക്കുന്ന ഈശോയേ! അങ്ങ് ഞങ്ങള്‍ക്കു വേണ്ടി ഗദ്സേമനില്‍ വച്ച് നിലത്തൊഴുകും വരെയും സര്‍വ്വാംഗത്തില്‍ നിന്നു രക്തം വിയര്‍ത്തു മഹാപീഡയനുഭവിച്ചുവല്ലോ! അങ്ങേ വിലമതിച്ചു കൂടാത്ത തിരുരക്തത്തെക്കുറിച്ച് മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു കൃപ ചെയ്തരുളണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് 10 സ്വര്‍ഗ്ഗ. 10 നന്മ. ചൊല്ലണം.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


ദൈവത്തെ സ്നേഹിക്കുന്നവർക്ക്.. അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.. (റോമാ :8/28)

സ്നേഹപിതാവായ ദൈവമേ..
ഞങ്ങളുടെ സഹനങ്ങളെയും സന്തോഷങ്ങളെയും പൂർണമായി അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു കൊണ്ട് സ്തുതിയുടെയും നന്ദിയുടെയും ആത്മീയഹാരവുമായി ഈ പ്രഭാതത്തിലും ഞങ്ങളങ്ങയെ സമീപിക്കുന്നു.. ദൈവം അറിയാതെയും അനുവദിക്കാതെയും എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ചില വെട്ടിയൊരുക്കലുകളിൽ ചിലപ്പോഴെങ്കിലും ഞങ്ങൾ അടിപതറി പോകാറുണ്ട്.. ചിലരിലേക്കു മാത്രമായി ഒതുങ്ങിപ്പോയ ഞങ്ങളുടെ സന്തോഷങ്ങളുടെ മേൽ അവഗണനയുടെ കരിനിഴൽ വീഴുമ്പോൾ.. ചിലതിലേക്കു മാത്രമായി ചുരുങ്ങിപ്പോയ ഞങ്ങളുടെ പ്രവർത്തന മികവുകളിൽ പരാജയത്തിന്റെ കൈവിരൽ പതിയുമ്പോൾ.. ചുറ്റുമുള്ള പരിമിതികളിലേക്കു മാത്രമായി ഒതുങ്ങി പോയ ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിരാശയുടെ കാർമേഘത്താൽ മൂടപ്പെടുമ്പോൾ.. നന്നായി വളർന്നു ഫലം ചൂടുന്ന മുന്തിരിവള്ളി പോലെ പടർന്നുയരാൻ ദൈവം എന്റെ ജീവിതത്തിലേക്കനുവദിച്ചു നൽകിയ ചില വെട്ടിയൊരുക്കലുകളായിരുന്നു അവയെന്ന് തിരിച്ചറിയാതെ ഞങ്ങളുടെ വിശ്വാസത്തിന്റെ വേരാഴങ്ങൾ ചിലപ്പോഴെങ്കിലും ഞങ്ങളിൽ തന്നെ കരിഞ്ഞു തുടങ്ങിയിട്ടുണ്ടാവും..
ഈശോയേ.. ഏറ്റവും ഉത്കൃഷ്‌ടമായവ മാത്രം എനിക്കു നൽകാൻ ഉത്ക്കടമായ സ്നേഹത്തോടെ കാത്തിരിക്കുന്ന അങ്ങയുടെ പൈതൃകപരിപാലനയെ തിരിച്ചറിയാൻ എനിക്കു കാഴ്ച്ച വീണ്ടു നൽകണമേ നാഥാ.. എനിക്കു വേണ്ടിയുള്ള നല്ല നിക്ഷേപങ്ങൾ എന്റെ നിഷേധങ്ങൾ മൂലം നീങ്ങിപ്പോകാതിരിക്കാൻ തക്കവിധം എന്റെ വിശ്വാസത്തെ നിരന്തരം പ്രത്യാശയിൽ ഉറപ്പിക്കുകയും.. സമ്പൂർണമായ അനുഗ്രഹങ്ങളാൽ സമൃദ്ധമായി ഫലമണിയാൻ ആത്മാവിൽ എന്നെ പരിപാലിച്ചു വളർത്തുകയും ചെയ്യണമേ..

നിത്യസഹായ മാതാവേ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ.. ആമേൻ .

Advertisements

അവന്റെ ദുഷ്‌ടമായ അത്യാഗ്രഹം നിമിത്തം ഞാന്‍ കോപിച്ചു. എന്റെ കോപത്തില്‍ ഞാന്‍ അവനെ ശിക്‌ഷിക്കുകയും അവനില്‍നിന്നു മുഖം തിരിക്കുകയും ചെയ്‌തു. എന്നിട്ടും അവന്‍ തന്നിഷ്‌ടംകാട്ടി, പിഴച്ചവഴി തുടര്‍ന്നു.
ഏശയ്യാ 57 : 17

പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗത്തില്‍നിന്നു പ്രതിബന്‌ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്ന്‌ ആ ഹ്വാനം ഉയരും.
ഏശയ്യാ 57 : 14

അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്‌ധന്‍ എന്ന നാമം വഹിക്കുന്നവന്‍, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്‌ധസ്‌ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്‌മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു.
ഏശയ്യാ 57 : 15

Advertisements

ഞാന്‍ എന്നേക്കും കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല; കാരണം, എന്നില്‍നിന്നാണു ജീവന്‍ പുറപ്പെടുന്നത്‌. ഞാനാണു ജീവശ്വാസം നല്‍കിയത്‌.
ഏശയ്യാ 57 : 16

ഞാന്‍ അവന്റെ വഴികള്‍ കണ്ടു. എങ്കിലും ഞാന്‍ അവനെ സുഖപ്പെടുത്തും; അവനെ കൊണ്ടുപോയി ആശ്വസിപ്പിക്കും; അവനെപ്രതി വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു കീര്‍ത്തനങ്ങള്‍ ഉയരാന്‍ ഇടയാക്കും.
ഏശയ്യാ 57 : 18

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സമാധാനം! ദൂരസ്‌ഥര്‍ക്കും സമീപ സ്‌ഥര്‍ക്കും സമാധാനം! ഞാന്‍ അവനെ സുഖപ്പെടുത്തും.
ഏശയ്യാ 57 : 19

Advertisements

പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.
മത്തായി 1 : 25

തിന്‍മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്‌തരുടെ ജീവനെ പരിപാലിക്കുന്നു;
ദുഷ്‌ടരുടെ കൈയില്‍നിന്ന്‌ അവരെ മോചിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 97 : 10

ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു:
കര്‍ത്താവേ, അവിടുന്നു നീതിമാനാണ്‌. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്‌. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്‌ഠവുമാണ്‌.
തോബിത്‌ 3 : 1-2

Advertisements

“പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്കുകൊ ടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്‌. എന്റെ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍.
അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌.
എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത്‌ മേശമേല്‍ത്തന്നെയുണ്ട്‌.
ലൂക്കാ 22 : 19-21

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s