കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

🌷🙏🌷
കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
———————————

കന്യാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പൊഴും കർമനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാഷിക്കണമേ,
ഞാൻ എത്ര നിസ്സഹായനെണെന്നു നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു.
ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, എന്റെ ജീവിതത്തിലെ നാട ഞാൻ നിന്നെ ഭരമേല്പിക്കുന്നു. നീയാക്കുന്നു എന്റെ ശരണം.

തിന്മയുടെ ശക്തികൾക്ക് അത് നിന്നിൽ നിന്നും തട്ടിയെടുക്കാനാവില്ലെന്ന് ഞാൻ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്കു അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മധ്യസ്ഥശക്തിയാലും ഇ കുരുക്ക്‌ നീ കൈയ്യിലെടുക്കണമേ (ആവശ്യം പറയുക)
ദൈവമഹത്വത്തിനായി ഇ കുരുക്ക്‌ എന്നെന്നേക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തീകരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനകളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷകൾ കേൾക്കണമേ, വഴി നടത്തണമേ, സംരക്ഷിക്കണമേ. ആമ്മേൻ

🌷🙏🌷

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s