The Book of Revelation, Chapter 18 | വെളിപാട് പുസ്തകം, അദ്ധ്യായം 18 | Malayalam Bible | POC Translation

വി. യോഹന്നാനു ലഭിച്ച വെളിപാട്‌, അദ്ധ്യായം 18

ബാബിലോണിന്റെ പതനം

1 ഇതിനുശേഷം സ്വര്‍ഗത്തില്‍നിന്നു വേറൊരു ദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയ അധികാരം ഉണ്ടായിരുന്നു. അവന്റെ തേജസ്‌സുകൊണ്ടു ഭൂമി പ്രകാശിച്ചു.2 അവന്‍ ശക്തമായ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്ഥ ലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്‌സവുമായ സകല പക്ഷികളുടെയും താവളവുമായി.3 എന്തെന്നാല്‍, സകല ജനതകളും അവളുടെ ഭോഗാസക്തിയുടെ മാദകമായ വീഞ്ഞു പാനം ചെയ്തു. ഭൂമിയിലെ രാജാക്കന്‍മാര്‍ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍ വഴി വ്യാപാരികള്‍ ധനികരായി.4 സ്വര്‍ഗത്തില്‍നിന്നു വേറൊരു സ്വരം ഞാന്‍ കേട്ടു: എന്റെ ജനമേ, അവളില്‍നിന്ന് ഓടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍ പതിച്ച മഹാമാരികള്‍ നിങ്ങളെയും പിടികൂടും.5 അവളുടെ പാപങ്ങള്‍ ആകാശത്തോളം കൂമ്പാരംകൂടിയിരിക്കുന്നു. ദൈവം അവളുടെ അതിക്രമങ്ങള്‍ ഓര്‍മിക്കുകയുംചെയ്തിരിക്കുന്നു.6 അവള്‍ കൊടുത്തതുപോലെതന്നെ അവള്‍ക്കും തിരികെ കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍.7 അവള്‍ തന്നെത്തന്നെ എത്രത്തോളം മഹത്വപ്പെടുത്തുകയും സുഖഭോഗങ്ങള്‍ അനുഭവിക്കുകയും ചെയ്തുവോ അത്രത്തോളം പീഡനവും ദുഃഖവും അവള്‍ക്കു നല്‍കുവിന്‍. എന്തെന്നാല്‍, അവള്‍ ഹൃദയത്തില്‍ പറയുന്നു: ഞാന്‍ രാജ്ഞിയായി വാഴുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല.8 തന്‍മൂലം ഒറ്റദിവസംകൊണ്ട് അവളുടെമേല്‍ മഹാമാരികള്‍ വരും- മരണവും വിലാപവും ക്ഷാമവും. അഗ്‌നിയില്‍ അവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന ദൈവമായ കര്‍ത്താവ് ശക്തനാണ്.

ജനങ്ങള്‍ ബാബിലോണിനെക്കുറിച്ചു വിലപിക്കുന്നു.

9 അവളോടൊത്തു വ്യഭിചാരം ചെയ്യുകയും ഭോഗജീവിതം നയിക്കുകയും ചെയ്ത ഭൂമിയിലെ രാജാക്കന്‍മാര്‍ അവള്‍ കത്തിയെരിയുന്ന പുക കാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയും ചെയ്യും.10 അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട് അവര്‍ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴി ഞ്ഞല്ലോ!11 ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയുംചെയ്യുന്നു. അവരുടെ കച്ചവട സാധനങ്ങള്‍ ആരും വാങ്ങുന്നില്ല.12 കച്ചവടസാധനങ്ങള്‍ ഇവയാണ്-സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായ വസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ തീര്‍ത്ത പലതരം വസ്തുക്കള്‍,13 കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, ഗോതമ്പ്, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍.14 നിന്റെ ആത്മാവു കൊതിച്ച കനി നിന്നില്‍നിന്ന് അകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനി ഒരിക്കലും നീ കാണുകയില്ല.15 അവള്‍ നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും.16 മൃദുലവസ്ത്രവും ധൂമ്ര വസ്ത്രവും രക്താംബരവും ധരിച്ചതും സ്വര്‍ണവും രത്‌നങ്ങളും മുത്തും കൊണ്ടു അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്ടം! കഷ്ടം!17 എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരം കൊണ്ട് നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകല കപ്പിത്താന്‍മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍വ്യാപാരികളും അകലെ മാറിനിന്നു.18 അവളുടെ ചിതാധൂമം കണ്ട് അവര്‍ വിളിച്ചുപറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെഎന്തുണ്ട്?19 അവര്‍ തങ്ങളുടെ തലയില്‍ പൊടി വിതറുകയും കരഞ്ഞും വിലപിച്ചുംകൊണ്ടു വിളിച്ചുപറയുകയും ചെയ്തു: മഹാനഗരമേ! കഷ്ടം! കഷ്ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്‌ഷേ, ഒറ്റ മണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു.20 അല്ലയോ സ്വര്‍ഗമേ, വിശുദ്ധരേ, അപ്പസ്‌തോലന്‍മാരേ, പ്രവാചകന്‍മാരേ അവളുടെ നാശത്തില്‍ ആഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്താവിച്ചുകഴിഞ്ഞു.21 അനന്തരം, ശ ക്തനായ ഒരു ദൂതന്‍ വലിയ തിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതു പോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല.22 വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവ രുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍നിന്ന് ഉയരുകയില്ല.23 ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്‍മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്‍മാരായിരുന്നു. നിന്റെ ആഭിചാരംകൊണ്ട് സകല ജനതകളെയും നീ വഞ്ചിക്കുകയും ചെയ്തു.24 പ്രവാചകരുടെയും വിശുദ്ധരുടെയും ഭൂമിയില്‍ വധിക്കപ്പെട്ട സക ലരുടെയും രക്തം അവളില്‍ കാണപ്പെട്ടു.

Advertisements
Advertisements
Advertisements
St. John
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s