അനുദിനവിശുദ്ധർ

Daily Saints, December 03 | അനുദിന വിശുദ്ധർ, ഡിസംബർ 03 | St. Francis Xavier | വി. ഫ്രാൻസിസ് സേവ്യർ

⚜️⚜️⚜️ December 0️⃣3️⃣⚜️⚜️⚜️
വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

തിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവര്‍ത്തകരിൽ ഒരാളായിരിന്നു വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍. സ്പെയിനിലെ പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളില്‍ ഒരാളായി തീര്‍ന്നു. അവര്‍ വിശുദ്ധ നഗരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചെങ്കിലും വെനീസും തുര്‍ക്കിയും തമ്മിലുള്ള യുദ്ധം കാരണം അവര്‍ക്കതിന് സാധിച്ചില്ല. അതിനാല്‍ കുറച്ചു കാലത്തേക്ക് വിശുദ്ധന്‍ പാദുവായിലും, ബൊളോണയിലും റോമിലും തന്റെ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു.

1540-ല്‍ ഈസ്റ്റ്‌ ഇന്‍ഡീസിലെ പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി വിശുദ്ധ ഇഗ്നേഷ്യസ്‌ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇതേ തുടര്‍ന്ന് വിശുദ്ധനെ കിഴക്കിലെ രാജകുമാരന്‍മാര്‍ക്ക്‌ പരിചയപ്പെടുത്തുന്ന മാര്‍പാപ്പയുടെ നാല് ഔദ്യോഗിക രേഖകളുമായി വിശുദ്ധന്‍ ലിസ്ബണില്‍ നിന്നും യാത്രതിരിച്ചു. അദ്ദേഹം ഗോവയില്‍ കപ്പലിറങ്ങി. അങ്ങനെ പത്ത് വര്‍ഷക്കാലം നീണ്ടുനിന്ന വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന് ആരംഭം കുറിച്ചു.

ഗോവയില്‍ വിശുദ്ധന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് പ്രബോധനങ്ങള്‍ നല്‍കുകയും തെരുവില്‍ മണിയടിച്ച് കുട്ടികളെ വിളിച്ചു കൂട്ടുകയും അവര്‍ക്ക്‌ വേദപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. കൂടാതെ ആശുപത്രികളും തടവറകളും സന്ദര്‍ശിക്കുകയും ചെയ്തു. ക്രമേണ വിശുദ്ധന്‍ ഇന്ത്യകാര്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ആരംഭിച്ചു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ വളരെ ലളിതമായ നാട്ടു കഥകളായും ചെറിയ ഗാനങ്ങളാക്കിയും അദ്ദേഹം നാട്ടുകാരുടെ ഹൃദയങ്ങളില്‍ പതിപ്പിച്ചു. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോയ വിശുദ്ധന്‍ അവിടെ പരവന്‍മാരെ മാമോദീസ മുക്കുവാന്‍ ആരംഭിച്ചു.

ചില ദിവസങ്ങളില്‍ മാമോദീസ മുങ്ങുന്നവരുടെ ആധിക്യം നിമിത്തം വേദനയാല്‍ അദ്ദേഹത്തിന് തന്റെ കരങ്ങള്‍ ഉയര്‍ത്തുവാന്‍ പോലും സാധിച്ചിരുന്നില്ല. അവിടെ നിന്നും അദ്ദേഹം തിരുവിതാംകൂറിലേക്ക് പോയി. അവിടെ പല ഗ്രാമങ്ങളിലുമായി 45-ഓളം പള്ളികള്‍ പണിതു. പിന്നീട് മലയായിലെ മലാക്കയില്‍ പോവുകയും അവിടെ ഏതാണ്ട് പതിനെട്ടു മാസങ്ങളോളം സുവിശേഷപ്രഘോഷണവും, ജ്ഞാനസ്നാനം നല്‍കലുമായി ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്ക് വിശുദ്ധന്‍ യാത്രകള്‍ നടത്തി.

തിരിച്ച് ഗോവയിലെത്തിയ വിശുദ്ധന്‍, ജപ്പാനിലെ ആത്മാക്കളുടെ വിളവെടുപ്പിനായി തന്റെ സഹചാരികളുമൊന്നിച്ച് ജപ്പാനിലേക്ക് യാത്ര തിരിച്ചു. 1549-ല്‍ കഗോഷിമായില്‍ എത്തിയ വിശുദ്ധന്‍ അവിടുത്തെ ഭാഷ പഠിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അവിടെ തന്റെ സുവിശേഷ പ്രഘോഷണം ആരംഭിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. താന്‍ മതപരിവര്‍ത്തനം ചെയ്തവര്‍ പത്തു വര്‍ഷത്തിനു ശേഷവും അതേ ഉത്സാഹത്തോടും വിശ്വാസത്തോടും കൂടിയിരിക്കുന്നതായി വിശുദ്ധന്‍ കണ്ടു. അത്ര വിജയകരമായിരുന്നു വിശുദ്ധന്റെ ജപ്പാനിലെ ദൗത്യം.

1551-ല്‍ താന്‍ ഇന്ത്യയില്‍ മതപരിവര്‍ത്തനം ചെയ്തവരെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധന്‍ വീണ്ടും മലാക്കയിലേക്ക്‌ തിരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് പുതിയൊരു ഉദ്ദേശവും കൂടിയുണ്ടായിരുന്നു. വിജാതീയരുടെ നാടായ ചൈന. പക്ഷേ അദ്ദേഹത്തിന് അവിടെ എത്തിപ്പെടുവാന്‍ സാധിച്ചില്ല. സാന്‍സിയന്‍ ദ്വീപിലെ കാന്റണ്‍ നദീമുഖത്തെത്തിയപ്പോഴേക്കും വിശുദ്ധനു കലശലായ പനി പിടിക്കുകയും. ചുട്ടുപൊള്ളുന്ന മണലില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആള്‍വാറസ് എന്ന പാവപ്പെട്ട മനുഷ്യന്‍ വിശുദ്ധനെ കാണുകയും തന്റെ കുടിലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പ്രാര്‍ത്ഥനകള്‍ ചൊല്ലികൊണ്ട്‌ രണ്ടാഴ്ചയോളം വിശുദ്ധന്‍ അവിടെ ജീവിച്ചിരുന്നുവെങ്കിലും പിന്നീട് മരണമടഞ്ഞു. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ ദൃഷ്ടികള്‍ തന്റെ ക്രൂശിതരൂപത്തില്‍ ആയിരുന്നു. ഒരു ഇടുങ്ങിയ കല്ലറയില്‍ അദ്ദേഹത്തെ അടക്കം ചെയ്തു.

മൂന്ന് മാസത്തിനു ശേഷം കല്ലറ തുറന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം യാതൊരു കോട്ടവും തട്ടാതെയും അഴുകാതെയും ഇരിക്കുന്നതായി കാണപ്പെട്ടു. ഇത് പിന്നീട് ഗോവയിലേക്ക് കൊണ്ട്‌ വന്നു. ഇപ്പോഴും ഇത് അവിടെ സൂക്ഷിച്ചിരിക്കുന്നു. വിശുദ്ധ പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ വിശുദ്ധ ഫ്രാന്‍സിസിനെ വിദേശ സുവിശേഷക ദൗത്യങ്ങളുടേയും എല്ലാ സുവിശേഷക പ്രവര്‍ത്തനങ്ങളുടേയും മദ്ധ്യസ്ഥനായി പിന്നീട് പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഔക്സേണ്‍ ബിഷപ്പായിരുന്ന അബ്ബോ

2. പന്നോണിയായിലെ അഗ്രിക്കൊളാ

3. നിക്കോമേഡിയായിലെ അമ്പിക്കൂസ്, വിക്ടര്‍, ജൂളിയൂസു

4. സ്ട്രാസ് ബര്‍ഗിലെ അറ്റാലിയ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 3rd – St. Francis Xavier

Advertisements

**Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 3rd – St. Francis Xavier

Jesus asked, “What profit would there be for one to gain the whole world and forfeit his life?” (Matthew 16:26a). The words were repeated to a young teacher of philosophy who had a highly promising career in academics, with success and a life of prestige and honor before him.

Francis Xavier, 24 at the time, and living and teaching in Paris, did not heed these words at once. They came from a good friend, Ignatius of Loyola, whose tireless persuasion finally won the young man to Christ. Francis then made the spiritual exercises under the direction of Ignatius, and in 1534, joined his little community, the infant Society of Jesus. Together at Montmartre they vowed poverty, chastity, obedience, and apostolic service according to the directions of the pope.

From Venice, where he was ordained a priest in 1537, Xavier went on to Lisbon and from there sailed to the East Indies, landing at Goa, on the west coast of India. For the next 10 years he labored to bring the faith to such widely scattered peoples as the Hindus, the Malayans, and the Japanese. He spent much of that time in India, and served as provincial of the newly established Jesuit province of India.

Wherever he went, Xavier lived with the poorest people, sharing their food and rough accommodations. He spent countless hours ministering to the sick and the poor, particularly to lepers. Very often he had no time to sleep or even to say his breviary but, as we know from his letters, he was filled always with joy.

Xavier went through the islands of Malaysia, then up to Japan. He learned enough Japanese to preach to simple folk, to instruct, and to baptize, and to establish missions for those who were to follow him. From Japan he had dreams of going to China, but this plan was never realized. Before reaching the mainland, he died. His remains are enshrined in the Church of Good Jesus in Goa. He and Saint Thérèse of Lisieux were declared co-patrons of the missions in 1925.

Reflection
All of us are called to “go and preach to all nations—see Matthew 28:19. Our preaching is not necessarily on distant shores but to our families, our children, our husband or wife, our coworkers. And we are called to preach not with words, but by our everyday lives. Only by sacrifice, the giving up of all selfish gain, could Francis Xavier be free to bear the Good News to the world. Sacrifice is leaving yourself behind at times for a greater good, the good of prayer, the good of helping someone in need, the good of just listening to another. The greatest gift we have is our time. Francis Xavier gave his to others.

Saint Francis Xavier is the Patron Saint of:
Japan
Jewelers
Missions
Sailors

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


അവരുടെ കഷ്ടതകളിൽ ദൂതനെ അയച്ചില്ല..അവിടുന്നു തന്നെയാണ് അവരെ രക്ഷിച്ചത്.. (ഏശയ്യാ: 63/9)
പരമകാരുണ്യവാനായ ദൈവമേ..

ജനനം മുതൽ ഞാനങ്ങയെ ആശ്രയിച്ചു.. മാതാവിന്റെ ഉദരത്തിൽ നിന്ന് അങ്ങാണ് എന്നെ എടുത്തത്.. ഇപ്പോഴും എപ്പോഴും അങ്ങയെ സ്തുതിച്ചു കൊണ്ടും.. അവിടുത്തെ പാദാന്തികത്തിലായിരിക്കാൻ ആഗ്രഹിച്ചു കൊണ്ടും ഈ പ്രഭാതത്തിലും ഞാനണഞ്ഞിരിക്കുന്നു.. ജീവിതത്തിൽ പലപ്പോഴും എന്റെ കഷ്ടതകളിലെ സുനിശ്ചിത സാങ്കേതമായ അങ്ങയെ തേടാതെ എനിക്കു ചുറ്റുമുള്ള ചില മാനുഷിക പ്രതിബിംബങ്ങളിൽ ഞാനാശ്രയം കണ്ടെത്താറുണ്ട്.. എങ്ങുമെത്താതെ പോകുന്ന എന്റെ നിരന്തരപരിശ്രമങ്ങൾ.. ഗുരുതരമായ ജീവിതപ്രശ്നങ്ങൾ..ഇതിലും കഠിനമായ ഒരവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടില്ല എന്നു തോന്നിപ്പിക്കുന്ന ആത്മീയമന്ദത.. ഇതിൽ നിന്നെല്ലാമുള്ള രക്ഷ ചില വ്യക്തികളിലോ.. സാമ്പത്തിക സ്രോതസ്സുകളിലോ.. അതുമല്ലെങ്കിൽ ചില ഹൃദയബന്ധങ്ങളുടെ ഇടപെടലുകളിലോ തിരഞ്ഞു കൊണ്ട് ഞങ്ങൾ തന്നെ സ്വയം പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയോ.. അല്ലെങ്കിൽ രക്ഷപെടാനുള്ള വഴികൾ തീരുമാനിച്ചുറപ്പിച്ചിട്ട് അതിന്റെ വിജയത്തിനു വേണ്ടി മാത്രം ദൈവത്തോടു പ്രാർത്ഥിക്കുകയോ ചെയ്യാറുണ്ട്..

ഈശോയേ.. മാർഗങ്ങൾ ആലോചിച്ചുറപ്പിക്കുന്നത് ഞങ്ങളാണെങ്കിലും ഞങ്ങളുടെ കാലടികളെ നിയന്ത്രിക്കുന്നത് കർത്താവാണ്.. തീർച്ചയായും അങ്ങേയ്ക്ക് ഞങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതിയും പരിഹാരവുമുണ്ട് എന്ന ഉറച്ച ബോധ്യത്തോടെ തിരുഹിതം തിരയാനും.. അതിനു വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചു പ്രാർത്ഥിക്കാനും ഞങ്ങളെ സജ്ജരാക്കേണമേ.. അപ്പോൾ ഉചിതമായ മാർഗത്തിലൂടെ..അവിടുന്നു പ്രദാനം ചെയ്യുന്ന ഉത്തമമായ രക്ഷ നേടിയെടുക്കാൻ ഞങ്ങൾക്കും സാധിക്കുക തന്നെ ചെയ്യും..

വിശുദ്ധ ബിബിയാന.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ .

Advertisements

കരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റിനയൊടു ഒരിക്കൽ സാത്താൻ ഇങ്ങിനെ പറഞ്ഞു ” സർവശക്തന്റെയ് കാരുണ്യത്തെ കുറിച്ച് നീ ഉദ്ഘോഷിക്കുമ്പോൾ ഒരായിരം ആത്മാക്കൾ ഒരുമിച്ചുണ്ടാകുന്നതിനെക്കാൾ വലിയ ഉപദ്രവമാണ് നീ എന്നോട് ചെയ്യുന്നത്. കാരണം ഏറ്റവും വലിയ പാപിപോലും പ്രത്യാശയും ശരണവും വീണ്ടെടുക്കകുയും ദൈവത്തിലേക്ക് മടങ്ങിപോകുന്നതിനു ദൈവകരുനയെക്കുറിച്ചുള്ള അറിവു കാരണമാകും ” ( വിശുദ്ധ ഫൗസ്റ്റിനയൊടെ ഡയറി -1167 )

Advertisements

വിശുദ്ധ: ഫ്രാൻസിസ് സേവ്യർ ന്റെ തിരുനാൾ

വിശുദ്ധ ഫ്രാൻസിസ് സേവ്യർ

1506 ഏപ്രില്‍ 7 ന് സ്പെയിനിലെ നാവാറയില്‍ പ്രതാപപൂര്‍ണമായ കുടുംബത്തില്‍ ആഡംബരങ്ങളുടെ മദ്ധ്യേ പിറന്നു വീണ ഫ്രാന്‍സിസ് ഉന്നത ബിരുദങ്ങള്‍ നേടി പാരിസ് സര്‍വകലാശാലയില്‍ പ്രഫസറായി . ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് ഫലം എന്നാ യേശുവചനം ഇഗ്നേഷ്യസ് ലയോളയിലൂടെ പ്രതിധ്വനിച്ചപ്പോള്‍ സ്ഥാനമാനങ്ങളും സുഖഭോഗങ്ങളും ഭൌതികാഭിനിവേശങ്ങളും സ്വപ്നം കണ്ടിരുന്ന ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ അത് വഴിത്തിരിവായി . അങ്ങനെ ഇഗ്നേഷ്യസ് ലയോള ആരംഭിച്ച ഇശോസഭയിലെ രണ്ടാമത്തെ അംഗമായി . 1537 ല്‍ പൌരോഹിത്യം സ്വീകരിച്ചു .

വെനീസ് നഗരത്തിൻറെ പ്രാന്തപ്രദേശത്തുള്ള ഒരു കുഷ്ഠരോഗാശുപത്രിയിലേയ്ക്ക് കടന്നു ചെന്ന അതിസമ്പന്നമായ സേവ്യർ രാജകുടുംബത്തിലെ സുമുഖനും ആരോഗ്യദൃഢഗാത്രനുമായ ഫ്രാൻസിസ്എന്ന യുവാവിനെനോക്കി ഒരു കുഷ്ഠരോഗി ; ഹെയ് , എൻറെ പുറമൊന്ന്ചൊറിഞ്ഞു തരൂ !” തിരിഞ്ഞു നോക്കിയ ഫ്രാൻസിസ് സേവ്യറിൻറെ മുഖത്ത് ,കുഷ്ഠരോഗം മൂലംവ്രണങ്ങളിൽ പഴുപ്പ് കയറി ബീഭത്സമായ ആ രൂപം കണ്ട് അറപ്പിൻറെയും ഭീതിയുടെയും ഭാവങ്ങൾ മിന്നിമറഞ്ഞു .ഈ കുഷ്ഠരോഗിയെ സ്പർശിച്ചാൽ ! മാരകമായ ഈ കുഷ്ഠരോഗം തനിക്കും ബാധിക്കും .പിന്നെ താനും ഈ അവസ്ഥയിൽ !! ഒരു നിമിഷം ഈചിന്ത ഫ്രാൻസിസിൻറെ മനസ്സിൽ നില നിന്നു .പെട്ടെന്ന് നിശ്ചയ ദാർഢ്യവും ധൈര്യവും ആമുഖത്ത് പ്രതിഫലിച്ചു . തൻറെ നഗ്നമായ കരങ്ങൾ കൊണ്ട് അയാൾ കുഷ്ഠരോഗിയുടെ പുറം തടവി .പഴുപ്പും ചലവും നീക്കി കളഞ്ഞു .വ്രണങ്ങളിൽ പൗഡർ തൂകി .നിവർന്നുനിന്ന ഫ്രാൻസിസ് സേവ്യർ പിന്നീട് കാഴ്ച്ചക്കാരെ അത്ഭുതസ്തപ്ധരാക്കിക്കൊണ്ട് ഒരു സാഹസം ചെയ്തു .കുഷ്ഠരോഗിയുടെ പുറത്തു നിന്നു തുടച്ചു നീക്കിയ “പഴുപ്പ്”ലൊരംശം കൈയ്യിലെടുത്ത് വായിലിട്ടു വിഴുങ്ങി .ആ കുഷ്ഠരോഗിയുടെ വികൃതരൂപം കണ്ട് താൻ ആദ്യമൊന്നു ഭയന്നുപോയില്ലേ ! അതിനു പ്രായശ്ചിത്തം ! രോഗാണുക്കളെ വിഴുങ്ങിയ തനിക്ക് ഇനി കുഷ്ഠരോഗികളെ സ്പർശിക്കാൻ ഭയപ്പെടേണ്ടതില്ലല്ലോ . എന്നാൽ ഇൻഡ്യയുടെയും കിഴക്കൊക്കെയുടെയും രണ്ടാമപ്പോസ്താലനായി ദൈവം തിരെഞ്ഞെടുത്ത ഈ പരിചാരകൻ ” (വിശുദ്ധ ഫ്രാൻസിസ് സേവ്യർ ) സർപ്പങ്ങളെ കൈയ്യിലെടുക്കും .മാരകമായ എന്തു കഴിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല” (മാർക്കോസ് ;16:18) എന്ന വാക്കുകൾക്കനുസൃതമായി ,ജീവിച്ചിരിക്കുമ്പോൾ തന്നെ ശരീരഭാഗങ്ങൾ ദ്രവിച്ചു പോകുന്ന കുഷ്ഠരോഗത്തിനടിപ്പെട്ടില്ലെന്നു മാത്രമല്ല , മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അഴിയാത്ത ശരീരത്തിനുടമയാകുകയും ചെയ്തു .

സുവിശേഷവേലയ്ക്ക് ഇത്രയധികം കാൽനടയായി യാത്രചെയ്തിട്ടുള്ള ഒരു മിഷനറിയുമുണ്ടായിട്ടില്ല .സ്വന്തം കൈയ്യാൽ 12 ലക്ഷം ആളുകളെ അദ്ദേഹം മാമ്മോദീസാ മുക്കിയതായി അദ്ദേഹത്തിൻറെ ജീവചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെ ഉയിർപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിച്ചുപോലും പാവങ്ങളെയും ഏഴകളെയും സഹായിക്കയും ചെയ്തിട്ടുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ മാദ്ധ്യസ്ഥം സുനിശ്ചിതമാണ്.

1541 ഏപ്രില്‍ 7 ന് ലിസ്ബണ്‍ തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക്‌ മിഷന്‍ പ്രവര്‍ത്തനത്തിനുവേണ്ടി യാത്ര പുറപ്പെട്ടു . പോള്‍ മൂന്നാമന്‍ പപ്പാ ഇന്ത്യയിലെയും കിഴക്കന്‍ രാജ്യങ്ങളിലെയും പേപ്പല്‍ പ്രതിനിധിയായി അദ്ദേഹത്തെ നിയമിച്ചു.

1542 മെയ്‌ 6 ന് ഗോവയില്‍ കപ്പലിറങ്ങി . അധികാരികളുടെ നിര്‍ബന്ധം മൂലം അവിടെ പുതുതായി ആരംഭിച്ച സെന്റ്‌ . പോള്‍സ് കോളേജിന്റെ റെക്ടര്‍ ആയി . പേപ്പല്‍ പ്രതിനിധി എന്ന ഉന്നത സ്ഥാനം പുറത്തറിയിക്കാതെ ദരിദ്രരുടെ ഭക്ഷണം കഴിച്ചു ദാരിദ്രരോടുകൂടെ ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത് .

വേണാട് രാജാവായിരുന്ന ശ്രീ . വീര കേരള വര്‍മയുടെ കാലത്ത് (1544- 45) തിരുവതാംകൂറിലെത്തി. കൊച്ചിയിലും തിരുവതാംകൂറിന്റെ തീരപ്രദേശങ്ങളിലും കന്യാകുമാരി – മൈലാപ്പൂര്‍ പ്രദേശങ്ങളിലും യേശുവിന്റെ സന്ദേശം എത്തിച്ചു . അദ്ദേഹത്തിന്റെ അവഗാഢമായ ദൈവസ്നേഹവും ആത്മാര്‍ഥത നിറഞ്ഞ മനുഷ്യ സാഹോദര്യവും ഉജ്ജ്വലമായ പ്രേക്ഷിത ചൈതന്യവും അന്യാദൃശ്യമായ ആത്മാര്‍പ്പണവും അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് ആനയിച്ചു .

നിഷ്പാദുകനായി ഇടതുകൈയ്യില്‍ ക്രൂശിതരൂപവും വലതുകൈയ്യില്‍ സ്നേഹത്തിന്റെ മണിനാദവുമായി തീരപ്രദേശങ്ങളില്‍ വിശ്വാസ ദീപം തെളിയിച്ച അദ്ദേഹം 1622 ഡിസംബര്‍ 3 ന് ചൈനയുടെ തീരപ്രദേശത്തിനോടടുത്ത് കിടക്കുന്ന സാന്‍ ചിയാന്‍ ദ്വീപില്‍ ദിവംഗതനായി. 1622- ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പ്പാപ്പ ഇഗ്നേഷ്യസ് ലയോളയോടൊപ്പം ഫ്രാന്‍സീസ് സേവ്യറെയും വിശുദ്ധനായി പ്രഖ്യാപിച്ചു. പിന്നീട് പത്താം പീയൂസ് മാര്‍പ്പാപ്പ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ സംരക്ഷകനും മദ്ധ്യസ്ഥനുമായി പ്രഖ്യാപിച്ചു. ഭാരതമണ്ണില്‍ സുവിശേഷത്തിന്റെ കഹളധ്വനി മുഴക്കിയ ഫ്രാന്‍സീസ് സേവ്യറിന്റെ പുണ്യ ശരീരം ഗോവയിലെ ബോംജീസസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു…

വിശുദ്ധ ഫ്രാൻസിസ് സേവ്യർ,ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ… ആമേൻ

Advertisements

ഉണരുംമുൻപേ…


ഭാരതത്തിന്റെ സ്വന്തം വിശുദ്ധൻ – വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ തിരുന്നാൾ!

“ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം? ”
വി. ഇഗ്നേഷ്യസ് ലയോളയുമായുള്ള സംഭാഷണത്തിനിടയിൽ ഫ്രാൻസിസ് സേവ്യർ കേട്ട ഈ വചനം സഭയ്ക്ക് ഒരു വിശുദ്ധനെ സമ്മാനിച്ചു… നമ്മുടെ മാതൃരാജ്യത്തിന്റെ രണ്ടാം അപ്പസ്തോലനെന്നും അദ്ദേഹം അറിയപ്പെട്ടു.
നസ്രായന്റെ കുരിശിനെ അത്രമേൽ സ്നേഹിച്ചിരുന്നതിനാലാകണം താൻ പ്രസംഗിക്കാൻ പോയിരുന്ന ഇടങ്ങളിലെല്ലാം, വിശുദ്ധൻ, രക്ഷയുടെ ചിഹ്നമായ കുരിശിനെ ചേർത്തുപിടിച്ചത്…
ഇന്നീ പ്രഭാതത്തിൽ, വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ, പ്രത്യേകമായി പ്രാർത്ഥിക്കാം…
ലൗകീകസുഖങ്ങൾക്കായി ഈ ലോകത്തിനു പിന്നാലെ പാഞ്ഞ് സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നവരാകാതെ, നസ്രായൻ ഈശോയുടെ തിരുവചനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് അനുദിനജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരാകുവാൻ, അതിനുള്ള കൃപയ്ക്കായി വിശുദ്ധന്റെ മധ്യസ്ഥം തേടാം…
കുരിശിനെ സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ് സേവിയറിനെപ്പോലെ ക്രൂശിതരൂപത്തെ സ്‌നേഹിച്ച് നമുക്കും നസ്രായന്റെ ഒരു യഥാർത്ഥ അനുയായിയാകാം.
ഏവർക്കും ഭാരതത്തിന്റെ ദ്വിതീയ അപ്പോസ്തോലനായ #വിശുദ്ധഫ്രാൻസീസ് സേവ്യറിന്റെ തിരുനാൾ ആശംസകൾ! പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേൻ.

1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.

Advertisements

കര്‍ത്താവ്‌ എനിക്കൊരു നാവുനല്‍കി; അതുപയോഗിച്ചു ഞാന്‍ അവിടുത്തെപ്രകീര്‍ത്തിക്കും.
അറിവു ലഭിച്ചിട്ടില്ലാത്തവര്‍എന്റെ അടുക്കല്‍ വരട്ടെ; അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ.
പ്രഭാഷകന്‍ 51 : 22-23

കര്‍ത്താവു നല്ലവനാണ്‌, അവിടുത്തെകാരുണ്യം ശാശ്വതമാണ്‌; അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 100 : 5

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s