News & Events

ആ​​ത്മാ​​വ​​ച്ചൻ | ഫാ. ബ്രൂണോ കണിയാരത്ത്

പാലാ രൂപതാംഗമായ ഫാ. ബ്രൂണോ കണിയാരത്തിന്റെ (ആ​​ത്മാ​​വ​​ച്ചൻ) നാമകരണ നടപടികൾക്ക്
വത്തിക്കാൻ അനുമതി നൽകി. ദൈ​​വ​​ദാ​​സ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി കു​​ര്യ​​നാ​​ട് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ തകൃതിയാണ്.

സ​​ന്യാ​​സ​​ജീ​​വി​​ത​​ത്തി​​ന്‍റെ ചൈ​​ത​​ന്യം പ്ര​​സ​​രി​​പ്പി​​ച്ച ആ​​ത്മാ​​വ​​ച്ച​​ന്‍റെ ദൈ​​വ​​ദാ​​സ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി കു​​ര്യ​​നാ​​ട് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാണ്. സെ​​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യം ച​​രി​​ത്ര​​നി​​മി​​ഷ​​ത്തി​​നാ​​യി മു​​ൻ​​പെ​​ങ്ങും ക​​ണ്ടി​​ല്ലാ​​ത്ത​​വി​​ധ​​മാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്. ആ​​ണ്ടു​​ക​​ളാ​​യു​​ള്ള പ്രാ​​ർ​​ത്ഥ​​ന ദൈ​​വം കേ​​ട്ട​​തി​​ന് ന​​ന്ദി​​ചൊ​​ല്ലി ഒ​​രു​​മി​​ക്കാ​​ൻ വി​​പു​​ല​​മാ​​യ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

വി​​ശു​​ദ്ധ അ​​ന്നാ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹ​​ക​​ടാ​​ക്ഷ​​ത്തി​​ൽ പ​​രി​​ല​​സി​​ക്കു​​ന്ന കു​​ര്യ​​നാ​​ട് ഗ്രാ​​മ​​ത്തി​​ന് ദൈ​​വ​​സ​​ന്നി​​ധി​​യി​​ൽ ഒ​​രു മ​​ദ്ധ്യ​​സ്ഥ​​നെ​​ക്കൂ​​ടി ല​​ഭി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​മാ​​ണ്. ദേ​​വാ​​ല​​യ​​ത്തോ​​ട് ചേ​​ർ​​ന്ന് പ​​ന്ത​​ലൊ​​രു​​ക്കി​​യും ആ​​ത്മാ​​വ​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ പൂ​​ക്ക​​ൾ സ​​മ​​ർ​​പ്പി​​ച്ചും അ​​ച്ച​​ന്‍റെ ജീ​​വി​​ത​​ത്തി​​ന് സാ​​ക്ഷ്യം വ​​ഹി​​ച്ച മു​​റി​​യെ പ്ര​​ധാ​​ന സ​​ന്ദ​​ർ​​ശ​​ന കേ​​ന്ദ്ര​​മാ​​ക്കി​​യു​​മൊ​​ക്കെ​​യാ​​ണ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. ഒ​​രു​​ക്ക​​ങ്ങ​​ൾ അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​താ​​യി ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​ടോം മാ​​ത്ത​​ശേ​​രി​​ൽ സി​​എം​​ഐ പ​​റ​​ഞ്ഞു.

ആ​​ത്മാ​​വ​​ച്ച​​ന്‍റെ 30-ാം ചരമവാർഷികദിനമായ 2021 ഡിസംബർ 15ന് ​​ബുധനാഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ്  3.00​​നാ​​ണ് ദൈ​​വ​​ദാ​​സ​​പ​​ദ​​വി പ്ര​​ഖ്യാ​​പ​​നം. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മൂ​​ഹ​​ബ​​ലി മ​​ധ്യേ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. പാ​​ലാ രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ.​​ ഡോ. ജോ​​സ് കാ​​ക്ക​​ല്ലി​​ൽ ദൈ​​വ​​ദാ​​സ​​പ​​ദ​​വി സം​​ബ​​ന്ധി​​ച്ച അ​​നു​​മ​​തി​​പ​​ത്ര​​ങ്ങ​​ൾ വാ​​യി​​ക്കും. പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍. ഏ​​ബ്രാ​​ഹം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​ന്പി​​ൽ, മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്ത്, റ​​വ.​​ഡോ. ജോ​​സ​​ഫ് ക​​ടു​​പ്പി​​ൽ, റ​​വ.​​ഡോ. ഡൊ​​മി​​നി​​ക് വെ​​ച്ചൂ​​ർ, ഫാ. ​​ബ​​ർ​​ക്കു​​മാ​​ൻ​​സ് കു​​ന്നും​​പു​​റം, സി​​എം​​ഐ വി​​കാ​​ർ ജ​​ന​​റാ​​ൾ ഫാ. ​​ജോ​​സി താ​​മ​​ര​​ശേ​​രി​​ൽ സി​​എം​​ഐ, കോ​​ട്ട​​യം പ്രോ​​വി​​ൻ​​ഷ്യാ​​ൾ റ​​വ.​​ഡോ. ജോ​​ർ​​ജ് എ​​ട​​യാ​​ടി​​യി​​ൽ സി​​എം​​ഐ, ജ​​ഗ​​ദ​​ൽ​​പ്പൂ​​ർ പ്രൊ​​വി​​ഷ്യാ​​ൾ ഫാ. ​​തോ​​മ​​സ് വ​​ട​​ക്കും​​ക​​ര സി​​എം​​ഐ, റ​​വ.​​ഡോ. തോ​​മ​​സ് ഐ​​ക്ക​​ര സി​​എം​​ഐ, ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ, പ്രൊ​​വി​​ൻ​​ഷ്യ​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ തു​​ട​​ങ്ങി​​വ​​യ​​വ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

രാമപുരം ഇടവകാംഗവും സിഎംഐ സഭാംഗവുമാണ് ഫാ. ബ്രൂണോ കണിയാരത്ത്. പാ​​വ​​പ്പെ​​ട്ട​​വ​​രോ​​ട് ചേ​​ർ​​ന്നു​​നി​​ന്ന് അ​​വ​​രെ അ​​ൾ​​ത്താ​​ര​​യോ​​ടും ആ​​ത്മീ​​യ ജീ​​വി​​ത​​ത്തോ​​ടും ചേ​​ർ​​ത്തു​​നി​​റു​​ത്തി​​യ ആ​​ത്മാ​​വ​​ച്ച​​ന്‍റെ ഓ​​ർ​​മ​​ക​​ളി​​ൽ നി​​റ​​ഞ്ഞ് കു​​ര്യ​​നാ​​ട് ഗ്രാ​​മ​​വും ക​​ണി​​യാ​​ര​​ക​​ത്ത് കു​​ടു​​ബാം​​ഗ​​ങ്ങ​​ളും ഒ​​ത്തു​​ചേ​​രും.

🟪ആ​​ത്മാ​​വ​​ച്ച​​ന്‍റെ ജീവിത മുദ്രകൾ🟥

🧡ദൈവം നടത്തും, ദൈവം നടത്തി, എല്ലാം ദൈവതിരുമനസ്സ് എന്ന് ബോധ്യപ്പെട്ട ദൈവദാസൻ.

💛കുമ്പസാരക്കൂട്ടിലെ ആശ്വാസദായകൻ.

💚കർമ്മല തപശ്ചചര്യകൾ ജീവിതവ്രതമാക്കിയ താപസൻ.

💙ചെറിയവരിൽ ക്രിസ്തുമുഖം കണ്ട പുണ്യാത്മാവ്.

💙അനുസരണം ബലിയെക്കാൾ ശേഷ്ഠമായി കരുതിയ സമർപ്പിതൻ.

💜പ്രാർത്ഥനയിലൂടെ ഊർജ്ജം സ്വീകരിച്ച ആത്മീയമനുഷ്യൻ

💜ജീവിതം സന്ദേശമാക്കിയ വാക്കുകളില്ലാത്ത പ്രഘോഷകൻ.

🟩മുദ്രിതപ്രാത്ഥനകളിലൂടെ കർഷകർക്ക് ആത്‌മീയസംരക്ഷണം നൽകിയ കർഷക മധ്യസ്ഥൻ.

🟦സക്രാരിയെ ഇഷ്ടസങ്കേതമായി കരുതിയ സന്യാസി.

Advertisements
Advertisements

Categories: News & Events

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s