അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ Saint of the Day, December 15th – St. Maximinus, St. Maria Crosifissa di Rosa

⚜️⚜️⚜️ December 1️⃣5️⃣⚜️⚜️⚜️
വിശുദ്ധ മേരി ഡി റോസ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു.

മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക്‌ ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന്റെയോ നിറവേറുന്നതിന്റെയോ ആക്രോശങ്ങള്‍ അല്ല ഇത്. മറിച്ച്, ആ ആശുപത്രി തകര്‍ക്കുവാനും കൊള്ളയടിക്കുവാനുമുള്ള അവരുടെ ഹൃദയത്തിന്റെ അടങ്ങാത്ത ആഗ്രഹം മൂലമുള്ള ആക്രോശങ്ങളാണവ. ആരെകൊണ്ട് ഇവരെ തടയുവാന്‍ കഴിയും.

ആ ആശുപത്രിയില്‍ ആകെ ഉള്ളത് രോഗികളെ പരിചരിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ‘ഹാന്‍ഡ്‌ മെയിഡ്സ് ഓഫ് ചാരിറ്റി’ സഭയിലെ കുറച്ച് സന്യാസിനീമാര്‍. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക്‌ പോലും അവരെ ആവശ്യമില്ല. അവര്‍ക്കാവശ്യം, കന്യകാസ്ത്രീകളെയല്ല. മറിച്ച്, വൈദ്യ പരിശീലനം സിദ്ധിച്ച സാധാരണക്കാരായ ആളുകളെ ആണ്. ഇതിനുപുറമേയാണ് ആശുപത്രിക്ക് നേരെയുള്ള സൈനീകരുടെ ഭീഷണിയും. ഇങ്ങനെയുള്ള ഈ സാഹചര്യത്തില്‍ ഈ സന്യാസിനീമാര്‍ തീര്‍ത്തും ഉപയോഗ ശൂന്യരാണ്. അവരുടെ ഹൃദയമിടിപ്പിന്റെയും ഭീതിയുടേയും കാരണം വിശുദ്ധ മേരി ഡി റോസ വാതില്‍ തുറക്കാന്‍ പോകുന്നു എന്നതാണ്.

വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍, ഒരു വലിയ ക്രൂശിതരൂപവും കയ്യില്‍ പിടിച്ചു കൊണ്ട് തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്ന വിശുദ്ധ പൌള ഡി റോസയേയും, അവളുടെ അരികിലായി കത്തിച്ച മെഴുക് തിരിയേന്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ ആറ് സന്യാസിനീമാരെയും കണ്ടു അത്ഭുതപ്പെട്ടു. ഭക്തിയുടേയും, ധൈര്യത്തിന്റേയും ഈ പ്രകടനം കണ്ട അവര്‍ നാണത്താല്‍ ഇരുളിലേക്ക് മറഞ്ഞു.

തന്റെ ജീവിതകാലം മുഴുവനും വിശുദ്ധ പൌളാ ഡി റോസ, ദൈവ സേവനത്തിനായുള്ള പുതിയ വാതായനങ്ങള്‍ തുറക്കുന്നതില്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, പ്രത്യേകിച്ചും മുന്‍പില്‍ എന്തൊക്കെ തടസ്സങ്ങളാണ് ഉള്ളത് എന്ന് തീര്‍ച്ചയില്ലാതിരുന്ന അവസരങ്ങളില്‍. അവളെ കുറിച്ച് ശരിക്കും അറിയാതിരുന്ന ആളുകള്‍ അവള്‍ വെറും ദുര്‍ബ്ബലയാണ് എന്നാണ് ധരിച്ചുവച്ചിരുന്നത്, പക്ഷെ അവള്‍ വിശ്വാസത്തിന്റെ ആയുധമണിഞ്ഞവളും അതിരില്ലാത്ത ശക്തിയും, ബുദ്ധിയും അതിയായ സേവനത്വരയുള്ളവളും ആയിരുന്നു.

1813-ലാണ് വിശുദ്ധ ജനിച്ചത്‌. തന്റെ പതിനേഴാമത്തെ വയസ്സ് മുതല്‍ തന്റെ ഇടവകയില്‍ ധ്യാനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ചെയ്തുവന്നു. ഈ പ്രവര്‍ത്തികളിലെ അവളുടെ സാമര്‍ത്ഥ്യം കണക്കിലെടുത്ത്‌, അവളുടെ 24-മത്തെ വയസ്സില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഒരു തൊഴില്‍ ശാലയില്‍ മേല്‍നോട്ടക്കാരിയായി നിയമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം, രാത്രികളില്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ പോകുവാന്‍ ഒരിടമില്ലെന്നു മനസ്സിലാക്കിയ വിശുദ്ധ ഈ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക്‌ പാര്‍ക്കാന്‍ ഒരു സുരക്ഷിതമായ ഭവനം വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മേലധികാരികള്‍ വിശുദ്ധയുടെ ഈ ആവശ്യം നിഷേധിച്ചു. ആ ജോലി ഉപേക്ഷിക്കുവാനുള്ള അവളുടെ തീരുമാനം വളരെപ്പെട്ടെന്നായിരുന്നു.

“നന്മ ചെയ്യുവാനുള്ള ഒരു ചെറിയ അവസരമെങ്കിലും നഷ്ടപ്പെട്ടാല്‍ എനിക്ക് ആ രാത്രി മനസ്സമാധാനത്തോട് കൂടി ഉറങ്ങുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശുദ്ധ ജോലി ഉപേക്ഷിച്ചതിന് ശേഷം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഒരു പാര്‍പ്പിടം നിര്‍മ്മിക്കുകയും അതിനൊപ്പം ബധിരര്‍ക്കായി വിദ്യാലയം നടത്തുന്ന തന്റെ സഹോദരനെ സഹായിക്കുകയും ചെയ്തു.

തന്റെ 27-മത്തെ വയസ്സില്‍ അവള്‍ മറ്റൊരു വാതില്‍ക്കല്‍ നില്‍ക്കുകയാണ് – ‘ഹാന്‍ഡ്‌ മെയിഡ്സ് ഓഫ് ചാരിറ്റി’ സന്യാസിനീ സഭയുടെ മേലധികാരിയായി അവള്‍ നിയമിതയായി. പലവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പീഡനമനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു ഈ സന്യാസിനീ സഭയുടെ ലക്ഷ്യം. തന്റെ കൂട്ടുകാരായ ഗബ്രിയേലാ ബോനാറ്റി, മോണ്‍സിഞ്ഞോര്‍ പിന്‍സോണി തുടങ്ങിയവര്‍ക്കൊപ്പം ഈ സന്യാസിനീമാര്‍ നുഴഞ്ഞ്‌ കയറ്റക്കാരാണെന്ന് വിചാരിച്ചിരുന്ന ആളുകളുടെ ബഹുമാനത്തിനു പാത്രമാകാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.

1848-ല്‍ വിശുദ്ധ തന്റെ ജീവിതം അവസാനിച്ചുവെന്നു തന്നെ കരുതി കാരണം വിശുദ്ധയുടെ കൂട്ടുകാരില്‍ ആദ്യം ഗബ്രിയേലയും, പിന്നീട് മോണ്‍സിഞ്ഞോര്‍ പിന്‍സോണിയും മരിച്ചു. അവരുടെ മരണത്തോടെ വിശുദ്ധ തീര്‍ത്തും നിസ്സഹായയും ആശ്രയിക്കുവാന്‍ കൂട്ടുകാരാരുമില്ലാത്തവളുമായിതീര്‍ന്നു. ഇക്കാലയളവിലാണ് യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവരുടെ ജന്മദേശം ആക്രമിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പലരും മടിയും ഭയവും നിമിത്തം തങ്ങളുടെ കിടക്കമുറിയില്‍ പുതപ്പിനടിയില്‍ കഴിച്ചുകൂട്ടുകയാണ് പതിവ്‌. എന്നാല്‍ വിശുദ്ധയാകട്ടെ തനിക്ക്‌ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്നും പുതിയ അവസരങ്ങള്‍ തിരയുകയാണ് ചെയ്തത്.

യുദ്ധത്തില്‍ ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും രോഗികളാക്കപ്പെടുകയും ചെയ്തു. വിശുദ്ധയും മറ്റ് കന്യകാസ്ത്രീകളും സൈനീക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുകയും കൂടാതെ യുദ്ധമുഖത്ത് പോലും മുറിവേറ്റവര്‍ക്കും മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ആത്മീയ ശാന്തിയും ശാരീരിക സൗഖ്യവും നല്‍കി. 1855-ല്‍ വിശുദ്ധ മരണമടഞ്ഞു. തന്റെ അവസാന വാതിലില്‍ കൂടി കടക്കുമ്പോഴും വിശുദ്ധ ഒട്ടും ഭയപ്പെട്ടിരുന്നില്ല. എന്നെന്നേക്കുമായി തന്റെ പ്രഭുവിന്റെ പക്കല്‍ പോകുന്ന ആനന്ദത്തിലായിരുന്നു വിശുദ്ധ.

വിശുദ്ധയുടെ കാലടികള്‍: തന്റെ സഹായം ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്നു അറിയുന്ന നിമിഷം തന്നെ ഒട്ടും മടികൂടാതെ കൂടാതെ അവരെ സഹായിക്കുവാന്‍ ഇറങ്ങി പുറപ്പെടുമായിരുന്നു. അടുത്ത പ്രാവശ്യം നിങ്ങളുടെ സഹായം ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍, നിസ്സാര കാരണങ്ങള്‍ പറഞ്ഞു അവരെ ഒഴിവാക്കരുത്‌. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് നിര്‍ത്തി അവ൪ക്കാവശ്യമുള്ളത് ചെയ്ത് കൊടുക്കുക.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ആഫ്രിക്കയിലെ ഫൗസ്തിനൂസ്, ലൂസിയൂസ്, കാന്‍റിഡൂസ്, ചെളിയന്‍, മാര്‍ക്ക്,ജാനുവരിയൂസ്, ഫൊര്‍ത്തുനാത്തൂസ്

2. അയര്‍ലന്‍ഡിലെ ഫ്ലോരെന്‍സിയൂസ്

3. ഇറെനേവൂസ്, ആന്‍റണി, തെയോഡോര്‍, സത്തൂര്‍ണിനൂസ്, വിക്ടര്‍

4. ഐബീരിയായിലെ നീനോ

5. ബിഥീനിയായിലെ ലത്രോസിലെ പോള്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 15th – St. Maximinus, St. Maria Crosifissa di Rosa

Advertisements

**Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 15th – St. Maximinus, St. Maria Crosifissa di Rosa

St Maria Crosifissa di Rosa:
Saint Maria Crocifissa Di Rosa was born Paula Francesca Maria Di Rosa. Her birth place was Brescia Italy. She was one of nine children of a spinning mill owner and countess. Maria was raised in the Catholic faith, and of her siblings, demonstrated the greatest interest and calling to the Lord. A well-balanced and normal childhood, the family spent happy times together, and religious devotions were a significant part of the time they spent together. When Paula was just ten years old, her mother died, but little changed in the household due to well-established routines. A nearby convent of Visitation nuns undertook the education and instruction of Paula and her sisters, teaching them the Catechism, sewing, music, poetry, manners, and devotions.

At the age of seventeen, she left that school after the death of her mother, to care for her father. He ran a sawmill with many employees and needed the help. She also was noted for helping the women and girls working at the sawmill. In 1836 there was a cholera epidemic. She also worked in the hospital in Brescia to assist those with cholera. She went on and founded a school for the hearing impaired and created programs to assist women of poverty.

At the age of 27, Paula decided that she needed to be a bit more organized in her charitable efforts. She was concerned with the lives of the factory workers after they left their jobs, as many of the young were living in unsafe conditions and were easily targeted and victimized. Together with a wealthy widow, Gabriela Bornati, she founded the society of Handmaids of Charity. The sole purpose of the Handmaids was to minister to the material needs of those afflicted by poverty or disease. Her first act was to found a home dedicated to the spiritual needs of the young women she cared for, and a school for deaf children. Forsaking luxury, she lived in a tiny shack by the hospital, caring for the ill on a daily basis.

Her father, for his part, while still wishing to see her married, was concerned with her living conditions. He offered a house to the women, which they accepted. Gabriela died there some three years later, but not before the Handmaids of Charity had established a solid presence throughout the region. In 1840, Paula became the superior of the Order, taking the name Maria Crocifissa. The local bishop offered approval of the order, followed by papal approval in 1850.

Her strong spirituality was grounded in the imitation of Christ’s suffering on the Cross. This was the basis of her teaching and contemplation. In her love of the crucified Christ, she translated her dedication to him towards the suffering members of His Mystical Body. In 1840, at the age of thirty, she took the name of Maria Crocifissa di Rosa. She founded a new religious congregation, the Handmaids of Charity. Their chief apostolate was the care of poor, the sick and the suffering. Her new Order was granted Papal approval in 1850. St. Maria Crocifissa di Rose died at Brescia, in 1855, at the age of 42. She was beatified and canonized by Pope Pius XII in 1954.

St Maximinus:
First abbot of the Abbey of Micy, also called Mesmin. King Clovis I founded Micy, near Orleans, France, placing Maximinus there as ruling abbot.

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

🌻 പ്രഭാത പ്രാർത്ഥന 🌻

എന്തെന്നാൽ സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു..സഹനത്തിന്റെ ചൂളയിൽ കർത്താവിനു സ്വീകാര്യരായ മനുഷ്യരും..(പ്രഭാഷകൻ : 2/5)
ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ..

ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഉന്നതത്തിലേക്കു കരങ്ങളുയർത്തി ഞങ്ങൾ സ്തുതിച്ചു പ്രാർത്ഥിക്കുന്നു.. ജീവിതത്തിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട ഞങ്ങളുടെ കാൽവരിയിലെ കനൽവഴികളിൽ.. ചങ്കോടു ചേർത്തു പിടിച്ച പ്രിയപ്പെട്ടവരാൽ വിചാരണ ചെയ്യപ്പെട്ടപ്പോൾ.. അന്യായമായ ആരോപണങ്ങളാൽ കുറ്റാരോപിതരായപ്പോൾ.. ആത്മാർത്ഥമായി ചെയ്ത നന്മപ്രവൃത്തികൾക്കു പകരമായി തിന്മകൾ മാത്രം തിരികെ കിട്ടിയപ്പോൾ..വിശുദ്ധമായ സന്തോഷങ്ങളെ ആഗ്രഹിച്ചിട്ടും അശുദ്ധമായ സഹനങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും വഴിനടത്തപ്പെട്ടപ്പോൾ..ദൈവം പോലും എന്നെ സഹായിക്കാനില്ല എന്നു പലരും എന്നെക്കുറിച്ച് പറഞ്ഞു നടന്നപ്പോൾ.. എന്റെ വിശ്വാസം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുകയാണ് എന്ന ബോധ്യമുണ്ടായിരുന്നിട്ടും.. സമയത്തിന്റെ തികവിൽ എന്നെ അനുഗ്രഹിച്ചുയർത്തുന്ന ഒരു ദൈവം കൂടെയുണ്ട് എന്ന സത്യം എപ്പോഴോ ഞാനും മറന്നു തുടങ്ങിയിരുന്നു..

എന്റെ ഈശോയേ.. വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നു പോകുവോളം അങ്ങയുടെ ചിറകിൻ കീഴിൽ അഭയം പ്രാപിക്കാനും.. മടുക്കാതെ.. മറക്കാതെ അവിടുത്തെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ കാത്തിരിക്കാനും എന്നെ സഹായിച്ചരുളേണമേ.. അപ്പോൾ അങ്ങയുടെ നീതി നിമിത്തം സന്തോഷിക്കാനും.. ഉണർന്നു പ്രവർത്തിക്കുമ്പോഴൊക്കെയും പ്രകാശമരുളുന്ന അങ്ങയുടെ മുഖം കണ്ടു തൃപ്തിയടയുവാനുമുള്ള കൃപാവരം ഈ ജീവിതത്തിൽ തന്നെ ഞങ്ങൾക്കും സ്വന്തമാവുകയും ചെയ്യും..

കുരിശിന്റെ വിശുദ്ധ യോഹന്നാൻ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ .

Advertisements

എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന്‌ എന്തു മേന്‍മയാണുള്ളത്‌? ഈ വിശ്വാസത്തിന്‌ അവനെ രക്‌ഷിക്കാന്‍ കഴിയുമോ?
യാക്കോബ്‌ 2 : 14

ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്‌ത്രമോ ഭക്‌ഷണമോ ഇല്ലാതെ കഴിയുമ്പോള്‍
യാക്കോബ്‌ 2 : 15

നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത്‌ അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട്‌ എന്തു പ്രയോജനം?
യാക്കോബ്‌ 2 : 16

പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്‌.
യാക്കോബ്‌ 2 : 17

എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്‌, എനിക്കു പ്രവൃത്തികളുമുണ്ട്‌. പ്രവൃത്തികള്‍ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം.
യാക്കോബ്‌ 2 : 18

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s