🌿🌹🕯🕯🕯🙏🕯🕯🌹🌿
പരിശുദ്ധ ദൈവമാതാവിനോടുള്ള അതിവിശിഷ്ഠമായ പ്രാർത്ഥന.
❇️〰️〰️♥️〰️〰️♥️〰️〰️❇️
സമുദ്രതാരമേ സ്വസ്തി.
1. പ്രഭയോലും സമുദ്രതാരമേ സ്വസ്തി,
ദേവമാതേ നീ അനുഗൃഹീത,
പാപലേശമേശിടാത്ത കന്യേ ധധ്യേ,
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ,
2. ഗ്രബിയേലന്നു സ്വസ്തി ചൊല്ലി,
മോദമോടതു നീ സ്വീകരിച്ചു,
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ,
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.
3. അടിമച്ചങ്ങല പൊട്ടിച്ചെറിയു നീ,
അന്ധതയിൽ ജ്യോതിസാകു തായേ, സർവ്വരോഗവുമകറ്റണേ അമ്മേ,
സമ്പൂർണ്ണമോദം യാചിച്ചു ഞങ്ങൾ,
4. ദൈവിക വചനമാമേശുനാഥൻ,
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ,
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ,
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും,
5. സർവ്വത്തിലും അതിശയമാകും കന്യേ,
ശാന്തരിലതീവ ശാന്തയാം നീ ‘
രക്ഷിക്കു പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ,
വിശുദ്ധിയോടെ പാലിക്കു തായേ,.
6. കന്മഷമേശാതെ കാത്തിടൂ നീ,
സുരക്ഷിതമാക്കു മാർഗ്ഗങ്ങളെ,
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും,
ആസ്വദിപ്പോളം കാത്തിരു തായേ,
7. അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവെ, പുത്രാ, റൂഹായെ സ്തുതി, എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ.,
➖➖➖➖➖➖➖➖➖➖
ഓമറിയമേ! കരുണ നിറഞ്ഞ നാഥേ! നിഷ്ക്കളങ്കമായ സ്നേഹത്തോടും ഹൃദയത്തുടിപ്പോടും കൂടെ നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ നിൽക്കുന്നു. നിന്നിൽ വേണ്ടുന്ന ആശ്രിതബോധം എന്റെ ഹൃദയത്തിൽ വളർത്തേണമേ.
ഭയം എന്നെ പിന്തുടരുന്നു; സംഭ്രമം എന്നെ ആക്രമിക്കുന്നു; പ്രലോഭനങ്ങളുടെയിടയിൽ നിരാശ എന്നെ അരിച്ചു ഭക്ഷിക്കുന്നു, എനിക്കൊരാശ്വാസം മാത്രമേയുള്ളു. അതായത്, നിന്റെ സഹായം ഞാനപേക്ഷിക്കുന്നുണ്ടെന്നതുമാത്രം. അമ്മേ! നിന്റെ ഹൃദയത്തിൽ ഞാൻ പൂർണ്ണമായി ആശ്രയിക്കുന്നു.
🌹പരിശുദ്ധ ജപമാലസഖ്യം.
💖〰️〰️🔥✝️🔥〰️〰️💖