വിശുദ്ധരായി ജീവിക്കാൻ കൃപ തരണേ

വിശുദ്ധ ജോൺപോൾ പാപ്പയുടെ 102 ആം ജന്മദിനം ആണ് ഇന്ന്…..❤️

മലയാളികളിൽ അധികമാരും കാണാത്ത വിശുദ്ധ ജോൺപോളിൻ്റെ ചില ചിത്രങ്ങൾ ഈ പോസ്റ്റിനെപ്പം പങ്കുവയ്ക്കുന്നു…😄

വിശുദ്ധൻ്റ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം…👇🏽

1920 മെയ് 18നു പോളണ്ടിൽ കരോൾ വോയിറ്റിവ (ജോൺ പോൾ പാപ്പ) ജനിച്ചു. പിൽകാലത്ത് മാർപാപ്പ അയപ്പോൾ ജോൺ പോൾ എന്ന പേര് സ്വീകരിച്ചു. 9-ാം വയസ്സിൽ പാപ്പക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെട്ടു. അധികം വൈകാതെ ജേഷ്ട സഹോദരനും മരണമടഞ്ഞു. തന്റെ ഈ അനാഥത്വം പൂർണ്ണമായ ദൈവാശ്രയത്തിലേക്ക്‌ പ്രത്യേകിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് പൂർണമായി തന്നെ തന്നെ ഭരമേൽപിക്കുകയും ചെയ്തു. ചെറുപ്പത്തിൽ കലയോടും കളികളോടും താൽപര്യം തോന്നി, നാടക അക്കാദമിയിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷേ നാസികൾ സർവകലാശാല അടച്ചു. 1940-1944 വരെ പാപ്പയെ കാണാൻ കഴിയുന്നത് പാറമടയിലും കെമിക്കൽ ഫാക്റ്ററിയിലുമാണ്‌, ഒരു സാധാരണ തൊഴിലാളിയായി. അപ്പോഴും വൈദിക നാകണം എന്ന മോഹം ഉള്ളിൽ കൊണ്ട് നടന്നിരുന്നു.

ക്രക്കോവിലെ ആർച്ച് ബിഷപ്പിന്റെ കീഴിൽ രഹസ്യമായി സെമിനാരി പഠനം പൂർത്തിയാക്കി. അപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിരുന്നു. 1946 -ൽ അദ്ദേഹം വൈദികനായി. 1958- ൽ ബിഷപ്പായി, അപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു ഇനി നിന്റെ സ്വഭാവത്തിൽ നല്ല മാറ്റം ഒക്കെ വരുമെന്ന്, അപ്പോൾ ജോൺ പോൾ സ്നേഹത്തോടെ പറഞ്ഞു “അങ്കിൾ എപ്പോഴും അങ്കിൾ ആയിരിക്കും” എന്ന്. അത് പോളിഷ് ഭാഷയിലെ ഒരു ചൊല്ലണ് പാപ്പയെ ഇപ്പോഴും പോളിഷ് കാർ സ്നേഹത്തോടെ അങ്കിൾ എന്ന് വിളിക്കാറുണ്ട്.

1967 –ൽ വി. പോൾ ആറാമൻ പാപ്പ അദ്ദേഹത്തെ കർദിനാലായി നിയമിച്ചു. പോൾ ആറാമൻ മാർപ്പാപ്പയുടെ വിയോഗത്തിന് ശേഷം ജോൺ പോൾ ഒന്നാമൻ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും 33 ദിവസം കഴിഞ്ഞപ്പോൾ പുതിയ കോൺക്ലാവിൽ വെറും 58 വയസ്സ് മാത്രം പ്രായമുള്ള കാരോൾ വേയ്റ്റില്ല, ജോൺ പോൾ II എന്ന പേരിൽ പാപ്പയാകുന്നത്. മാത്രവുമല്ല ഇറ്റലിക്ക്‌ വെളിയിൽ നിന്ന് 400 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാപ്പ തിരഞ്ഞെടു ക്കപ്പെടുന്നത് അതും ഒരു കമ്യുണിസ്റ്റ് രാജ്യമായ പോളണ്ടിൽ നിന്ന്….

ജനപ്രിയനായിരുന്ന അദ്ദേഹത്തിന് ധാരാളം ശത്രുക്കളും ഉണ്ടായിരുന്നു. അതിന്റെ ഉദാഹരണമായിരുന്നു 1981 മെയ് 13 ന് പാപ്പക്ക് നേരെ ഉണ്ടായ വധ ശ്രമം. വെടിയുണ്ടകൾ പാപ്പയുടെ ഉദരതെ തുളച്ചു കയറി എങ്കിലും പരിശുദ്ധ അമ്മയുടെ വലിയ സംരക്ഷണം പാപ്പയെ രക്ഷിച്ചു. പാപ്പ വലിയ മാതൃ ഭക്തനായിരുന്നു വെടിയുണ്ടകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പോലും തന്റെ ഉത്തരീയം അഴിച്ചു മാറ്റാൻ പാപ്പ അനുവദിച്ചില്ല. പിന്നീട് തന്നെ സുഖപ്പെടുത്തിയ ഫാത്തിമ മാതാവിൻ്റെ കിരീടത്തിൽ പാപ്പ ആ വെടിയുണ്ടകൾ സമർപ്പിച്ചു. മെയ് 13 മാതാവിന്റെ ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ അറുപതാം വാർഷികമായിരുന്നു. മറിയമേ ഞാൻ നിന്റെതാകുന്നൂ (totus tuus) എന്ന് പാപ്പ എപ്പോഴും പറയുമായിരുന്നു…

2005 ഏപ്രിൽ 2 ന് പാർക്കിൻസൺ രോഗത്തെ തുടർന്ന് അദ്ദേഹം മരണമടഞ്ഞു. ആലിംഗനം നൽകി സ്നേഹത്തോടെ ചുംബിക്കുന്ന തങ്ങളുടെ വലിയ ഇടയനെ അവസാനമായി കാണാൻ ലക്ഷകണക്കിന് ആളുകൾ ഒത്തുകൂടി. ജീവിച്ചിരിക്കെ തന്നെ വിശുദ്ധിയുടെ പര്യായമായി പാപ്പയെ ആളുകൾ കണ്ടിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം, പാപ്പയുടെ മാധ്യസ്ഥം വഴി അനേകം രോഗശാന്തി ഉണ്ടായി അങ്ങനെ അധികം വൈകാതെ തന്നെ ഫ്രാൻസീസ് മാർപാപ്പ ഏപ്രിൽ 27, 2014 ന് ജോൺ പോൾ രണ്ടാമനെ വിശുദ്ധനായി നാമകരണം ചെയ്തു. വിശുദ്ധരായി ജീവിക്കാൻ കൃപ തരണേ എന്ന് പാപ്പയോട് നമുക്ക് പ്രാർത്ഥിക്കാം…🙏🏽😍

ടെസ്റ്റ് കടപ്പാട്: ബ്ര. ജോസഫ് ആൽബർട്ട്

ഫോട്ടേകൾക്ക് കടപ്പാട്: വിവിധ ഇറ്റാലിയൻ സൈറ്റുകൾ

Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s