വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 9
അപ്പസ്‌തോലന്റെ അവകാശം
1 ഞാന്‍ സ്വതന്ത്രനല്ലേ? ഞാന്‍ അപ്പസ്‌തോലനല്ലേ? ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുവിനെ കണ്ടിട്ടില്ലേ? കര്‍ത്താവിനു വേണ്ടിയുള്ള എന്റെ അധ്വാനങ്ങളുടെ ഫലമല്ലേ നിങ്ങള്‍?2 മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പസ്‌തോല നല്ലെങ്കില്‍ത്തന്നെയും നിങ്ങള്‍ക്കു തീര്‍ച്ചയായും ഞാന്‍ അപ്പസ്‌തോലനാണ്. നിങ്ങള്‍ കര്‍ത്താവില്‍ എന്റെ അപ്പസ്‌തോലവൃത്തിയുടെ മുദ്രയുമാണ്.3 എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള മറുപടി ഇതാണ്:4 തിന്നുന്നതിനും കുടിക്കുന്നതിനും ഞങ്ങള്‍ക്ക് അവകാശംഇല്ലേ?5 മറ്റ് അപ്പസ്‌തോലന്‍മാരും കര്‍ത്താവിന്റെ സഹോദരന്‍മാരുംകേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?6 ജോലി ചെയ്യാതിരിക്കാന്‍ ബാര്‍ണ ബാസിനും എനിക്കും മാത്രം അവകാശമില്ലെന്നോ?7 സ്വന്തം ചെലവില്‍ സൈനിക സേവ നത്തിനു പോകുന്നവനുണ്ടോ? മുന്തിരിത്തോട്ടം ഉണ്ടാക്കിയിട്ട് അതിന്റെ ഫലത്തില്‍നിന്നു ഭക്ഷിക്കാത്തവനുണ്ടോ? ആ ട്ടിന്‍പറ്റത്തെ വളര്‍ത്തിയിട്ട് അതിന്റെ പാല്‍ കുടിക്കാത്തവനുണ്ടോ?8 ഞാന്‍ ഈ പറയുന്നതു കേവലം മാനുഷികമായിട്ടാണോ? നിയമം അനുശാസിക്കുന്നതും ഇതുതന്നെയല്ലേ?9 എന്തെന്നാല്‍, മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നു: ധാന്യം മെതിക്കുന്ന കാളയുടെ വായ് നിങ്ങള്‍ മൂടിക്കെട്ടരുത്. കാളയുടെ കാര്യത്തിലാണോ ദൈവത്തിനു ശ്രദ്ധ?10 അവിടുന്നു സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുകുന്നവന്‍ പ്രതിഫലേച്ഛയോടും മെതിക്കുന്നവന്‍ ഓ ഹരി ലഭിക്കുമെന്ന പ്രതീക്ഷയോടുംകൂടെ ജോലിചെയ്യുന്നതിന് നമുക്കുവേണ്ടി ഇതെ ഴുതപ്പെട്ടിരിക്കുന്നു.11 ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്മീയനന്‍മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍നിന്ന് ഭൗതികഫലങ്ങള്‍ കൊയ്യുന്നത് അധികപ്പറ്റാണോ?12 നിങ്ങളുടെമേലുള്ള ഈന്യായമായ അവകാശത്തില്‍ മറ്റുള്ള വര്‍ക്കു പങ്കുചേരാമെങ്കില്‍ ഞങ്ങള്‍ക്ക് അ തിന് കൂടുതല്‍ അര്‍ഹതയില്ലേ? എങ്കിലും, ഞങ്ങള്‍ ഈ അവകാശം ഉപയോഗപ്പെടുത്തിയിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന് ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കാന്‍ എല്ലാം ഞങ്ങള്‍ സഹിക്കുന്നു.
13 ദേവാലയജോലിക്കാര്‍ക്കുള്ള ഭക്ഷണം ദേവാലയത്തില്‍നിന്നാണെന്നും അള്‍ത്താര ശുശ്രൂഷകര്‍ ബലിവസ്തുക്കളുടെ പങ്കു പറ്റുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?14 അതുപോലെ, സുവിശേഷപ്രഘോഷകര്‍ സുവിശേഷംകൊണ്ടുതന്നെ ഉപജീവനംകഴിക്കണമെന്നു കര്‍ത്താവ് കല്‍പിച്ചിരിക്കുന്നു.15 എന്നാല്‍, ഇതൊന്നും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനുവേണ്ടി ഞാന്‍ ഇക്കാര്യങ്ങള്‍ എഴുതുകയുമല്ല. എന്തെന്നാല്‍, മറ്റൊരുവനില്‍നിന്ന് അഭിമാനക്ഷതമേല്‍ക്കുന്നതില്‍ ഭേദം മരിക്കുകയാണ്.16 ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!17 ഞാന്‍ സ്വമനസ്‌സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗമനുസരിച്ചാണ് ചെയ്യുന്നത്.18 അപ്പോള്‍ എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നല്‍കുന്ന അവകാശം പൂര്‍ണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം.19 ഞാന്‍ എല്ലാവരിലുംനിന്നു സ്വതന്ത്ര നാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു.20 യഹൂദരെ നേടേണ്ടതിന് ഞാന്‍ അവരുടെയിടയില്‍ യഹൂദനെപ്പോലെയായി. നിയമത്തിന്‍കീഴുള്ളവരെ നേടേണ്ടതിന്, നിയമത്തിനു വിധേയനല്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി.21 നിയമത്തിനു പുറമെയുള്ളവരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു നിയമമില്ലാത്തവനെപ്പോലെയായി. അതേസമയം ഞാന്‍ ദൈവനിയമമില്ലാത്തവനായിരുന്നില്ല; പ്രത്യുത, ക്രിസ്തുവിന്റെ നിയമത്തിന് അധീനനായിരുന്നു.22 ബ ലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി.23 സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.24 മത്‌സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍.25 കായികാഭ്യാസികള്‍ എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും.26 ഞാന്‍ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവില്‍ പ്രഹരിക്കുന്നതുപോലെയല്ല.27 മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെതിര സ്‌കൃതനാകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.
