Daily Saints, November 29 | അനുദിന വിശുദ്ധർ, നവംബർ 29

⚜️⚜️⚜️ November 2️⃣9️⃣⚜️⚜️⚜️
വിശുദ്ധ സാറ്റര്‍ണിനൂസ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ്‌ A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്‌. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ്‌ വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. കുറേകാലം മുന്‍പ്‌ ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത് .

വിശുദ്ധ സാറ്റര്‍ണിനൂസ്‌ ടൌലോസില്‍ തന്റെ വിശുദ്ധ സഭാഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ്‌ തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി ധാരാളം വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വിശുദ്ധന്റെ രക്തസാക്ഷിത്വം വരെയുള്ള ഇത്രയും വിവരങ്ങളാണ് നമുക്ക്‌ അറിവായിട്ടുള്ളത്. വിശുദ്ധന്റെ മരണത്തിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അതിന്റെ രചയിതാവ്‌ വിവരിച്ചിട്ടുള്ളത്.

ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ വിശുദ്ധന്‍ തന്റെ ജനതയെ നഗരത്തിലുള്ള ഒരു ചെറിയ ദേവാലയത്തിലാണ് സംഘടിപ്പിച്ചിരുന്നത്. ഈ ദേവാലയത്തിനും വിശുദ്ധന്റെ താമസ സ്ഥലത്തിനും ഇടക്കായിരുന്നു നഗരം. ഈ ദേവാലയത്തില്‍ വെച്ചായിരുന്നു പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ഒരിക്കല്‍ വിശുദ്ധന്‍ കടന്നു പോകുന്ന വഴിയില്‍ വച്ച് പിശാചുക്കള്‍ ഒരു ഊമയെ വിശുദ്ധന്റെ രൂപത്തില്‍ ആക്രമിച്ചു. വിഗ്രാഹാരധകരായ പുരോഹിതര്‍ ഇത് കാണുകയും ഇതേപ്പറ്റി അധികാരികള്‍ സമക്ഷം ഒറ്റികൊടുക്കുകയും ചെയ്തു.

ഒരു ദിവസം വിശുദ്ധന്‍ സ്ഥിരമായി പോകുന്ന വഴിയില്‍ വച്ച് അവര്‍ അദ്ദേഹത്തെ പിടികൂടി ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും താന്‍ അപമാനിച്ച മൂര്‍ത്തികള്‍ക്ക് ബലിയര്‍പ്പിക്കുക വഴി അവരെ ശാന്തരാക്കുവാനും അല്ലെങ്കില്‍ താന്‍ ചെയ്ത കുറ്റത്തിന് തന്റെ ചോരയാല്‍ പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധ സാറ്റര്‍ണിനൂസാകട്ടെ യാതൊരു ഭയവും കൂടാതെ വളരെ ഉറച്ച ശബ്ദത്തില്‍ ആ വിഗ്രഹാരധകര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തു.

“ഞാന്‍ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ. ആ ദൈവത്തെ മാത്രമേ ഞാന്‍ പുകഴ്ത്തുകയും ബലിയര്‍പ്പിക്കുകയും ചെയ്യുകയുള്ളൂ. നിങ്ങളുടെ ദൈവങ്ങള്‍ പിശാച്ചുക്കള്‍ ആണ്, അവര്‍ നിങ്ങളുടെ കാളകളെക്കാളും നിങ്ങളുടെ ആത്മാക്കളുടെ ബലിയിലാണ് സന്തോഷിക്കുക. നിങ്ങള്‍ പറയുന്നത് പോലെ ക്രിസ്ത്യാനികളുടെ മുന്‍പില്‍ വിറക്കുന്ന അവയെ ഞാനെന്തിനു ഭയക്കണം?” ആ വിഗ്രഹാരാധകര്‍ അദേഹത്തിന്റെ മറുപടിയില്‍ കോപംകൊണ്ടു പുകയുകയും പിശാചിന്റെ പ്രലോഭനത്താല്‍ തങ്ങള്‍ക്കാവും വിധം വിശുദ്ധനു നേരെ അസഭ്യവര്‍ഷം കൊണ്ട് മൂടി.

പലതരത്തിലുള്ള അപമാനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം അവര്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ ബലികഴിക്കുവാന്‍ കൊണ്ട് വന്ന ഒരു കാട്ടു പോത്തിന്റെ ശരീരവുമായി ബന്ധിക്കുകയും ആ കാട്ടു മൃഗത്തെ ദേവാലയത്തില്‍ നിന്നും ഓടിക്കുകയും ചെയ്തു. കുന്നിനു മുകളില്‍ നിന്നും താഴേക്ക്‌ വളരെ വേഗത്തില്‍ കാട്ടു പോത്ത് ഓടിയത്‌ മൂലം വിശുദ്ധന്റെ തലയോട്ടി പിളരുകയും തലച്ചോര്‍ പുറത്തേക്ക് ചിന്നിചിതറുകയും ചെയ്തു. വിശുദ്ധന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷപൂര്‍വ്വം ശാന്തിയുടെയും മഹത്വത്തിന്റെയും സ്വര്‍ഗ്ഗീയ വസതിയിലേക്ക്‌ പറന്നു.

ആ കാട്ടു മൃഗമാകട്ടെ വിശുദ്ധന്റെ വിശുദ്ധ ശരീരം വലിച്ചിഴക്കല്‍ തുടര്‍ന്നു. മാംസവും രക്തവും ചിതറി തെറിച്ചു. ബന്ധിച്ചിട്ടുള്ള കയറ് പൊട്ടുന്നത്‌ വരെ ഈ പ്രക്രിയ തുടര്‍ന്നു. അവശേഷിച്ച ശരീര ഭാഗങ്ങള്‍ കവാടമില്ലാത്ത നഗരത്തിന്റെ സമതല പ്രദേശങ്ങളില്‍ ചിതറി കിടന്നു. ദൈവഭക്തകളായ രണ്ടു സ്ത്രീകള്‍ ഇവയെല്ലാം ശേഖരിച്ചു കൂടുതലായി നശിപ്പിക്കപ്പെടാതിരിക്കുവാന്‍ ഒരു ആഴമുള്ള കുഴിയില്‍ ഒളിപ്പിച്ചു വച്ചു. മഹാനായ കോണ്‍സ്റ്റന്റൈനിന്റെ ഭരണം വരെ ഇത് അവിടെ ഒരു മരപ്പലക കൊണ്ടുള്ള ശവപ്പെട്ടിയില്‍ സൂക്ഷിച്ചു .

പിന്നീട് ടൌലോസിലെ മെത്രാനായ ഹിലരി ഇതിനു മുകളിലായി ഒരു ചെറിയ പള്ളി പണിതു. ആ നഗരത്തിലെ മെത്രാനായിരുന്ന സില്‍വിയൂസ് നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രക്തസാക്ഷിയായ വിശുദ്ധ സാറ്റര്‍ണിനൂസിന്റെ ആദരണാര്‍ത്ഥം ഒരു മനോഹരമായ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ എക്സുപെരിയൂസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു. വളരെയേറെ ഭക്തിയോടും ആഘോഷത്തോടും കൂടി വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിലേക്ക് മാറ്റി. ഈ ദിവസം വരെ അമൂല്യമായ ഈ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം അവിടെ സൂക്ഷിച്ചിരിക്കുന്നു. ഒരു പക്ഷെ 257-ല്‍ വലേരിയന്റെ ഭരണകാലത്തായിരിക്കാം ഈ വിശുദ്ധന്റെ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുക.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഇറ്റലിയിലെ ബ്ലെയിസും ദെമെത്രിയൂസും

2. ബീറിലെ ബ്രെന്‍റര്‍

3. ബ്രിട്ടനിലെ ഗുള്‍സ്റ്റന്‍

4. ബ്രിട്ടനിലെ ഹാര്‍ഡോയിന്‍

5. ഇറ്റലിയിലെ ഇല്ലൂമിനാത്താ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 29th – St. Saturninus

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 29th – St. Saturninus

St. Saturninus Bishop of Toulouse and Martyr November 29 A.D. 257 St. Saturninus went from Rome by the direction of pope Fabian, about the year 245, to preach the faith in Gaul, where St. Trophimus, the first bishop of Arles, had some time before gathered a plentiful harvest. In the year 250, when Decius and Gratus were consuls, St. Saturninus fixed his episcopal see at Toulouse. Fortunatus tells us, that he converted a great number of idolaters by his preaching and miracles. This is all the account we have of him till the time of his holy martyrdom. The author of his acts, who wrote about fifty years after his death, relates, that he assembled his flock in a small church; and that the capitol, which was the chief temple in the city, lay in the way between that church and the saint’s habitation. In this temple oracles were given; but the devils were struck dumb by the presence of the saint as he passed that way. The priests spied him one day going by, and seized and dragged him into the temple. declaring that he should either appease the offended deities by offering sacrifice to them, or expiate the crime with his blood. Saturninus boldly replied: “I adore one only God, and to him I am ready to offer a sacrifice of praise. Your gods are devils, and are more delighted with the sacrifice of your souls than with those of your bullocks. How can I fear them who, as you acknowledge, tremble before a Christian?” The infidels, incensed at this reply, abused the saint with all the rage that a mad zeal could inspire, and after a great variety of indignities, tied his feet to a wild bull, which was brought thither to be sacrificed. The beast being driven from the temple, ran violently down the hill, so that the martyr’s scull was broken, and his brains dashed out. His happy soul was released from the body by death, and fled to the kingdom of peace and glory, and the bull continued to drag the sacred body, and the limbs and blood were scattered on every side, till, the cord breaking, what remained of the trunk was left in the plain without the gates of the city. Two devout women laid the sacred remains on a bier, and hid them in a deep ditch, to secure them from any further insult, where they lay in “wooden coffin” till the reign of Constantine the Great. Then Hilary, bishop of Toulouse, built a small chapel over this his holy predecessor’s body Sylvius, bishop of that city towards the close of the fourth century, began to build a magnificent church in honor of the martyr, which was finished and consecrated by his successor Exuperius, who, with great pomp and piety, translated the venerable relics into it. This precious treasure remains there to this day with due honor. The martyrdom of this saint probably happened m the reign of Valerian, in 257.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തിയൊമ്പതാം തീയതി
🔷🔷🔷🔷🔷🔷🔷🔷

*ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന്നായുള്ള അദ്ധ്വാനം മറ്റുള്ളവരിലും പരത്തുവാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ മൂലം മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ക്കു നിങ്ങളും ഓഹരിക്കാരാണല്ലോ. ചൂട് കൂടുന്തോറും തീ സമീപസ്ഥങ്ങളായ വസ്തുക്കളെ അഗ്നിമയമാക്കുന്നതുപോലെ യഥാര്‍ത്ഥ ഭക്തിയുള്ളവര്‍ അത് അന്യരിലും പ്രചരിപ്പിക്കുന്നതിനുത്സാഹിക്കുന്നു.

വി. ആഗസ്തീനോസ്, വി.ക്രിസോസ്തോമ്മോസ്, വി. അംബ്രോസീസ്, വി.ഗ്രിഗോരിയോസ്, തുടങ്ങിയ വേദപാരംഗതന്‍മാര്‍ ഈ ഭക്തി പ്രചാരത്തിനായി പല ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അപ്രകാരം തന്നെ വി. ത്രേസ്യാ, വി. പാസി മറിയം. വി. ജനീവാ കത്രീനാ, വി. മാര്‍ഗ്ഗരീത്താ മറിയം മുതലായ അനവധി പുണ്യവതികളും ഈ ഭക്തി പരത്തുന്നതിനായി ചെയ്തിട്ടുള്ള പരിശ്രമം വിസ്മയനീയമായിരുന്നു. തിരുസ്സഭയുടെ തലവന്മാരായ മാര്‍പ്പാപ്പമാരും ശുദ്ധീകരണ ആത്മാക്കള്‍ക്ക് മോക്ഷം സിദ്ധിക്കുന്നതിനായി വിശേഷ ദണ്ഡവിമോചനങ്ങള്‍ കല്‍പ്പിച്ചനുവദിച്ചിരിക്കുന്നു.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളില്‍ താഴെപ്പറയുന്ന സംഗതികള്‍ വളരെ ഉപകരിക്കുന്നതാണ്.

1. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി അവരുടെ തിരുനാളിലും മറ്റു ദിവസങ്ങളിലും ദൈവാലയത്തില്‍ ചെയ്യപ്പെടുന്ന ദിവ്യകര്‍മ്മങ്ങളില്‍ പങ്കു കൊള്ളുക. ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവരെ ഈ ഭക്തിയിലേക്കാകര്‍ഷിക്കുവാന്‍ വളരെ ഉപകരിക്കുന്നു.

2. തിങ്കളാഴ്ചതോറും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി ദിവ്യപൂജ കാണുന്നതിനും കഴിഞ്ഞ ധ്യാനത്തില്‍ കാണിച്ച ഉചിതമായ നേര്‍ച്ച സമര്‍പ്പിക്കുന്നതിനും മറ്റുള്ളവരോട് ഉപദേശിക്കുക.

3. നിങ്ങളുടെ സംബന്ധികള്‍, സ്നേഹിതര്‍, പരിചിതര്‍ മുതലായവര്‍ തങ്ങളെ സംബന്ധിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി വല്ലതും ചെയ്യുന്നുണ്ടോ എന്നന്വേഷിക്കുക. ഇങ്ങനെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ നേരെയുള്ള ഭക്തി പരത്തിയാല്‍ ആത്മീയവും ലൗകികവുമായ അനവധി ദൈവാനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാകുന്നു.

ജപം
🔷🔷

ഞങ്ങളുടെ ഹൃദയത്തിന് ആനന്ദമായിരിക്കുന്ന ഈശോയെ, മോക്ഷവാസികളുടെ സന്തോഷകാരണമായിരിക്കുന്ന അങ്ങേ തിരുമുഖം നീചന്മാരായ പാപികള്‍ വികൃതമാക്കിയെന്ന് ഞങ്ങള്‍ അറിയുന്നു. അവര്‍ണ്ണനീയമായ വേദനകള്‍ അനുഭവിച്ച അങ്ങേ തിരുമുഖത്തെക്കുറിച്ച് അങ്ങേ ക്രിസ്ത്യാനികളുടെ ആത്മാക്കള്‍ക്ക് കൃപ ചെയ്തരുളണമേ. ആമ്മേന്‍.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

പ്രഭാത പ്രാർത്ഥന..🙏


രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകി പോയിട്ടില്ല.. കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.. (ഏശയ്യാ : 59/1)

ഓരോ പ്രഭാതത്തിലും മഹാകരുണയോടെ ഞങ്ങളെ വിളിച്ചുണർത്തുകയും.. പുതിയ സ്നേഹത്തോടെ ഞങ്ങളെ പരിപാലിച്ചു നയിക്കുകയും ചെയ്യുന്ന എന്റെ നല്ല ദൈവമേ..അങ്ങേയ്ക്ക് ഒരായിരം നന്ദിയും സ്തുതിയും.. ജീവിതത്തിൽ താങ്ങാനാവാത്ത ചില മന:പ്രയാസങ്ങളിലോ, ഒരിക്കലും നികത്താനാവാത്ത ചില നഷ്ടങ്ങളിലോ..പ്രിയപ്പെട്ട ചിലരുടെ വേർപിരിയലുകളിലോ..ഞങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും.. ഞങ്ങളിലുള്ള മനോധൈര്യം നഷ്ടപ്പെടുകയും..ഞങ്ങൾ സ്വയമറിയാതെ പ്രവർത്തിക്കുകയും ചെയ്യാറുണ്ട്..അപ്പോഴൊക്കെയും എനിക്കിങ്ങനെ സംഭവിച്ചു പോയല്ലോ എന്ന നിരാശയ്ക്കപ്പുറം നീണ്ടു നിൽക്കുന്ന പ്രത്യാശയോ.. ആരിൽ നിന്നുമുള്ള ഒരാശ്വാസവാക്കുകളോ ഞങ്ങളെ സ്പർശിക്കില്ല എന്നുള്ളതാണ് സത്യം..
എന്റെ ഈശോയേ..എന്റെ കഷ്ടതയിൽ ഞാനിതാ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു..വിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ ആക്രമിക്കുമ്പോഴും..നിരാശയുടെ മരണപാശം എന്നെ ചുറ്റി വരിയുമ്പോഴും സഹായത്തിനായി ഞാനിതാ നിന്റെ മുൻപിൽ നിലവിളിക്കുന്നു..അനസ്യൂതം നിന്നിൽ നിന്നൊഴുകുന്ന കാരുണ്യത്തിൽ നിന്നും ശക്തി സ്വീകരിച്ച് എല്ലാ സങ്കടങ്ങളെയും അഭിമുഖീകരിക്കാനും..എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാനും ഞങ്ങളെ പ്രാപ്തരാക്കുകയും..രക്ഷകനും നാഥനുമായി അങ്ങ് എന്നും ഞങ്ങൾക്ക് സമീപസ്ഥനായിരിക്കുകയും ചെയ്യണമേ..

വിശുദ്ധ യൂദാ ശ്ലീഹാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏

Advertisements

നീതിമാന്‍മാരുടെമേല്‍ പ്രകാശംഉദിച്ചിരിക്കുന്നു; പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 97 : 11

ഇന്ന്‌ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്‌പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്‌.
എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്‌തുവില്‍ പങ്കുകാരാവുകയുള്ളു.
ഹെബ്രായര്‍ 3 : 13-14

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s