വിരക്തി എന്ന പുണ്യം ലഭിക്കാന്‍ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
ബ്രഹ്മചാരികളുടെയും കന്യകകളുടെയും കാവല്‍ക്കാരനും പിതാവുമായ വി. യൗസേപ്പേ! കുറ്റമില്ലായ്മ തന്നെയായിരിക്കുന്ന ഈശോ മിശിഹായും, കന്യകള്‍ക്കു മകുടമായിരിക്കുന്ന നിര്‍മ്മല കന്യാമറിയവും, അങ്ങേ വിശ്വസ്തസൂക്ഷത്തിന് ഏല്പിക്കപ്പെട്ടുവല്ലോ. ഈശോമറിയം എന്ന എത്രയും പ്രിയപ്പെട്ട പണയത്തെ പ്രതി അങ്ങയോട് ഞാന്‍ പ്രാര്ത്ഥിച്ചപേക്ഷിക്കുന്നതെന്തെന്നാല് എല്ലാവിധ അശുദ്ധിയില്‍ നിന്നും എന്നെ കാത്ത് ശുദ്ധ ഹൃദയത്തോടും നിര്മ്മലശരീരത്തോടും കറകൂടാത്ത ആത്മാവോടുംകൂടെ ഈശോമിശിഹായ്ക്കും മറിയത്തിനും, എപ്പോഴും എത്രയും ശുദ്ധമായ ശുശ്രൂഷ ചെയ്യുവാന്‍ എനിക്കു കൃപ നേടി തരണമേ.
ആമ്മേന്‍.

Categories: Catholic Prayers, Prayers