വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 10
ചുരുളേന്തിയ ദൂതന്‍
1 മേഘാവൃതനും ശക്തനുമായ വേ റൊരു ദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ് സിനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്‌നിസ്തംഭങ്ങള്‍പോലെയും.2 അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍കരയിലും ഉറപ്പിച്ചു.3 സിംഹഗര്‍ജനംപോലെ ഭയങ്കര സ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴ്ഇടിനാദങ്ങള്‍ മുഴങ്ങി.4 ആ ഏഴു ഇടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ എഴുതാന്‍ ഒരുങ്ങി. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴ്ഇടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്.5 കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍ കണ്ട ദൂ തന്‍ വലത്തുകൈ സ്വര്‍ഗത്തിലേക്കുയര്‍ത്തി,6 ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്ടിച്ച നിത്യം ജീവിക്കുന്നവന്റെ നാമത്തില്‍ ആണയിട്ടു: ഇനി കാലവിളംബം ഉണ്ടാവുകയില്ല.7 ഏഴാമത്തെ ദൂതന്‍മുഴക്കാനിരിക്കുന്ന കാഹളധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ പ്രവാചകന്‍മാരെദൈവം അറിയിച്ച രഹസ്യം നിവൃത്തിയാകും.
ചുരുള്‍ വിഴുങ്ങുന്നു
8 സ്വര്‍ഗത്തില്‍നിന്നു ഞാന്‍ കേട്ട സ്വരം വീണ്ടും എന്നോടു പറഞ്ഞു: നീപോയി കട ലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക.9 ഞാന്‍ ദൂതന്റെ അടുത്തുചെന്ന് ആ ചെറിയ ചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും;10 ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്റെ വായില്‍ തേന്‍ പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി.11 വീണ്ടും ഞാന്‍ കേ ട്ടു: നീ ഇനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്‍മാരെയും കുറിച്ചു പ്രവചിക്കണം.
