Daily Saints

May 29 ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ്

⚜️⚜️⚜️⚜️ May 2️⃣9️⃣⚜️⚜️⚜️⚜️
ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

തന്റെ സഭയെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടങ്ങളില്‍ സഹായിക്കുവാന്‍ ദൈവം അയച്ച പ്രേഷിതന്‍മാരില്‍ ഒരാളാണ് വിശുദ്ധ മാക്സിമിനൂസ്. പോയിറ്റിയേഴ്സിലെ, ഉന്നത കുലത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്സെന്റിയൂസ് വിശുദ്ധന്റെ ബന്ധുവായിരുന്നു. ട്രിയേഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന വിശുദ്ധനെ ട്രിയേഴ്സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം, 332-ല്‍ അഗ്രിറ്റിയൂസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷിക്തനാവുകയും ചെയ്തു.

336-ല്‍ വിശുദ്ധ അത്തനാസിയൂസിനെ ട്രിയേഴ്സിലേക്ക് നാടുകടത്തിയപ്പോള്‍ വിശുദ്ധ മാക്സിമിനൂസാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അപമാനിതനായ ഒരു വ്യക്തിയെന്ന നിലയിലല്ല മറിച്ച് ക്രിസ്തുവിന്റെ ഏറ്റവും മഹാനായ സാക്ഷി എന്ന നിലയില്‍, വിശുദ്ധന്റെ സാന്നിദ്ധ്യം വളരെയേറെ സന്തോഷം നല്‍കുന്നതായിരിക്കും എന്ന് വിശുദ്ധ മാക്സിമിനൂസ് അറിയാമായിരുന്നു. രണ്ട് വര്‍ഷത്തോളം വിശുദ്ധ അത്തനാസിയൂസ് വിശുദ്ധന്റെ കൂടെ കഴിഞ്ഞു. ധൈര്യത്തിനും, ജാഗ്രതക്കും, അസാധാരണമായ നന്മക്കും തെളിവാണ് വിശുദ്ധ മാക്സിമിനൂസ്.

കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന വിശുദ്ധ പോളിനെ കോണ്‍സ്റ്റാന്റിയൂസ് നാടു കടത്തിയപ്പോള്‍ ശക്തനായ സംരക്ഷകനായ വിശുദ്ധ മാക്സിമിനൂസിന്റെ പക്കലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. വിശുദ്ധന്‍ തന്റെ വിലയേറിയ ഉപദേശങ്ങളാല്‍ അരിയാനിസമെന്ന മതവിരുദ്ധ വാദത്തിന്റെ രഹസ്യ സ്വാധീനത്തെക്കുറിച്ചും, പ്രലോഭനത്തെക്കുറിച്ചും കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തിക്ക് മുന്നറിയിപ്പ് നല്‍കുകയും, അവയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 347-ലെ സര്‍ഡിക്കായിലെ സമ്മേളനത്തില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ തിളക്കമാര്‍ന്ന ഒരു സംരക്ഷകനായി വിശുദ്ധനെ എല്ലാരും വാഴ്ത്തി.

അരിയാനിസക്കാര്‍ മാക്സിമിനൂസിനെ വിശുദ്ധ അത്തനാസിയൂസിന് തുല്ല്യമായി കണ്ട് ഫിലിപ്പോളിസില്‍ വെച്ച് അവര്‍ക്കെതിരെ പ്രതിഷേധിക്കുകയുണ്ടായി. തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ പെട്ടെന്നൊരു യാത്ര നടത്തിയതിനു ശേഷം 349-ല്‍ പോയിടോയില്‍ വെച്ചാണ് വിശുദ്ധ മാക്സിമിനൂസ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു. പോയിട്ടിയേഴ്സിനു സമീപമാണ് വിശുദ്ധനെ അടക്കം ചെയ്തതെങ്കിലും, അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് ട്രിയേഴ്സിലേക്ക് മാറ്റി. മെയ് 29 വിശുദ്ധന്റെ ഓര്‍മ്മ ദിവസമായി കൊണ്ടാടപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. കപ്പദോച്യാക്കാരായ സീസിനിയൂസും, മാര്‍ത്തീരിയൂസും അലക്സാണ്ടറും
  2. ഇക്കോണിയത്തു വച്ചു വധിക്കപ്പെട്ട കോനോണും മകനും
  3. ഇംഗ്ലീഷ് തീര്‍ഥാടകനായ എലവുത്തേരിയൂസ്
  4. എര്‍വാന്‍
  5. സരഗോസ്സയിലെ വോര്‍ത്തൂസും ഫെലിക്സും ജോണും
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

തീക്‌ഷ്‌്‌ണതകൊണ്ട്‌ സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന
ഫിലിപ്പി 3 : 6

ഇവയെല്ലാം ക്രിസ്‌തുവിനെപ്രതി നഷ്‌ടമായി ഞാന്‍ കണക്കാക്കി.
ഫിലിപ്പി 3 : 7

ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌.
ഫിലിപ്പി 3 : 8

ഇത്‌ ക്രിസ്‌തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്ര. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്‌; പിന്നെയോ ക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്‌. അതായത്‌, വിശ്വാസത്തെ ആസ്‌പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി.
ഫിലിപ്പി 3 : 9

അത്‌, അവനെയും അവന്റെ പുനരുത്‌ഥാനത്തിന്റെ ശക്‌തിയെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്‌മ്യപ്പെടുന്നതിനും വേണ്ടിയാണ്‌.
ഫിലിപ്പി 3 : 10

Advertisements

ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
ഏശയ്യാ 61 : 1

നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്‌ഞതയെ നിശബ്‌ദമാക്കണം എന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
എന്നാല്‍, സ്വാതന്ത്ര്യം തിന്‍മയുടെ ആവരണമാക്കരുത്‌. മറിച്ച്‌, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.
എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍;ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബ ഹുമാനിക്കുവിന്‍.
1 പത്രോസ് 2 : 14-17

Advertisements

Categories: Daily Saints, Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s