😀”എന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് തലതൊടാൻ ആ പയ്യൻ തന്നെ മതി.”
(ദയവായി മുഴുവനും വായിക്കണേ.)
ഇക്കാലത്തു ഇതുപോലെ തീക്ഷണതയുള്ള പ്രോലൈഫഴ്സിനെ കേരളത്തിൽ കാണാൻ സാധിക്കുമോ ❓️
🔥 കുറെ വർഷങ്ങൾക്ക് മുമ്പ് 12 ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ ധ്യാനിക്കാൻ പോയി. ധ്യാനസമയത്തെ പ്രസംഗത്തിൽ ക്ഷമയുടെ ക്‌ളാസ് അവനെ ഒത്തിരി സ്പർശിച്ചു. തന്റെ ഇടവകയിലെ ഒരാളോട് വളരെ മോശമായി സംസാരിക്കുകയും ഇന്നും അതിന്റെ വെറുപ്പ് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. അവൻ ഒരു തീരുമാനം എടുത്തു. ധ്യാനം കഴിഞ്ഞു ചെന്നാലുടനെ അദ്ദേഹത്തെ പോയി കണ്ട് ക്ഷേമ ചോദിക്കും എന്ന്.
ഈ പയ്യൻ ചങ്ങനാശേരി കൃപ പ്രോലൈഫേഴ്‌സിന്റെ ഒരു സജീവ പ്രവർത്തകൻ ആയിരുന്നു. അക്കാലത്ത് കൃപയുടെ പ്രവർത്തകരോട് എവിടെ പോകുമ്പോഴും 5, 6 കൃപയുടെ പ്രോലൈഫ് ലഘുലേഖകൾ കയ്യിൽ കരുതിക്കോണം എന്ന് പൊതുവിൽ നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു.
എവിടെയാണ് ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ!
അവൻ വീട്ടിൽ വന്ന് കുറച്ചു കഴിഞ്ഞു അവന് വെറുപ്പുണ്ടായിരുന്ന ആളുടെ വീട്ടിലോട്ട് പോയി നേരിൽ കണ്ട് ക്ഷമ ചോദിച്ചു. വളരെ സന്തോഷത്തോടെ അവർ കുറേനേരം സംസാരിച്ചിരുന്നു. പോരാൻ നേരം ഇത് ഞങ്ങളുടെ ഒരു ലഘുലേഖയാണ്, പിന്നെ എപ്പോഴെങ്കിലും വായിക്കണേ എന്ന് പറഞ്ഞ് ലഘുലേഖ കൊടുത്തിട്ട് വീട്ടിലോട്ട് പോന്നു.
5 മാസങ്ങൾക്ക് ശേഷം കൃപയുടെ ഡയറക്ടർക്ക് ഒരു ഫോൺ വന്നു. പയ്യൻ ക്ഷമ ചോദിച്ച വ്യക്തിയാണ് വിളിക്കുന്നത്. എല്ലാ ലഘുലേഖയുടെയും താഴെ ആവശ്യം ഉള്ളവർ വിളിക്കാൻ വേണ്ടി ഫോൺ നമ്പറുകൾ ചേർക്കാറുണ്ട്.
അദ്ദേഹം അദ്ദേഹത്തിന്റെ പക്കൽ വന്ന് ലഘുലേഖ കൊടുത്ത പയ്യന്റെ ഫോൺ നമ്പർ അത്യാവശ്യമായി വേണം എന്ന് പറഞ്ഞു…. പയ്യന്റെ കയ്യിൽ നിന്നും എന്തെങ്കിലും ബുദ്ധിമുട്ട് വന്നോ എന്നറിയാൻ വേണ്ടി എന്താണ് ആവശ്യം എന്ന് ചോദിച്ചു.
അപ്പോൾ അദ്ദേഹം അവൻ വീട്ടിൽ വന്ന സംഭവം മുഴുവൻ പറഞ്ഞു. അന്ന് വൈകിട്ട് അദ്ദേഹവും ഭാര്യയും ആ ലഘുലേഖ മുഴുവൻ വായിച്ചു.. ഭാര്യ 3 മാസം ഗർഭിണി ആയിരുന്നെന്നും,2 മക്കൾ ഉള്ളതു കൊണ്ട് ഇത് അബോർഷൻ നടത്താൻ തീരുമാനിച്ചിരിക്കുക ആയിരുന്നെന്നും പറഞ്ഞു. ഇത് വായിച്ചു കഴിഞ്ഞു അബോർഷൻ ചെയ്യണ്ട എന്നു തീരുമാനിച്ചെന്നും പറഞ്ഞു.
ഇപ്പോൾ ഭാര്യ ഒരാൺ കുഞ്ഞിന് ജന്മം നൽകി. അതിന്റ മാമോദീസ നടത്താൻ പോകുകയാണ്.
ആരെക്കൊണ്ടാണ് മാമോദീസയ്ക്ക് തലതൊടീക്കുന്നതെന്നു ചർച്ച ചെയ്തപ്പോൾ അദ്ദേഹത്തിന്റെയും ഭാര്യയുടെയും വീട്ടുകാരെ കൊണ്ട് വേണ്ട എന്നാണ് ഞങ്ങൾ തീരുമാനിച്ചത്. കാരണം അവരെല്ലാം ഈ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ പറഞ്ഞവരാണ്. അവരെ കൊണ്ട് തലതൊടീക്കണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.
😀 ആ പയ്യൻ കാരണമല്ലേ ഞങ്ങളുടെ മോനെ ഞങ്ങൾക്ക് കിട്ടിയത്. അതുകൊണ്ട് എന്റെ കുഞ്ഞിന്റെ മാമോദീസക്ക് കുഞ്ഞിന്റെ തല തൊടാൻ ആ പയ്യൻ തന്നെ മതി എന്ന് തീരുമാനിച്ചു. ആ മോനെ ഫോൺ വിളിക്കാനാണ് നമ്പർ ചോദിച്ചത്.
😔 എന്റെ പ്രിയ സഹോദരങ്ങളെ ഒരു നിമിഷം ഒന്ന് ചിന്തിക്കു. നിങ്ങൾക്ക് എത്ര ജീവനെ രക്ഷിക്കാൻ സാധിച്ചു.
കൃപയുടെ പ്രവർത്തനത്തിന്റെ ആദ്യ വർഷം തന്നെ നൂറുകണക്കിന് അമ്മമാർ തങ്ങൾ കളയാൻ തീരുമാനിച്ചിരുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കത്തില്ല എന്ന് ഫോൺ വിളിച്ചോ കത്തു വഴിയോ അറിയിച്ചിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ്, അതിനെ രക്ഷിക്കാൻ പ്രോലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളിയാകൂ.
