സത്യവചനം നിത്യവചനം…
സത്യവചനം നിത്യവചനം
മന്നിൽ രക്ഷയേകും തിരുവചനം (2)
ഇന്നലെയും ഇന്നുമെന്നെന്നും
ജീവിക്കുന്ന ദിവ്യവചനം (2)
ഹലേലൂയാ ഹല്ലേലൂയ്യാ (4)
(സത്യവചനം…)
കാതുകളിൽ ഇമ്പമാകും വചനം
കണ്ണുകളിൽ ശോഭ നൽകും വചനം (2)
ഹൃത്തടത്തിൽ ജീവനേകും വചനം
നേർവഴികൾ കാട്ടിടും വചനം
ഹലേലൂയാ ഹല്ലേലൂയ്യാ (4)
(സത്യവചനം…)
പാദത്തിനു ദീപമാകും വചനം
പാതയിൽ പ്രകാശമേകും വചനം (2)
ആത്മ മാരി തൂകിടുന്ന വചനം
ആത്മസൗഖ്യമേകിടുന്ന വചനം
ഹലേലൂയാ ഹല്ലേലൂയ്യാ (4)
(സത്യവചനം…)
Advertisements
Categories: Lyrics