വിരസമായി തോന്നിയ ഏതോ ഒരു നിമിഷത്തിൽ ഒരു കടലാസും പേനയും എടുത്തു ആയാൾ കുത്തിക്കുറിച്ചു.
കഴിഞ്ഞ വർഷം കിഡ്നിയിലെ കല്ല് നീക്കാനുള്ള ഒരു ശാസ്ത്രക്രിയക്ക് ഞാൻ വിധേയനായി, നീണ്ട കാലം ഞാൻ വീട്ടിൽ കിടക്കേണ്ടി വന്നു.
അതേ വർഷം തന്നെ 60 തികഞ്ഞ എനിക്കു ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു. 35 വർഷത്തിലധികം ജോലി ചെയ്ത ഒരു സ്ഥാപനത്തിൽനിന്ന് പടിയിറങ്ങിയത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
അതേ വർഷം തന്നെ ഞാൻ ലോകത്തു ഏറ്റവും അധികം സ്നേഹിച്ചിരുന്ന എന്റെ മാതാവ് എന്നെ വിട്ട് പരലോകം പൂകി.
അതേ വർഷം തന്നെ എന്റെ ഏക മകൻ ഫൈനൽ പരീക്ഷയിൽ തോറ്റു. അവൻ ഓടിച്ച കാർ ഒരപകടത്തിൽ പെട്ടതിനാൽ അവനു പരീക്ഷക്ക് എഴുതാൻ പറ്റിയില്ല. കാർ നന്നാക്കാനുള്ള ചിലവ് ആ വർഷത്തെ ഏറ്റവും ഭാരമേറിയ തുക ആയിരുന്നു.
നശിച്ച അനുഭവങ്ങൾ മാത്രം തന്ന് കടന്നുപോയ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷം .
എഴുതിയ കടലാസ് മേശപ്പുറത്തു അലസമായി ഇട്ട് ആസ്വസ്ഥതയോടെ അയാൾ കിടക്കയിലേക്ക് ചാഞ്ഞു. എപ്പോഴോ ഒരു മയക്കത്തിലേക്ക് അയാൾ വീണു.
കാപ്പിയും കൊണ്ടു മുറിയിലേക്കു വന്ന ഭാര്യ മേശപ്പുറത്തിരിക്കുന്ന കടലാസ് കണ്ടു. അവർ മയങ്ങിക്കിടക്കുന്ന ഭർത്താവിനെ ഉണർത്താതെ ശബ്ദമുണ്ടാക്കാതെ പുറത്തുപോയി.
കുറേ കഴിഞ്ഞ് അയാൾ ഉണർന്ന് നോക്കുമ്പോൾ മേശപ്പുറത്തു ഭാര്യയുടെ കൈപ്പടയിൽ ഒരു കടലാസ് കണ്ടു.
“കഴിഞ്ഞ വർഷം എന്റെ പ്രിയതമനെ ഏറെ അലട്ടിയിരുന്ന കിഡ്നിയിലെ കല്ല് നീക്കാൻ കഴിഞ്ഞു. വര്ഷങ്ങളോളം അദ്ദേഹം സഹിച്ചുകൊണ്ടിരുന്ന കഠിന വേദനക്ക്…
View original post 161 more words