🌹പ്രോലൈഫ് ദിനാശംസകൾ ഏവർക്കും നേരുന്നു. 🌹
😭താൻ രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ ക്‌ളാസ്സിനു വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞ് മരിക്കത്തില്ലായിരുന്നു.”
🙏പ്രോലൈഫ് ദിനമായ ഇന്ന് വ്യക്തിപരമായ പ്രാർത്ഥനയിൽ ഇത് ധ്യാനിക്കാം, പരിശോധിക്കാം
🤷🏻♂️🙏🤷🏻♀️ഞാനും നിങ്ങളും ദൈവം ആഗ്രഹിക്കുന്ന പ്രോലൈഫ് ശുശ്രുഷ ചെയ്യാതിരുന്നാൽ……. 😣എന്ത് സംഭവിക്കും…?
“നിങ്ങൾ രണ്ട് ആഴ്ച്ച മുൻപ് വരാതിരുന്നതെന്താ?”
“😢താൻ രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ ക്‌ളാസ്സിനു വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞ് മരിക്കത്തില്ലായിരുന്നു.”
🙏ദയവായി മുഴുവനും വായിക്കണേ…….
20 വർഷങ്ങൾക്ക് മുമ്പ് ഇരിഞ്ഞാലക്കുട രൂപതയിൽ ഒരിടവകയിൽ കൃപ പ്രോലൈഫേഴ്‌സിന്റെ പ്രോലൈഫ് എക്സിബിഷനും പ്രോലൈഫ് കളാസും നടക്കുകയായിരുന്നു.
അന്നൊക്കെ കൃപയുടെ എക്സിബിഷൻ കാണിക്കുന്നതിന് മുമ്പ് ഒരു മണിക്കൂർ വീഡിയോ ഉപയോഗിച്ച് ക്‌ളാസ് ഉണ്ടായിരുന്നു. ഒരു ക്ലാസ്സിൽ 150 ആളുകൾക്ക് മാത്രം ഇരിക്കാനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളു. ഒരു ക്ലാസ് കഴിഞ്ഞാലുടൻ അടുത്ത ബാച്ച് കയറും. അങ്ങനെ 3 ക്ലാസ് കഴിഞ്ഞപ്പോൾ ക്ലാസ് എടുത്തിരുന്ന ആൾ 10 മിനിറ്റ് റസ്റ്റ് എടുക്കാൻ പുറത്തിറങ്ങി. പള്ളിക്ക് അടുത്തുള്ള ജ്യൂസ് കടയിൽ കയറി നാരങ്ങ വെള്ളം ചോദിച്ചു.
ഗ്രാമമായിരുന്നത് കൊണ്ട് കടക്കാരൻ കുശലം ചോദിച്ചു, ” എവിടുന്നാ, കണ്ടിട്ടില്ലല്ലോ” ?
മറുപടിയായി ചങ്ങനാശ്ശേരിക്കാരനാ എന്ന് പറഞ്ഞു.
അപ്പോൾ അയാൾ ചോദിച്ചു, ” പള്ളിയിലെ പരിപാടിക്ക് വന്നതാണോ?” പള്ളിക്ക് പുറത്ത് കേൾക്കത്തക്ക മൈക്ക് ബോക്സ് വെച്ചിട്ടുണ്ടായിരുന്നു.
” അതേ” എന്ന് മറുപടി പറഞ്ഞു.
വീണ്ടും ” ക്ലാസ് എടുത്ത ആളാണോ?”
” അതേ”
പെട്ടെന്ന് അയാൾ കോപത്തോടെ ചോദിച്ചു,
” താനെന്നാടോ രണ്ടാഴ്ച മുൻപ് വരാതിരുന്നത് “
മറുപടി ” ഇവിടത്തെ അച്ചൻ ഇന്നത്തേക്കാ വിളിച്ചത്, നേരത്തെ വിളിച്ചിരുന്നെങ്കിൽ വന്നേനെ. ചേട്ടാ ജ്യുസ് എടുക്ക് “
പക്ഷെ അയാൾ വീണ്ടും കോപത്തോടെ ചോദിച്ചു, ” താനെന്നാടോ രണ്ടാഴ്ച മുൻപ് വരാതിരുന്നത് “
ഇങ്ങനെ ചോദിച്ചോണ്ടിരിക്കാതെ ജ്യുസ് എടുക്കാൻ പറഞ്ഞപ്പോൾ അകത്തോട്ടു കയറുന്നത് കണ്ടു. ജ്യുസ് എടുക്കാനാണെന്നു കരുതി.
😮പക്ഷെ വെറുതെ നിൽക്കുന്നത് കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് കരുതി കടയ്ക്കുള്ളിൽ കയറി അയാളുടെ തോളിൽ പിടിച്ചുകൊണ്ടു ചോദിച്ചു, ” എന്തുപറ്റി ചേട്ടാ”
അയാൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു, തനിക്ക് 8 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ടായിരുന്നപ്പോൾ ഭാര്യ ഗർഭിണി ആയി. അവൾക്ക് എന്തെങ്കിലും ടോണിക്ക് വാങ്ങാൻ വേണ്ടി ഡോക്ടറുടെ അടുക്കൽ വന്നപ്പോൾ ഡോക്ടർ, “തന്റെ ആദ്യ കുഞ്ഞിന്റെ മുലകുടി നിൽക്കും. ഭാര്യയ്ക്ക് ആരോഗ്യം തീരെയില്ല. അതുകൊണ്ട് അബോർഷൻ ചെയ്യാൻ പറഞ്ഞു.”.
ഞാൻ അതിന് വന്നതല്ല. ടോണിക്ക് തരാൻ പറഞ്ഞിട്ട് അയാൾ തരാതെ എന്നെ പറഞ്ഞുവിട്ടു.”
ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് പനി വന്നതു കൊണ്ട് അവളെയും കൂട്ടി ഡോക്ടറുടെ അടുത്ത് ചെന്നു. വിവരം പറഞ്ഞപ്പോൾ ഡോക്ടർ ഇത് അബോർഷൻ നടത്തി ചികിത്സയ്ക്കണം, അല്ലാതെ ശരിയാകത്തില്ല. അല്ലാതെവന്നാൽ ഭാര്യയുടെ ജീവന് തന്നെ അപകടം ആകുമെന്ന് പറഞ്ഞു. ഞാൻ ഭയപ്പെട്ടുപോയി.
🥱 അത് രണ്ടാഴ്ചയ്ക്ക് മുൻപായിരുന്നു. ” ആ ഡോക്ടർ, എന്റെ കയ്യിൽ നിന്നും 1800രൂപ എണ്ണി വാങ്ങിയിട്ട് എന്റെ കുഞ്ഞിനെ കൊന്നു. താൻ ഇപ്പോൾ പള്ളിയിൽ പ്രസംഗിക്കുന്നത് കേട്ടപ്പോഴാണ് ആ ഡോക്ടർ എന്റെ കുഞ്ഞിനെ വലിയ പ്രശ്നം ഒന്നും ഇല്ലാതിരുന്നിട്ടും എന്റെ പൊന്നു മോനെ കൊല്ലുകയായിരുന്നെന്നു മനസിലായത്.
💥താൻ രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ വന്നിരുന്നെങ്കിൽ 😭എന്റെ കുഞ്ഞ് മരിക്കത്തില്ലായിരുന്നു.”
അതിന് ശേഷം കൃപ പ്രോലൈഫെർസ്, പ്രോലൈഫ് ക്‌ളാസ്സിനോ എക്സിബിഷനോ ആരെങ്കിലും വിളിച്ചാൽ no പറയാറില്ല. കാരണം അവിടെ ഏതെങ്കിലും ഒരു ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ദൈവം ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ നമ്മൾ ചെല്ലാതിരുന്നാൽ ആ കുഞ്ഞ് നഷ്ട്ടപ്പെട്ടു പോകില്ലേ….
😮ദൈവത്തിന്റെ മുമ്പിൽ ആ ജീവന് കണക്ക് കൊടുക്കേണ്ടി വരുകയില്ലേ.
🙏പ്രിയ ജീവന്റെ പ്രവാചകരായ പോരാളികളെ, നമ്മൾ ഓരോരുത്തരും ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നത്, എന്തെന്ന് കണ്ടെത്തി അത് നിർവഹിക്കാതിരിക്കുമ്പോൾ സർവ്വശക്തൻ എന്ന് പറയുന്ന ദൈവത്തിന് താൻ ഉദ്ദേശിച്ചത് നടപ്പാക്കാൻ സാധിക്കാതെ നിസ്സഹായൻ ആയിമാറുകയില്ലേ.
🙏ഇന്ന് പ്രാർത്ഥനയിൽ ദൈവത്തിന്റെ മുന്നിൽ ഒരു പ്രോലൈഫർ ആയ ഞാൻ ഒരു YES ആയിരുന്നോ എന്ന് ആല്മശോധന നടത്താം…… തെറ്റിപ്പോയെങ്കിൽ കണ്ണീരോടെ അനുതപിച്ചു അവിടത്തെ കുരിശിൻ ചുവട്ടിൽ അണയാം.
ഒരു പ്രോലൈഫർ എന്ന നിലയിൽ ദൈവം ഏൽപ്പിച്ച ദൗത്യം നിർവഹിക്കാൻ സാധിച്ചോ എന്ന് ഈ മംഗളവർത്ത തിരുന്നാൾ ദിനത്തിൽ പരിശോധിക്കാം.
🔥ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
എബ്രഹാം പുത്തൻകളം
Reblogged this on Nelsapy.
LikeLiked by 1 person