അനുദിനവിശുദ്ധർ

Daily Saints, December 09 | അനുദിന വിശുദ്ധർ, ഡിസംബർ 09

⚜️⚜️⚜️ December 0️⃣9️⃣⚜️⚜️⚜️
വിശുദ്ധ പീറ്റര്‍ ഫൗരിയര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്തു. വിശുദ്ധ തോമസ്സിന്റെ ‘സുമ്മാ’ അദ്ദേഹത്തിന് മനപാഠമായിരുന്നു. 1597-ല്‍ വിശുദ്ധന്‍ അഴിമതിയും, മതനിന്ദയും കൂടാതെ മതവിരുദ്ധവാദത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന ജില്ലയിലെ മറ്റൈന്‍കോര്‍ട്ട് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും, നിര്‍ദ്ദേശങ്ങളുടേയും ഉത്തമ മാതൃകയുടേയും ഫലമായി സഭ അവിടെ പുനസ്ഥാപിക്കപ്പെട്ടു.

വിശുദ്ധ ഫൗരിയര്‍ തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്പര്യങ്ങള്‍ പോലും അവഗണിച്ചിരുന്നില്ല. രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വഴി അദ്ദേഹം പരസ്പരധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാര്‍ക്കായി ‘സെന്റ്‌. സെബാസ്റ്റ്യന്‍’, സ്ത്രീകള്‍ക്കായി ‘ഹോളി റോസറി’, പെണ്‍കുട്ടികള്‍ക്കായി ‘ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍’ അല്ലെങ്കില്‍ ‘ചില്‍ഡ്രണ്‍ ഓഫ് മേരി’ എന്നീ മൂന്ന് സന്നദ്ധ സംഘടനകള്‍ വിശുദ്ധന്‍ സ്ഥാപിച്ചു. അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കെതിരായുള്ള ചില സംവാദങ്ങള്‍ വിശുദ്ധന്‍ ചിട്ടപ്പെടുത്തി.

ഈ സംവാദങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും കുട്ടികള്‍ പൊതുജനങ്ങള്‍ക്കായി വായിക്കുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നതിനായി 1598-ല്‍ വിശുദ്ധന്‍ നോട്രെ-ഡെയിം (Congregation of Notre-Dame) എന്ന സന്യാസിനീ സഭക്ക് രൂപം നല്‍കി. ഈ സഭ സൗജന്യമായി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമായിരുന്നു. ക്രമേണ ഈ സഭ പടര്‍ന്ന്‍ പന്തലിച്ചു.

1621-ല്‍ ടൌളിലെ മെത്രാന്റെ ഉത്തരവ് പ്രകാരം വിശുദ്ധന്‍ ലൊറൈനിലെ സന്യാസസഭകളിലെ നിയമങ്ങള്‍ പരിഷ്കരിക്കുവാനായി ലൊറൈനില്‍ എത്തി. 1629-ല്‍ ‘ഔര്‍ സേവിയര്‍’ എന്ന സന്യാസ സഭ സ്ഥാപിച്ചു. 1632-ല്‍ വിശുദ്ധന്‍ ഈ സന്യാസസഭയിലെ അധിപതിയായി നിയമിതനായി. സന്യാസിനികള്‍ പെണ്‍കുട്ടികള്‍ക്കായി ചെയ്യുന്നത് പോലെ തന്റെ സഭാംഗങ്ങളായ സഹോദരന്‍മാര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് വിശുദ്ധന്‍ ആഗ്രഹിച്ചു. 1625-ല്‍ വിശുദ്ധന്‍ ജോണ്‍ കാല്‍വിന്‍റെ സിദ്ധാന്തമായ ‘കാല്‍വിനിസം’ എന്ന പ്രോട്ടസ്റ്റന്റ് വിശ്വാസരീതി സ്വീകരിച്ച സാം എന്ന നാന്‍സിക്ക് സമീപമുള്ള പ്രദേശ വാസികളെ മാമോദീസ മുക്കുവാന്‍ നിയോഗിക്കപ്പെട്ടു.

ആറു മാസത്തിനുള്ളില്‍ “പാവം അപരിചിതര്‍ poor strangers” എന്ന്‍ അദ്ദേഹം വിളിക്കുന്ന ആ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ മുഴുവന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. ‘House of Lorrain’ ആയുള്ള ബന്ധം കാരണം വിശുദ്ധന് ഗ്രേയിലേക്ക് ഒളിവില്‍ പോകേണ്ടതായി വന്നു. അവിടെ വച്ച് വിശുദ്ധന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. 1730-ല്‍ ബെനഡിക്റ്റ് പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1897-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഹൈപ്പര്‍ക്കുസ്, ഫിലോത്തെയൂസ്, ജെയിംസ്, പരാഗ്രൂസ്, അബിബൂസ്, റോമാനൂസ്ലോള്ളിയന്‍

2. മോ രൂപതയിലെ ജുവാര്‍ ആശ്രമാധിപയായ ബാള്‍ഡാ

3. ഡോള്‍ ബിഷപ്പായിരുന്ന ബുഡോക്ക്

4. ഫ്രാന്‍സിലെ സിപ്രിയന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 9th – St. Peter Fourier

Advertisements

*Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 5th – St. Peter Fourier

Founder of the Congregation of Notre Dame. A native of Mirecourt, Lorraine, France, he entered the Augustinian canons regular and received ordination in 1585. He then served as head of the deteriorated parish of Mattaincourt, striving to restore it to a flowering community. Part of his effort included establishing the Congregation of Notre Dame to educate young girls. He failed to win approval for a similar organization to teach boys, but enjoyed much success with the other community. He was canonized in 1897.

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

മറിയം പറഞ്ഞു.. ഇതാ കർത്താവിന്റെ ദാസി..നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.. (ലൂക്കാ:1/38)

ദൈവത്തിന് എത്രയും പ്രിയപ്പെട്ടവളും.. അമലോത്ഭവകന്യകയുമായ പരിശുദ്ധ മാതാവേ..
എന്റെ കർത്താവിന്റെ അമ്മയും.. ത്രിലോകരാജ്ഞിയും.. പാപികളുടെ ശരണവും സാങ്കേതവുമായ അങ്ങയുടെ ആശ്രയത്തിൽ ഞങ്ങളിതാ അണഞ്ഞിരിക്കുന്നു.. അവിടുത്തെ പോലെ എളിമയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയത്തിനു വേണ്ടി പ്രാർത്ഥിക്കുമ്പോഴും ജീവിതത്തിൽ അതൊന്നും പ്രവർത്തികമായി തീരാൻ പലപ്പോഴും ഞങ്ങൾ ആഗ്രഹിക്കാറില്ല.. ജീവിതത്തിലുണ്ടാകുന്ന അശുഭകരമായ വെല്ലുവിളികളുടെ മംഗളവാർത്തകളെയും.. ജീവിത വഴികളിലെ കാലിത്തൊഴുത്തുകളുടെ ഇല്ലായ്മകളെയും ദൈവഹിതമെന്നു വിശ്വസിച്ചു സ്വീകരിക്കാനോ.. പരിമിതികൾ നിറഞ്ഞ കുടുംബസാഹചര്യങ്ങളെ പരിധിയില്ലാത്ത ത്യാഗത്താൽ വിളക്കിച്ചേർത്തു കൊണ്ട് പരസ്പരബന്ധങ്ങളിലെ കുറവുകൾ പരിഹരിക്കാനോ.. കരുതലും സ്നേഹവും അതിന്റെ ഊഷ്മളതയിൽ നിറച്ചു ബന്ധങ്ങൾ നിലനിർത്താനോ ഞങ്ങൾ ശ്രമിക്കാറില്ല..

അമ്മേ.. മാതാവേ.. നാളെ എന്റെ ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന് ആകുലപ്പെടാതെ ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തു തരുമെന്ന ബോധ്യത്തോടെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ കൃപ നൽകുകയും.. അവിടുത്തെ ആത്മീയ വരപ്രസാദങ്ങളാൽ ഞങ്ങളെ ധൈര്യപ്പെടുത്തുകയും ചെയ്യണമേ.. അപ്പോൾ ബന്ധങ്ങളിലെ വിശുദ്ധി നിലനിർത്താനും..അവിടുന്നു നൽകുന്ന ആശ്വാസത്താൽ ഉന്മേഷമുള്ളവരാകാനും ഞങ്ങൾക്കും സാധിക്കുകയും ..ആത്മീയ ജീവിതത്തിൽ ഉയർന്നു വളരാനും.. നിർമ്മലവും കളങ്കമേശാത്തതുമായ ഒരു ഹൃദയഭാവം സ്വന്തമാക്കാനും ഞങ്ങൾ നിരന്തരം പരിശ്രമിക്കുകയും ചെയ്യും..

അമലോത്ഭവകന്യകയായ പരിശുദ്ധ മാതാവേ.. പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ .

Advertisements

രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചുധ്യാനിക്കുകയും ചെയ്യുമ്പോള്‍
ഞാന്‍ മജ്‌ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്‌തിയടയുന്നു.
എന്റെ അധരങ്ങള്‍ അങ്ങേക്ക്‌
ആനന്‌ദഗാനം ആലപിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 6

അവിടുന്ന്‌ എന്റെ സഹായമാണ്‌;
അങ്ങയുടെ ചിറകിന്‍കീഴില്‍ഞാന്‍ ആനന്‌ദിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 7

എന്റെ ആത്‌മാവ്‌ അങ്ങയോട്‌ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെവലത്തുകൈ എന്നെതാങ്ങിനിര്‍ത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 63 : 8

Advertisements

എന്റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍
ഭൂമിയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 9

അവര്‍ വാളിന്‌ ഇരയാകും;
അവര്‍ കുറുനരികള്‍ക്കു ഭക്‌ഷണമാകും.
സങ്കീര്‍ത്തനങ്ങള്‍ 63 : 10

എന്നാല്‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും; അവിടുത്തെനാമത്തില്‍ സത്യംചെയ്യുന്നവര്‍ അഭിമാനംകൊള്ളും,
നുണയരുടെ വായ്‌ അടഞ്ഞുപോകും.
സങ്കീര്‍ത്തനങ്ങള്‍ 63 : 11

Advertisements

“ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്. സര്‍വശക്തന്റെ ശാസനത്തെ അവഗണിക്കരുത്.  അവിടുന്ന് മുറിവേല്‍പ്പിക്കും; എന്നാല്‍, വച്ചുകെട്ടും; അവിടുന്ന് പ്രഹരിക്കും; എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും. ” [ജോബ് 5 : 17 – 18]

കര്‍ത്താവ്‌ ആര്‍ദ്രഹൃദയനുംകാരുണ്യവാനുമാണ്‌;
ക്‌ഷമാശീലനും സ്‌നേഹനിധിയും ആണ്‌.
സങ്കീര്‍ത്തനങ്ങള്‍ 103 : 8

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s