അനുദിനവിശുദ്ധർ

Daily Saints, December 04 | അനുദിന വിശുദ്ധർ, ഡിസംബർ 04

⚜️⚜️⚜️ December 0️⃣4️⃣⚜️⚜️⚜️
വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധ ജോണ്‍ ഡമസീൻ. ജോണ്‍ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ്‌ ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹം തന്റെ മകന്റെ വിദ്യാഭ്യാസം സിസിലിയില്‍ നിന്നും അടിമയായി കൊണ്ടുവന്ന കൊസ്മാസ്‌ എന്ന സന്യാസിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു.

അദ്ദേഹം വിശുദ്ധ ജോണിനെ ദൈവശാസ്ത്രവും, ശാസ്ത്രവും, സാഹിത്യവും പഠിപ്പിച്ചു. തന്റെ പിതാവിനെ പിന്തുടര്‍ന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തില്‍ നിയമിതനായി. രാജധാനിയില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയര്‍ന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച്‌ ജെറുസലേമിന് സമീപമുള്ള വിശുദ്ധ സാബ്ബാസിന്റെ ആശ്രമത്തിലെ ഒരു സന്യാസിയായി തീര്‍ന്നു.

ഈ ആശ്രമത്തില്‍ അദ്ദേഹം ഗ്രന്ഥരചനയിലും സംഗീതം ചിട്ടപ്പെടുത്തിയും കഴിഞ്ഞു. ലസ്സൂരിയന്‍ ആയ ലിയോ രൂപങ്ങളെയും ചിത്രങ്ങളെയും ആദരിക്കുന്നത് നിര്‍ത്തണം എന്ന് ഉത്തരവിറക്കിയപ്പോള്‍, വിശുദ്ധ ജോണ്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഈ പഴയ ആചാരം കാത്തുസൂക്ഷിക്കുവാനായി പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്തു.

ഈ സമയം ജെറുസലേമിലെ പാത്രിയാര്‍ക്കീസ് ജോണിനെ തന്റെ പുരോഹിത വൃന്ദത്തില്‍ വേണമെന്ന് ആഗ്രഹിച്ചു. അതിന്‍പ്രകാരം അദ്ദേഹത്തെ ജെറുസലേമില്‍ കൊണ്ടു വന്ന് പൗരോഹിത്യ പട്ടം നല്‍കുകയും ചെയ്തു. എന്നിരുന്നാലും കുറെകാലങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് തിരികെ വരികയും തന്റെ ശേഷിച്ച ജീവിതം മുഴുവനും ഗ്രന്ഥ രചനക്കായി വിനിയോഗിക്കുകയും ചെയ്തു. ‘ബുദ്ധിയുടെ ധാര’ (Fountain of Wisdom) എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന.

ഇതില്‍ അദ്ദേഹം തനിക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ മഹാ ദൈവശാസ്ത്രജ്ഞരുടേയും പ്രബോധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സാരാംശങ്ങള്‍ നമുക്ക് തരുവാന്നുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമം ആയിരുന്നു ഇത്. പഴയ കാല ആചാരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് വിശുദ്ധ ജോണിന്റെ കൃതികള്‍. 1890-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഈ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. മാന്‍സ് മഠത്തിലെ ആബട്ട് ആയ അഡാ

2. കൊളോണിലെ അന്നോണ്‍

3. നിക്കോമേഡിയായിലെ ബാര്‍ബരാ

4. ഉബെര്‍ട്ടിയിലെ ബെര്‍ണാര്‍ഡ്

5. ബുര്‍ജെസിലെ ബെര്‍ടൊവാറാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 4th – St. John Damascene

Advertisements

**Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 4th – St. John Damascene

John spent most of his life in the Monastery of Saint Sabas near Jerusalem, and all of his life under Muslim rule, indeed protected by it.

He was born in Damascus, received a classical and theological education, and followed his father in a government position under the Arabs. After a few years, he resigned and went to the Monastery of Saint Sabas.

He is famous in three areas:

First, he is known for his writings against the iconoclasts, who opposed the veneration of images. Paradoxically, it was the Eastern Christian emperor Leo who forbade the practice, and it was because John lived in Muslim territory that his enemies could not silence him.

Second, he is famous for his treatise, Exposition of the Orthodox Faith, a summary of the Greek Fathers, of which he became the last. It is said that this book is for Eastern schools what the Summa of Aquinas became for the West.

Third, he is known as a poet, one of the two greatest of the Eastern Church, the other being Romanus the Melodist. His devotion to the Blessed Mother and his sermons on her feasts are well known.

Reflection
John defended the Church’s understanding of the veneration of images and explained the faith of the Church in several other controversies. For over 30 years, he combined a life of prayer with these defenses and his other writings. His holiness expressed itself in putting his literary and preaching talents at the service of the Lord.

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്.. എല്ലാവരോടും സൗമ്യതയുള്ളവനും.. യോഗ്യനായ അദ്ധ്യാപകനും.. ക്ഷമാശീലനുമായിരിക്കണം.. (2 തിമോത്തേയോസ് :2/24)

പരിശുദ്ധനായ ദൈവമേ..
ഓരോ രാത്രികളിലും ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുകയും.. പ്രഭാതത്തിൽ അങ്ങയുടെ സാനിധ്യം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും.. പ്രാർത്ഥനയിലും ഭക്തിയിലുമൊക്കെ മുൻപിലായിരുന്നാലും വീട്ടിൽ ചെന്നു കയറിയാൽ ഒരു സമാധാനവും ലഭിക്കില്ല എന്ന കാരണത്തെ കൂട്ടുപിടിച്ച് രാവേറെ വൈകുവോളവും സുഹൃത്തുക്കൾക്കൊപ്പമോ.. മറ്റു വിനോദോപാധികൾക്കൊപ്പമോ സമയം ചിലവഴിക്കുന്നവരാണ് ഞങ്ങളിൽ പലരും.. ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും പോരായ്മകൾ കണ്ടു പിടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു പങ്കാളിയും.. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ബഹളമുണ്ടാക്കുകയും.. പരസ്പരം വഴക്കടിക്കുകയും ചെയ്യുന്ന മക്കളും.. പ്രായത്തിന്റെ അവശതകൾക്കിടയിലും.. തങ്ങളെ അലട്ടുന്ന രോഗങ്ങൾക്കിടയിലും വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട്ടുന്നില്ലെന്നു പരാതി പറയുന്ന മാതാപിതാക്കളും അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്താത്തിടത്തോളം എന്റെ ജീവിതത്തിന് ഒരു സമാധാനവുമുണ്ടാവില്ല എന്നു വിലപിച്ചു കൊണ്ടേയിരിക്കുമ്പോൾ സ്വയം ശൂന്യമായ സ്നേഹഭാവം പലപ്പോഴും ഞങ്ങളിൽ നിന്നും അന്യമായി പോകുന്നു എന്നു ഞങ്ങൾ തിരിച്ചറിയുന്നേയില്ല..

ഈശോയേ.. എനിക്കു വേണ്ടി.. എന്റെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി എനിക്കു ചുറ്റുമുള്ളവർ മാറണമെന്ന് ആഗ്രഹിക്കാതെ.. അവരായിരിക്കുന്ന അവസ്ഥയിൽ അവരെ സ്നേഹിക്കാനും.. അംഗീകരിക്കാനും കഴിയുന്ന പക്വതയും പാകതയുമുള്ള ഒരു മനസ്സ്‌ എനിക്കു കൽപ്പിച്ചു നൽകണമേ.. അപ്പോൾ മൂഢവും ബാലിശവുമായ വാദപ്രതിവാദങ്ങളിലോ.. നിസ്സഹകരണ മനോഭാവത്തിലോ ഏർപ്പെട്ടു പരസ്പരം കലഹപ്രിയരായിരിക്കാതെ.. എല്ലാവരെയും സൗമ്യതയോടെ തിരുത്താനും.. എല്ലാവരോടും അനുഭാവപൂർവം പെരുമാറാനും.. പരസ്പരസ്നേഹത്തിൽ ഹൃദയപൂർവ്വം വർത്തിക്കാനും ഞങ്ങൾക്കും സാധിക്കുക തന്നെ ചെയ്യും..

വിശുദ്ധ ഫ്രാൻസിസ് സേവ്യർ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

അങ്ങയുടെ നാമം ഞാന്‍ നിരന്തരംപ്രകീര്‍ത്തിക്കും; അങ്ങേക്ക്‌ ഞാന്‍ കൃതജ്‌ഞതാസ്‌തോത്രങ്ങള്‍ ആലപിക്കും; എന്റെ പ്രാര്‍ഥന അവിടുന്ന്‌ ശ്രവിച്ചു.
അവിടുന്ന്‌ എന്നെ നാശത്തില്‍നിന്നുരക്‌ഷിക്കുകയും ദുഃസ്‌ഥിതിയില്‍നിന്നു മോചിപ്പിക്കുകയും ചെയ്‌തു. അതിനാല്‍ ഞാന്‍ അങ്ങേക്കുനന്‌ദിയും സ്‌തുതിയും അര്‍പ്പിക്കും; കര്‍ത്താവിന്റെ നാമത്തെ ഞാന്‍ വാഴ്‌ത്തും.
പ്രഭാഷകന്‍ 51 : 11-12

നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്‌ക്കുകയില്ല;
വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു;
അതിന്റെ പിടിയില്‍ ഞാന്‍ അകപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 101 : 3

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s