⚜️⚜️⚜️⚜️ June 1️⃣4️⃣⚜️⚜️⚜️⚜️
കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ മെത്തോഡിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ വിശുദ്ധനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. 817-ല്‍ വിശുദ്ധന്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായി റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ അധികം വൈകാതെ വിശുദ്ധ നിസെഫോറസിന്റെ മരണത്തെ തുടര്‍ന്ന് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ തിരിച്ചെത്തി. ഇതിനിടെ മതവിരുദ്ധവാദിയും, സംസാരിക്കുമ്പോള്‍ വിക്കുള്ളവനുമായിരുന്ന മൈക്കേല്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടി തടവിലടച്ചു. ആ ചക്രവര്‍ത്തിയുടെ ഭരണകാലം മുഴുവനും വിശുദ്ധന് ആ തടവില്‍ കഴിയേണ്ടതായി വന്നു.
830-ല്‍ കത്തോലിക്കാ വിശ്വാസിയും ചക്രവര്‍ത്തിനിയുമായിരുന്ന തിയോഡോറ വിശുദ്ധനെ തടവില്‍ നിന്നും മോചിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ തന്നെ അവളുടെ ഭര്‍ത്താവും ദൈവ ഭക്തനുമല്ലാതിരുന്ന തിയോഫിലൂസ് വിശുദ്ധ മെത്തോഡിയൂസിനെ നാടുകടത്തി. 842-ല്‍ തിയോഫിലൂസ് മരണപ്പെടുകയും, തിയോഡോറ തന്റെ മകനും ചക്രവര്‍ത്തിയുമായ മൈക്കേല്‍ മൂന്നാമന്റെ ഉപദേഷ്ടാവാവുകയും ചെയ്തു. തുടര്‍ന്ന് അവര്‍ വിശുദ്ധ മെത്തോഡിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു.
വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ മതവിരുദ്ധ വാദത്തില്‍ നിന്നും മോചിപ്പിക്കുകയും, വര്‍ഷംതോറും ‘നന്ദിപ്രകാശന’ത്തിനായി ഒരു തിരുനാള്‍ സ്ഥാപിക്കുകയും ചെയ്തു. ‘ഫെസ്റ്റിവല്‍ ഓഫ് ഓര്‍ത്തോഡോക്സി’ എന്നാണ് ആ തിരുനാള്‍ അറിയപ്പെട്ടത്. മതപീഡനത്തിനിടക്ക് വിശുദ്ധന്റെ താടിയെല്ല് പൊട്ടിയതിനാല്‍, തന്റെ താടിക്ക് താഴെയായി ഒരു തുണികൊണ്ട് ചുറ്റികെട്ടിയാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്.
പല സഭാനിയമങ്ങള്‍ ക്രോഡീകരിച്ചും ചില പ്രബോധനങ്ങള്‍ ഏറെ വിശദമാക്കിയും വിശുദ്ധന്‍ നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ സമകാലികനായിരുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്. നാല് വര്‍ഷത്തോളം കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ നയിച്ചതിനു ശേഷം 846 ജൂണ്‍ 14ന് വിശുദ്ധന്‍ നീര്‍വീക്കം ബാധിച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ തൊട്ടു പിന്‍ഗാമിയായ വിശുദ്ധ ഇഗ്നേഷ്യസ് വര്‍ഷം തോറും വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- കൊര്‍ഡോവയില്‍ വച്ചു വധിക്കപ്പെട്ട അനസ്റ്റാസിയൂസ്, ഫെലിക്സ്, ഡിഗ്നാ
- ഐറിഷുകാരനായ സീറാന്‍
- വെല്ഷുകാരനായ ഡോഗ് മെല്‍
- ബാര്‍ജ്സി ദ്വീപിലെ എല്‍ഗാര്‍
- എലീസെയൂസ് പ്രവാചകന്‍
- ഫ്രാന്‍സിലെ എത്തേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കര്‍ത്താവാണ് എന്റെ ഓഹരി,
അവിടുന്നാണ് എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.
വിലാപങ്ങള്‍ 3 : 24
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ!
തന്റെ മഹത്വത്തിലേക്കും ഒൗന്നത്യത്തിലേക്കും നമ്മെവിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.
2 പത്രോസ് 1 : 2-3
പശ്‌ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന് അവസരം നല്‍കും;
ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്‍ക്കാന്‍അവിടുന്ന് പ്രോത്സാഹനം നല്‍കും.
കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍;
അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍.
അത്യുന്നതനിലേക്കു തിരിയുകയുംഅകൃത്യങ്ങള്‍ ഉപേക്‌ഷിക്കുകയുംമ്ലേച്ഛതകളെ കഠിനമായിവെറുക്കുകയും ചെയ്യുവിന്‍.
ജീവിക്കുന്നവര്‍ അത്യുന്നതനുസ്‌തുതിഗീതം പാടുന്നതുപോലെ
പാതാളത്തില്‍ ആര് അവിടുത്തെ സ്‌തുതിക്കും?
അസ്‌തിത്വമില്ലാത്തവനില്‍ നിന്നെന്നപോലെ,
മനുഷ്യന്‍മരിക്കുമ്പോള്‍, അവന്റെ സ്‌തുതികള്‍ നിലയ്‌ക്കുന്നു;
ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നവരാണ് കര്‍ത്താവിനെ സ്‌തുതിക്കുന്നത്.
കര്‍ത്താവ് തന്റെ അടുക്കലേക്കുതിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്നകാരുണ്യവും ക്‌ഷമയും എത്ര വലുതാണ്!
മനുഷ്യന്‍ അമര്‍ത്യനല്ലാത്തതുകൊണ്ട്‌എല്ലാം അവനു പ്രാപ്യമല്ല.
സൂര്യനെക്കാള്‍ ശോഭയുള്ളതെന്തുണ്ട്?
എന്നിട്ടും അതിന്റെ പ്രകാശം അസ്‌തമിക്കുന്നു.
അതുപോലെ മാംസവും രക്‌തവുമായമനുഷ്യന്‍ തിന്‍മ നിരൂപിക്കുന്നു.
കര്‍ത്താവ് സ്വര്‍ഗത്തിലെ സൈന്യങ്ങളെ അണിനിരത്തുന്നു; എന്നാല്‍, മനുഷ്യന്‍ പൊടിയും ചാരവുമാണ്.
പ്രഭാഷകന്‍ 17 : 24-32
പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്‌ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്‌ണുതയോടെ വര്‍ത്തിക്കുവിന്‍.
എഫേസോസ് 4 : 2
സമാധാനത്തിന്റെ ബന്‌ധത്തില്‍ ആത്‌മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
എഫേസോസ് 4 : 3
ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്‌മാവുമാണുള്ളത്.
എഫേസോസ് 4 : 4
ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്‌നാനവുമേയുള്ളു.
എഫേസോസ് 4 : 5
സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം.
എഫേസോസ് 4 : 6