Daily Saints, December 05 | അനുദിന വിശുദ്ധർ, ഡിസംബർ 05

⚜️⚜️⚜️ December 0️⃣5️⃣⚜️⚜️⚜️
വിശുദ്ധ സാബ്ബാസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. അവന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന്‍ അടുത്തുള്ള വിശുദ്ധ ഫ്ലാവിയാന്റെ ആശ്രമത്തില്‍ ചേര്‍ന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ആശ്രമ ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുവാന്‍ വേണ്ടിയുള്ള മാതാ-പിതാക്കളുടെ ഉപദേശങ്ങളെല്ലാം വൃഥാവിലായി. തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം മതപരമായ ചടങ്ങുകള്‍ക്കുള്ള ആശ്രമ വേഷങ്ങള്‍ ലഭിച്ചു.

ഉപവാസങ്ങളും പ്രാര്‍ത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധന്‍ നയിച്ചിരുന്നത്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തു വര്‍ഷത്തോളം വിശുദ്ധ ഫ്ലാവിയന്റെ ആശ്രമത്തില്‍ ചിലവഴിച്ചതിന് ശേഷം അദ്ദേഹം മറ്റ് ആശ്രമങ്ങളിലേക്ക് പോയി. വിശുദ്ധന്റെ 30 വയസ്സ് വരെയുള്ള ആശ്രമ ജീവിതം വളരെയേറെ വിനയവും അനുസരണയും നിറഞ്ഞതായിരുന്നു.

പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു. എന്നിരുന്നാലും ചിലപ്പോഴെല്ലാം അദ്ദേഹം തന്റെ ഗുഹ വിട്ട് ആശ്രമത്തില്‍ വരികയും അവിടത്തെ ദൈവീക ശുശ്രൂഷകളില്‍ പങ്ക് ചേരുകയും മറ്റു സഹോദരന്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ഗുഹ വിട്ട് പുറത്ത് വരാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അഞ്ചുവര്‍ഷകാലത്തോളം അദ്ദേഹം തന്റെ ഗുഹയില്‍ കഠിനയാതനകള്‍ അനുഭവിച്ചു കൊണ്ടു ചിലവിട്ടു.

കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രമേണ ആശ്രമജീവിതം ആഗ്രഹിച്ചുകൊണ്ടു ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടുവാന്‍ തുടങ്ങി. സന്യാസിമാരുടെ എണ്ണം കൂടുകയും ഗുഹാശ്രമങ്ങളുടെ എണ്ണവും കൂടി. ഒരിക്കല്‍ അദ്ദേഹം നടന്ന് പോകുമ്പോള്‍ അഗ്നിയുടെ ഒരു സ്തൂപം അദ്ദേഹത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനകത്തായി ദേവാലയത്തിന്റെ ആകൃതിയിലുള്ള ഒരു വിസ്താരമേറിയ ഗുഹ അദ്ദേഹം ദര്‍ശിച്ചതായി പറയപ്പെടുന്നു.

വിശുദ്ധ സാബ്ബാസ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. വിശുദ്ധ സാബ്ബാസിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളില്‍ ഒരു ചെറിയ അരുവി ഒരു കിണര്‍പോലെ രൂപപ്പെടുകയും, ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴപെയ്യുകയും, ധാരാളം രോഗശാന്തി നല്‍കുകയും, പിശാചുക്കളെ ഒഴിവാക്കുകയും തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ ഇദ്ദേഹം മുഖാന്തിരം നടന്നു. 532-ല്‍ ഈ വിശുദ്ധന്‍ തന്റെ ആത്മാവിനെ ദൈവത്തിന് സമര്‍പ്പിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1.ട്രെവെസായിലെ ബസിലിസ്സാ

2. ഗോളിലെ ബാസ്സൂസ്

3. ബ്രെക്കുനോക്കിലെ കാവര്‍ഡാഫ്

4. മീഡിയായിലെ ക്രിസ്പിനാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 5th – St. Sabas

Advertisements

**Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 5th – St. Sabas

Sabas was born at Mutalaska, Cappadocia, near Caesarea. He was the son of an army officer there who when assigned to Alexandria, left him in the care of an uncle. Mistreated by his uncle’s wife, Sabas ran away to another uncle, though he was only eight. When the two uncles became involved in a lawsuit over his estate, he again ran away, this time to a monastery near Mutalaska. In time the uncles were reconciled and wanted him to marry, but he remained in the monastery. In 456, he went to Jerusalem and there entered a monastery under St. Theoctistus. When he was thirty, he became a hermit under the guidance of St. Euthymius, and after Euthymius’ death, spent four years alone in the desert near Jericho. Despite his desire for solitude, he attracted disciples, organized them into a laura in 483, and when his one hundred fifty monks asked for a priest and despite his opposition to monks being ordained, he was obliged to accept ordination by Patriarch Sallust of Jerusalem in 491. He attracted disciples from Egypt and Armenia, allowed them a liturgy in their own tongue, and built several hospitals and another monastery near Jericho. He was appointed archimandrite of all hermits in Palestine who lived in separate cells, but his custom of going off by himself during Lent caused dissension in the monastery, and sixty of his monks left to revive a ruined monastery at Thecuna. He bore them no illwill and aided them with food and supplies. In 511, he was one of a delegation of abbots sent to Emperor Anastasius I, a supporter of Eutychianism, which Sabas opposed, to plead with the Emperor to mitigate his persecution of orthodox bishops and religious. They were unsuccessful. Sabas supported Elias of Jerusalem when the Emperor exiled him, was a strong supporter of theological orthodoxy, and persuaded many to return to orthodoxy. He was a vigorous opponent of Origenism and monophysitism. In 531, when he was ninety-one, he again went to Constantinople, this time to plead with Emperor Justinian to suppress a Samaritan revolt and protect the people of Jerusalem from further harassment by the Samritans. He fell ill soon after his return to his laura from this trip and died on December 5 at Laura Mar Saba, after naming his successor. Sabas is one of the most notable figures of early monasticism and is considered one of the founders of Eastern monasticism. The laura he founded in the desolate, wild country between Jerusalem and the Dead Sea, named Mar Saba after him, was often called the Great Laura for its preeminence and produced many great saints. It is still inhabited by monks of the Eastern Orthodox Church and is one of the three or four oldest monasteries in the world. His feast day is December 5th.

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

തന്നെവിളിച്ച പേക്ഷിക്കുന്നവർക്ക്.. ഹൃദയപരമാർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്.. കർത്താവു സമീപസ്ഥനാണ്..(സങ്കീർത്തനം : 145/18)

ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുന്ന കർത്താവിനെ സ്തുതിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു.. ജീവിതത്തിലെ ദു:ഖങ്ങളിലും, ദുരിതങ്ങളിലും.. ഇല്ലായ്മകളിലും.. പരാജയഭീതികളിലും മാത്രമല്ല.. കൂടെയുണ്ട് എന്നു വിശ്വസിച്ചിരുന്ന.. അത്രമേൽ പ്രിയപ്പെട്ട ചിലരുടെ നിസംഗതകളുടെയും.. നിശബ്ദതകളുടെയും മുന്നിലും ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി.. മുന്നോട്ടു നീങ്ങാൻ കഴിയാത്ത വിധം തീർത്തും ആശയറ്റവരായി ചിലപ്പോഴൊക്കെ ഞങ്ങൾ തളർന്നു നിന്നു പോയിട്ടുണ്ട്..
എന്റെ ഈശോയേ.. ചുറ്റുമുള്ളവരെ മനസ്സിലാക്കാനും.. അവരുടെ പ്രശ്നങ്ങളിൽ അവരെ ആശ്വസിപ്പിക്കാനും.. അവരാഗ്രഹിക്കുന്ന മാനസികപിന്തുണ പകർന്നു കൊടുക്കാനും എന്നെ നിന്റെ കൈകളിലെ സ്നേഹത്തിന്റെ തുറവിയുള്ള ഒരുപകരണമാക്കേണമേ.. അപ്പോൾ ഞങ്ങളുടെ സമ്പന്നതയ്ക്കും.. സൗഹൃദങ്ങൾക്കുമപ്പുറം പരസ്പരം താങ്ങും തണലുമാകാൻ സന്നദ്ധതയുള്ള ഒരു ഹൃദയം സ്വന്തമാക്കുവാനും.. പരമാർത്ഥഹൃദയഭാവത്തോടെ അവിടുത്തെ തിരുമുഖം ദർശിക്കാനും ഞങ്ങൾക്കും സാധ്യമാവുക തന്നെ ചെയ്യും..

വിശുദ്ധ ജോൺ ഡമഷീൻ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ .

Advertisements

നിങ്ങളുടെ ഹൃദയം അവിടുത്തെകരുണയില്‍ ആഹ്‌ളാദിക്കട്ടെ! അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ലജ്‌ജിതരാകാതിരിക്കട്ടെ!
പ്രഭാഷകന്‍ 51 : 29

” ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്റെ കഷ്ടതയുടെ കാലത്ത്  അങ്ങ്‌  എന്റെ കോട്ടയും അഭയവുമായിരുന്നു.    എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതികളാലപിക്കും; ദൈവമേ, അങ്ങാണ് എന്റെ ദുര്‍ഗം, എന്നോടു കാരുണ്യം കാണിക്കുന്ന ദൈവം. ” [സങ്കീർത്തനങ്ങൾ 59 : 16 – 17]

എന്റെ കഷ്‌ടതയുടെ ദിനത്തില്‍ അങ്ങ്‌എന്നില്‍നിന്നു മുഖം മറയ്‌ക്കരുതേ!
അങ്ങ്‌ എനിക്കു ചെവിതരണമേ!
ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍വേഗം എനിക്കുത്തരമരുളണമേ!
സങ്കീര്‍ത്തനങ്ങള്‍ 102 : 2

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s