ഈ ചോദ്യം ശ്രദ്ധിക്കുക

ഈ ചോദ്യം ശ്രദ്ധിക്കുക
ഒരു മിനിട്ടിൽ എത്ര സെക്കൻറുണ്ട്
ഒരു മണിക്കൂറിൽ എത്ര മിനിട്ടുണ്ട്?
നിങ്ങൾ മരിക്കാൻ ഇനി എത്ര മണിക്കൂർ ബാക്കിയുണ്ടാവും?
മരണത്തിനു ശേഷം എന്ത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.(ബൈബിൾ. ഹെബ്രായർ 9/27-28). വിധിയിൽ നിന്ന് രക്ഷപെടാൻ വിവിധ മാർഗ്ഗങ്ങൾ മതങ്ങൾ പഠിപ്പിച്ചു നൽകി. നൻമ പ്രവൃത്തികൾ ചെയ്താൽ സ്വർഗ്ഗം പൂകാമെന്ന് ചില മതങ്ങൾ’. ജൻമാന്തരങ്ങളിലെ സുകൃതം കൊണ്ട് മോക്ഷം പ്രാപിക്കുമെന്ന് മറ്റ് ചില മതങ്ങൾ.

എന്നാൽ
മനുഷ്യൻ ചെയ്യുന്ന ഒരു പ്രവൃത്തിക്കും മരണാനന്തരമുള്ള ആത്മാവിന്റെ രക്ഷ അഥവാ നിത്യജീവൻ നേടിത്തരാൻ കഴിവില്ലെന്ന് ബൈബിൾ പഠിപ്പിക്കുന്നു.
തുടർന്ന് വായിക്കുമോ?
ദൈവം പരമപരിശുദ്ധനാണ്. അശുദ്ധമായതൊന്നും ദൈവസന്നിധിയിൽ പ്രവേശിക്കില്ല. (ബൈബിൾ, വെളിപാട് 21/27). നൂറു ശതമാനം കളങ്കമില്ലാത്തവർ മാത്രമേ ആത്മാവിന്റെ നിത്യത അഥവാ രക്ഷ പ്രാപിക്കുകയുള്ളൂ.

മനുഷ്യൻ അടിസ്ഥാനപരമായി പാപിയാണ്. നൻമ ചെയ്യുന്നവനില്ല ഒരുവൻ പോലുമില്ല-(ബൈബിൾ, റോമർ 3/10)

അപ്പോൾ മനുഷ്യൻ ചെയ്യുന്ന നൻമപ്രവൃത്തികളോ?
മനുഷ്യൻ ചെയ്യുന്ന എല്ലാ സത് പ്രവൃത്തികളിലും ഒന്നുകിൽ പ്രതിഫലേച്ഛയോ അല്ലെങ്കിൽ ചെയ്തു എന്ന അഹങ്കാരമോ അന്തർലീനമാണ്. അതുകൊണ്ട് മനുഷ്യന്റെ സൽപ്രവൃത്തികളെ മലിനവസ്ത്രമെന്നും നികൃഷ്ടമെന്നും ബൈബിൾ വിളിക്കുന്നു. (ഏശയ്യാ 64/6: ലൂക്കാ 16/15)

ചുരുക്കത്തിൽ മനുഷ്യാ നീ ആര് തന്നെ ആയാലും സ്വയം രക്ഷപെടുക അസാധ്യമാണ്. മനുഷ്യന് രക്ഷ പ്രാപിക്കണമെങ്കിൽ ഒരു രക്ഷകൻ ആവശ്യമുണ്ട്.


അതുകൊണ്ട് മനുഷ്യനെ രക്ഷിക്കാനായി ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചു.

“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. 17 ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. 18 അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.” (ബൈബിൾ, യോഹന്നാൻ 3/16-18)

നാം ശത്രുക്കളായിരിക്കെ, നാം പാപികളായിരിക്കെ, നാം ബലഹീനരായിരിക്കെ ക്രിസ്തു നമുക്ക് പകരം മരിച്ചു. ( ബൈബിൾ, റോമർ 5/ 6,8, 10) “നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5)

ഈ രക്ഷ തികച്ചും സൗജന്യദാനമാണ്-അഥവാ കൃപയാണ്. ഈ സൗജന്യ രക്ഷ പ്രാപിക്കാൻ നിങ്ങൾ കാണിക്കവഞ്ചികളിൽ നിക്ഷേപിക്കുകയോ ആൾ ദൈവങ്ങൾക്ക് പണം കൊടുക്കുകയോ മല കയറുകയാ തീർത്ഥാടന കേന്ദ്രങ്ങൾ കയറിയിറങ്ങുകയോ ചെയ്യേണ്ടതില്ല. (എഫേസോസ് 2/8)

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

നിങ്ങൾ പാപിയാണ് എന്ന പരമാർത്ഥം ഹൃദയം കൊണ്ട് അംഗീകരിക്കുക.
നിങ്ങളുടെ പാപങ്ങളെക്കുറിച്ച് സത്യമായി അനുതപിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുക( അപ്പസ്തോല പ്രവർത്തനങ്ങൾ 2/38)
നിങ്ങളുടെ പാപങ്ങൾക്ക് പരിഹാരബലിയായി ക്രിസ്തു കുരിശിൽ മരിച്ച് നിങ്ങളെ രക്ഷിച്ചു എന്ന സത്യം അഥവാ സുവിശേഷം ഹൃദയം കൊണ്ട് വിശ്വസിച്ച് ഇപ്പോൾ അധരം കൊണ്ട് ഏറ്റ് പറയുക (റോമർ 10/9-10)
യേശുവിന്റെ ഏറ്റവും വലിയ ദാനമായ അവന്റെ ആത്മാവിനാൽ അഥവാ പരിശുദ്ധാത്മാവിനാൽ നിങ്ങൾ നിറയും.
“ക്രിസ്തുവിലായിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു “( ബൈബിൾ, 2കോറിന്തോസ് 5/17)

ഈ സന്ദേശം നിങ്ങളെ സ്പർശിച്ചെങ്കിൽ, നിങ്ങൾ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇങ്ങനെ പ്രാർത്ഥിക്കുക
സുവിശേഷത്തിന്റെ കീഴ്മേൽ മറിക്കുന്ന ശക്തി ഇതാ നിങ്ങൾ അനുഭവിക്കാൻ പോകുന്നു.

പിതാവായ ദൈവമേ
പാപിയായ എന്റെ രക്ഷയ്ക്കായി അവിടുന്ന് തന്റെ ഏകജാതനെ എനിക്ക് പകരം മരിക്കാനായി ലോകത്തിലേക്ക് അയച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു
കർത്താവും നാഥനും രക്ഷകനുമായ യേശുവേ
എന്റെ പാപപരിഹാരത്തിനും നീതീകരണത്തിനുമായി അങ്ങ് കുരിശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു എന്നും ഞാൻ ഈ ഏറ്റു പറയുന്നത് അങ്ങ് ശ്രവിക്കുന്നുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. എൻ്റെ പാപങ്ങളെ കുറിച്ച് ഞാൻ സത്യമായും പശ്ചാത്തപിക്കുന്നു.

അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ അങ്ങ് എന്റെ മേൽ അയക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
യേശുവേ ആരാധന, സ്തുതി, മഹത്വം!

ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും സൗജന്യമായി ബൈബിൾ ലഭിക്കുന്നതിനും ബന്ധപ്പെടുക:

ഡയറക്ടർ
മൗണ്ട് കാർമൽ റിട്രീറ്റ് സെൻറർ
വേറ്റിനാട്, തിരുവനന്തപുരം, 695028
ഫോൺ 8281 101 101 വാട്ട്സ് ആപ്പ് 8078088088
ഇമെയിൽ; mcrctrivandrum@gmail.com

Advertisements

Leave a comment