അമലോത്ഭവ തിരുനാൾ

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ മംഗളങ്ങൾ.

………………………………………………………………….

അമലോത്ഭവം എന്നതിനു നിർമ്മലമായ ജനനം എന്നു വാച്യാർത്ഥം. മറിയം ഉത്ഭവത്തിന്റെ ആദ്യനിമിഷത്തിൽ തന്നെ ‘ജന്മപാപ’ ത്തി ന്റെ എല്ലാ മാലിന്യങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു എന്ന വിശ്വാസമാണ് ഈ പ്രയോഗം ഉൾക്കൊള്ളുന്നത്.

അതു ദൈവം മറിയത്തിനു കനിഞ്ഞരുളിയ സവിശേഷകൃപയാണ്. സമയത്തിന്റെ പൂർത്തിയിൽ സംഭവിക്കാനിരുന്ന യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെ യോഗ്യതയുടെ മുൻകൂർ ദാനമാണത്. 1854 ഡിസംബർ എട്ടിന് മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ, ഒമ്പതാം പിയൂ സ് പാപ്പ പ്രത്യേകം എടുത്തു പറഞ്ഞ കാര്യങ്ങൾ മുകളിൽ പറഞ്ഞവയാണ്. മറിയത്തിന്റെ ജീവിതം തുടങ്ങുന്നതേ പരിശുദ്ധാത്മാവിലാണ് എന്നാണ് ഈ വിശ്വാസസത്യം നമ്മെ പഠിപ്പിക്കുന്നത്. സഭ പണ്ടുമുതലേ വിശ്വസിച്ചുപോന്ന ഒരു വിശ്വാസത്തിന്റെ ഔദ്യോഗിക വിളംബരം മാത്രമായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം.

ഈ വിശ്വാസത്തിനു സഭ നൽകു ന്ന യുക്തി ഇതാണ്: ആദത്തിന്റെ പാപം നിമിത്തം എല്ലാ മനുഷ്യരും ഉത്ഭവപാപത്തോടെയാണു ജനിക്കുന്നത്. മറിയവും ഈ നിയമത്തിനു വിധേയയായി ഉത്ഭവപാപത്തോടെയാണു ജനിച്ചിരുന്നത് എങ്കിൽ, പാപംകൊണ്ടു മലിനമായൊരു ഉദരത്തിൽ ആകുമായിരുന്നു യേശുവിന്റെ ഉത്ഭവം. അത് അവിടുത്തെ പരിശുദ്ധിക്കു നിരക്കാത്ത കാര്യമാകുമല്ലോ. അതുകൊണ്ട്, യേശുവിന്റെ രക്ഷാകരദൗത്യത്തിന്റെ യോഗ്യത മുൻകൂറായി നൽകി, ദൈവം മറിയത്തെ ഉത്ഭവത്തിന്റെ പ്രഥമനിമിഷംമുതലേ അമലയായി കാത്തുരക്ഷിച്ചു. ‘ദൈവത്തിന് അതു കഴിയുമായിരുന്നു; അതു യുക്തമായിരുന്നു; അതുകൊ ണ്ട് അവിടുന്ന് അങ്ങനെ ചെയ്തു.’

വി. ഗ്രന്ഥത്തിൽ തെളിവുണ്ടോ? വി.ഗ്രന്ഥത്തിൽ മറിയത്തിന്റെ അമലോത്ഭവത്തിനു വാച്യമായ തെളിവില്ല; എങ്കിലും ഈ വിശ്വാസത്തിന്റെ യുക്തി ഭദ്രമായി അനുമാനിക്കാൻ മതിയായ സന്ദർഭമുണ്ടുതാനും. ആദ്യത്തേത് ഉൽപത്തി 3:15 ആണ്. നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലത്തിൽ നിന്നു ഭക്ഷിക്കരുത് എന്ന കല്പന ലംഘിച്ച ആദത്തെയും ഹവ്വയേയും ദൈ വം ചോദ്യം ചെയ്തു. ദൈവം തനിക്കു കൂട്ടു നൽകിയ സ്ത്രീ തന്നെ ചതിച്ചുവെന്ന് ആദവും പാമ്പ് തന്നെ പറ്റിച്ചുവെന്ന് ഹവ്വ യും ബോധിപ്പിച്ചു.

അപ്പോൾ ദൈവം സർപ്പത്തോടു പറഞ്ഞു: ”നിങ്ങളെ ഞാൻ ശത്രുക്കളാക്കും, നിന്നെയും സ്ത്രീയെയും, നിന്റെ സന്തതികളെയും അവളുടെ സന്തതികളെയും. അവളുടെ സന്തതി നിന്റെ തല തകർ ക്കും; നീ അവളുടെ സന്തതിയുടെ കുതികാലിൽ കടിക്കുകയും ചെയ്യും” (ഉൽപ.3:15). സർപ്പത്തിന്റെ തല തകർക്കുന്ന സ്ത്രീ യുടെ ഈ സന്തതി ആരാകാം? തല തകർക്കുക എന്നാൽ, പൂർണ്ണമായി തോൽപിക്കുക എന്നാണല്ലോ അർത്ഥം. പിശാചിനെ പൂർണ്ണമായി തോൽപിക്കുന്നവൻ മിശിഹായാണെന്ന് ഊഹിക്കാൻ പ്രയാസമില്ല.

എന്നാൽ തന്റെ സന്തതിയെപ്പോലെ, പിശാചിന്റെ ശത്രുവായിത്തീരുന്ന സ്ത്രീയാരാണ്? യേശു ആദിമാതാപിതാക്കളുടെ പരമ്പരയിലെ സന്തതിയാണെന്നതുകൊണ്ട് ആ സ്ത്രീ ഹവ്വയാകുമോ? ഹവ്വ പ ക്ഷേ, പിശാചിന് അധീനയായ വളാണല്ലോ. അവൾക്കു പിശാചുമായുണ്ടാകുന്ന ശത്രുത എത്രയായാലും പൂർണ്ണമാകില്ല. ആ നിലയ് ക്ക് ആ സ്ത്രീ ഹവ്വയല്ല.

അപ്പോൾ പിന്നെ, യേശുവിന്റെ അമ്മയായ മറിയംതന്നെയാണ് ആ സ്ത്രീ. മറിയവും പിശാചും തമ്മി ൽ ശത്രുത പൂർണ്ണമാകണമെങ്കിൽ, ഉത്ഭവത്തിന്റെ പ്രഥമനിമിഷം മുതലേ അവൾ പിശാചിൽ നിന്ന്, പാപത്തിൽ നിന്ന് സ്വതന്ത്രയായേ തീരൂ. അമലോത്ഭവയായേ തീരു. അങ്ങനെ ദൈവം മറിയത്തെ ഉത്ഭവനിമിഷം മുതലേ പരിശുദ്ധാത്മാവിനെക്കൊണ്ടു നിറച്ചു.

മംഗളവാർത്താവേളയിലെ ദൈവദൂതന്റെ സംബോധനയുടെ അർത്ഥമതാണ്: ”ദൈവകൃപ നിറഞ്ഞവളേ സ്വസ്തി; കർത്താവു നിന്നോടു കൂടെ!” (ലൂക്കാ 1:29). ”നന്മ നിറഞ്ഞവളേ സ്വസ്തി; കർത്താവു നിന്നോടുകൂടെ.” മറിയത്തിന്റെ സന്ദർശനവേളയിൽ എലിസബത്ത് പരിശുദ്ധാത്മാവിനെക്കൊണ്ടു നിറഞ്ഞു. സ്‌നാപകൻ പരിശുദ്ധാത്മാവിനാൽ പവിത്രനാക്കപ്പെട്ടു (ലൂ ക്കാ 1:41). അവരേക്കാൾ പരിശുദ്ധ അമ്മയെ ഉത്ഭവ നിമിഷം മുതലേ തന്നെ യേശു ആത്മാവിനെക്കൊ ണ്ടു നിറച്ചു. അതാണ് ഈ വി ശ്വാസം നമ്മെ പഠിപ്പിക്കുന്നത്.

വി.ഗ്രന്ഥത്തിലെ സമാന്തരങ്ങൾ: സൈന്യങ്ങളുടെ ദൈവമായ കർത്താവിന്റെ മഹത്വം നേരിൽ കാണുന്നൊരു രംഗം ഏശയ്യയുടെ ആറാമദ്ധ്യായത്തിലുണ്ട്. ഭയചകിതനായ പ്രവാചകൻ വിളിച്ചുകരഞ്ഞു: ”എനിക്ക് ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ്….അപ്പോൾ സെറാഫുകളിലൊരുവൻ ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ടെടുത്ത ഒരു തീക്കനലുമായി പറന്നുവന്ന് എന്റെ അധരങ്ങളെ സ്പർശിച്ചിട്ടു പറ ഞ്ഞു: നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശ.6:5-7).

സമാനമായൊരു രംഗം ജറമിയായുടെ ഒന്നാമദ്ധ്യായത്തിലുമുണ്ടല്ലോ. കർത്താവു പ്രവാചകനോടു പറഞ്ഞു: ”മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാൻ നി ന്നെ വിശുദ്ധീകരിച്ചു. ജനതകൾ ക്കു പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു” (ജറെ.1:5). ദൈവത്തിന്റെ പ്രവാചകരെ കർത്താവ് വിശുദ്ധീകരിക്കുന്നതാണ് ഈ രംഗങ്ങളിൽ കാണുന്നത്. കാരണം അവർ കർത്താവിന്റെ വചനം പ്രഘോഷിക്കാനുള്ളവരാണ്. എങ്കിൽ നിത്യവചനത്തിനു മാനുഷിക ജീവൻ നൽകി, ലോകത്തിനു പ്രദാനം ചെയ്യാൻ നിയോഗിക്കപ്പെട്ട മറിയത്തെ ദൈവം എങ്ങനെയെല്ലാം വിശുദ്ധീകരിക്കില്ല!

ആദത്തിന്റെ സന്തതി പരമ്പരകൾ ജന്മപാപത്തോടെ ജനിക്കണമെന്ന ദൈവനിശ്ചയത്തിൽ നിന്ന് മറിയത്തിന് ദൈവം ഒഴിവു നൽകുന്നത് ഇതിനൊരു സമാന്തരമാണ്. അങ്ങനെ മാതൃഗർഭത്തിൽ രൂപംകൊണ്ട ആദ്യനിമിഷം മുത ലേ ദൈവത്തിന്റെ സവിശേഷമായ ഇടപെടൽമൂലം മറിയം പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു. മറിയം യേശുവിനു മാനുഷിക ജീവൻ നൽകി; യേശു അമ്മയ്ക്ക് ആത്മീയജീവൻ കൊടുത്തു. നമുക്കൊ ക്കെ പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് ജ്ഞാനസ്‌നാനത്തിലാണല്ലോ. ഈ നിയമത്തിന് മറ്റൊരപവാദമാണ് സ്‌നാപകൻ എന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ.

ഈ ദിനത്തിന്റെ സന്ദേശം: നമ്മുടെ മുമ്പിൽ ദൈവം വയ്ക്കു ന്ന വിശുദ്ധിയുടെ അത്യുദാത്തമാതൃകയാണ് പരിശുദ്ധമറിയം. പാപത്തിന്റെ സ്പർശനമേൽക്കാത്തവളാണല്ലോ അവൾ. ഇതൊരു വിശ്വാ സ സത്യമാണ്. മറ്റൊരു വിശ്വാസ സത്യമാണ്, ഉത്ഭവപാപവും കർമ്മപാപമുണ്ടെങ്കിൽ അതും പരിഹരിക്കപ്പെടുന്ന കൂദാശയാണ് ജ്ഞാനസ്‌നാനം എന്നത്. വിശ്വാസപ്രമാണത്തിൽ നാമത് ഏറ്റുചൊല്ലുന്നു. അതിനർത്ഥം, മറിയത്തിന് ജനനത്തിന്റെ ആദ്യനിമിഷത്തിൽ കിട്ടിയ നൈർമ്മല്യം, ആത്മാവിലുള്ള ജീ വിതം, സ്‌നാപകന് ഉത്ഭവത്തിന്റെ ആറാം മാസത്തിൽ കിട്ടിയ വിശുദ്ധി, നമുക്കൊക്കെ ജ്ഞാനസ്‌നാനത്തിൽ ലഭിക്കുന്നു എന്നാണ്.

ജ്ഞാനസ്‌നാനശേഷമുള്ള നമ്മു ടെ ജീവിതം മറിയത്തിന്റെയും സ്‌നാപകന്റെയും ജീവിതത്തോട് ഒ ത്തുപോകുന്നോ എന്നതാണ് ചി ന്താർഹമായ വിഷയം. ഇല്ലെന്നാ ണു മറുപടിയെങ്കിൽ, നാം തന്നെ തെറ്റുകാർ. സത്യസന്ധമായി പറഞ്ഞാൽ തെല്ലൊന്നു മനസു വയ് ക്കുന്നെങ്കിൽ ഇപ്പോൾ നാം വരുത്തിക്കൂട്ടുന്ന നിരവധി വീഴ്ചകൾ ഉപേക്ഷിച്ച്, കൂടുതൽ സംശുദ്ധമായ ജീവിതം നയിക്കാൻ നമുക്കു കഴിയും എന്നതിൽ സംശയമേയില്ല. അതിനുള്ള ദൈവകൃപ നമുക്കെല്ലാവർക്കുമുണ്ട്. നമ്മുടെ പ്രകൃതിയുടെ ദൗർബല്യംകൊണ്ട് ചിലപ്പോഴൊക്കെ അബദ്ധം പിണഞ്ഞേക്കാം. അവയെക്കുറിച്ചു നമുക്ക് പശ്ചാത്തപിക്കുക. പക്ഷേ, ചെയ്യു ന്ന തെറ്റുകളേറെയും മനഃപൂർവ്വം ചെയ്യുന്നവയും അതിനാൽ തന്നെ ഒഴിവാക്കാവുന്നവയുമാണ് എന്നതാണു സത്യം.

പാപികൾ മാത്രമല്ല, നിരവധി നല്ല മനുഷ്യരുമുണ്ട് നമ്മുടെ ചുറ്റിലും. അവരിൽ നിന്നു പ്രചോദനമുൾ ക്കൊള്ളുകയും മറ്റുള്ളവർക്കു മാതൃക നൽകി ജീവിക്കുകയും ചെ യ്യേണ്ട നമ്മൾ, ചുറ്റിലും അരങ്ങേറുന്ന ദൈവസ്‌നേഹത്തിനു നിരക്കാത്ത പ്രവർത്തികൾ ചെയ്യാനാ ണ് ശ്രമിക്കാറ്. അവർക്കൊക്കെ ആകാമെങ്കിൽ, എന്തേ നമുക്കുമായിക്കൂടാ; നാം മാത്രമെന്തിന് പു ണ്യം പറഞ്ഞു നടക്കുന്നു എന്നൊക്കെയാണു നമ്മുടെ ചിന്ത. നമ്മുടെ സ്വാർത്ഥത കണ്ടെത്തുന്ന നീതിമത്കരണമാണത്.
വിശുദ്ധി ആകാശകുസുമമൊന്നുമല്ല. ആരാണു വിശുദ്ധർ? ചിരിക്കാൻ കഴിയാത്ത ചുറ്റുപാടുകളിൽ ചിരിച്ചവർ, ക്ഷമിക്കാൻ പ്രയാസമേറിയ സാഹചര്യത്തിൽ ക്ഷമയോടെ വർത്തിച്ചവർ, അലസരായിക്കഴിയാൻ താൽപര്യമുണർന്നപ്പോൾ കഠിനമായി അദ്ധ്വാനിച്ചവർ, സം സാരിക്കാൻ തിടുക്കംകൊണ്ടപ്പോൾ നിശബ്ദരായി നിന്നവർ, വിയോജിക്കാൻ വ്യഗ്രതയുണർന്നപ്പോൾ ഒന്നിച്ചുനിന്നവർ-അവരാണു വിശുദ്ധർ. നമുക്കുമാകാം, ഇതൊക്കെ മനസുണ്ടെങ്കിൽ. യേശുവിനെ അനുകരിക്കുകയും ദൈവസാന്നിദ്ധ്യബോധത്തിൽ ജീവിക്കുകയും ചെയ്യുക. അതാണു വിശുദ്ധിയുടെ കാതൽ. അമലയായി പിറന്ന്, ജീവി തം മുഴുവൻ അമലയായി ജീവിച്ച അമ്മ നമുക്കു മാതൃകയും പ്രചോദനവുമാകട്ടെ.

The Confraternity Of The Most Holy Rosary!

Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s