നന്മമരണത്തിനായി വി. യൗസേപ്പിനോടുള്ള ജപം
മരിക്കുന്നവര്‍ക്ക് ഉറപ്പുള്ള തുണയായിരിക്കുന്ന വി. യൗസേപ്പേ, അങ്ങേ വലതുഭാഗത്തു അങ്ങ് വളര്‍ത്തിയ ദൈവകുമാരനായ ഈശോമിശിഹായും, ഇടതുഭാഗത്ത് അങ്ങ് വിവാഹം ചെയ്ത സ്നേഹഭാര്യയായ ദൈവമാതാവും, ആശ്വാസപ്രദമായ വചനങ്ങളെ ചൊല്ലിക്കൊണ്ടിരിക്കയില്, വലിയ ന്തോഷത്തോടുകൂടെ അങ്ങു മരണം പ്രാപിച്ചുവല്ലോ. ഇതിനെ അറിഞ്ഞുകൊണ്ട് അങ്ങയെ വണങ്ങുന്ന ഞങ്ങളെയും ഇപ്പോഴും മരണനേരത്തും പാപത്തില്‍നിന്നും കാത്തുരക്ഷിച്ച്, ദേഹത്തെ വിട്ട് ആത്മാവു പിരിയുന്ന നേരത്തില്‍, ഈശോമിശിഹായും പരിശുദ്ധ ദൈവമാതാവും അങ്ങയോടുകൂടെ ഒരുമിച്ചുവന്ന്, ഞങ്ങളുടെ ആത്മാക്കളെ കൈക്കൊള്ളുവാന്‍ അനുഗ്രഹം തരണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.

Categories: Catholic Prayers, Prayers