The Book of Numbers, Chapter 21 | സംഖ്യ, അദ്ധ്യായം 21 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 21

പിച്ചള സര്‍പ്പം

1 ഇസ്രായേല്‍ അത്താറിം വഴി വരുന്നെന്നു നെഗെബില്‍ വസിച്ചിരുന്ന കാനാന്യനായ അരാദിലെ രാജാവു കേട്ടു. അവന്‍ ഇസ്രായേ ലിനോടുയുദ്ധം ചെയ്തു കുറേപ്പേരെ തടവുകാരാക്കി.2 ഇസ്രായേല്‍ കര്‍ത്താവിനോടു ശപഥം ചെയ്തു: അങ്ങ് ഈ ജനത്തെ എന്റെ കൈയില്‍ ഏല്‍പിച്ചുതരുമെങ്കില്‍ ഞാന്‍ അവരുടെ പട്ടണങ്ങളെ നിശ്ശേഷം നശിപ്പിക്കും.3 കര്‍ത്താവ് ഇസ്രായേല്‍ പറഞ്ഞതു ശ്രവിച്ച് കാനാന്യരെ അവര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ കാനാന്യരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോര്‍മ എന്ന പേരു ലഭിച്ചു.4 ഏദോം ചുറ്റിപ്പോകാന്‍ ഹോര്‍ മലയില്‍നിന്നു ചെങ്കടലിലേക്കുള്ള വഴിയേ അവര്‍യാത്ര പുറപ്പെട്ടു;യാത്രാമധ്യേ ജനം അക്ഷമരായി.5 ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു.6 അപ്പോള്‍ കര്‍ത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്‌നേയ സര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു.7 ജനം മോശയുടെ അടുക്കല്‍ വന്നു പറഞ്ഞു: അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു.8 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല.9 മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.

മൊവാബു താഴ്‌വരയിലേക്ക്

10 അനന്തരം, ഇസ്രായേല്‍ജനംയാത്ര പുറപ്പെട്ട് ഓബോത്തില്‍ ചെന്നു പാളയമടിച്ചു.11 അവിടെനിന്നു പുറപ്പെട്ടു മൊവാബിനെതിരേയുള്ള മരുഭൂമിയില്‍ ഇയ്യെഅബറീമില്‍ കിഴക്കുദിക്കിനഭിമുഖം പാളയമടിച്ചു.12 അവിടെനിന്നു പുറപ്പെട്ട് സേരെദ്താഴ്‌വരയില്‍ പാളയമടിച്ചു.13 അവിടെനിന്നു പുറപ്പെട്ട് അര്‍നോണ്‍നദിയുടെ മറുകരയില്‍ പാളയമടിച്ചു. മരുഭൂമിയില്‍ അമോര്യരുടെ അതിര്‍ത്തിയില്‍നിന്ന് ഉത്ഭവിക്കുന്ന അര്‍നോണ്‍ അമോര്യരുടെയും മൊവാബ്യരുടെയും മധ്യേയുള്ള അതിരാണ്.14 അതിനാല്‍, കര്‍ത്താവിന്റെ യുദ്ധങ്ങളുടെ ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു : സൂഫായിലെ വാഹെബുവരെഞങ്ങള്‍ മുന്നേറി15 അര്‍നോണ്‍താഴ്‌വരയിലൂടെ, ആറിന്റെ ആസ്ഥാനംവരെ നീണ്ടുകിടക്കുന്ന താഴ്‌വരയുടെ ചരിവുകളിലൂടെ.16 അര്‍നോണ്‍താഴ്‌വരയിലൂടെ, ആറിന്റെ ആസ്ഥാനംവരെ നീണ്ടുകിടക്കുന്ന താഴ്‌വരയുടെ ചരിവുകളിലൂടെ.17 ഇസ്രായേല്‍ അവിടെവച്ച് ഈ ഗാനം പാടി: കിണറേ, നിറഞ്ഞു കവിയുക; അതിനെ കീര്‍ത്തിച്ചു പാടുവിന്‍.18 പ്രഭുക്കന്‍മാര്‍ കുഴിച്ച കിണര്‍; ചെങ്കോും ദണ്ഡുകളുംകൊണ്ടു ജനനേതാക്കള്‍ കുത്തിയ കിണര്‍! അവര്‍ ബേറില്‍നിന്നു മത്താനായിലേക്കുയാത്ര തുടര്‍ന്നു.19 മത്താനായില്‍നിന്നു നഹലിയേലിലേക്കും, അവിടെനിന്നു ബാമോത്തിലേക്കും,20 ബാമോത്തില്‍നിന്നു മരുഭൂമിക്കെതിരേ സ്ഥിതിചെയ്യുന്ന പിസ്ഗാ ഗിരിശൃംഗത്തിനു താഴെയുള്ള മൊവാബു ദേശത്തെ താഴ്‌വരയിലേക്കും പോയി.21 അവിടെനിന്ന് ഇസ്രായേല്‍ അമോര്യരാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്‍മാരെ അയച്ചു പറഞ്ഞു :22 നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും. ഞങ്ങള്‍ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോകടക്കുകയില്ല. കിണറുകളിലെ വെള്ളം കുടിക്കുകയുമില്ല. നിങ്ങളുടെ അതിര്‍ത്തി കടക്കുവോളം ഞങ്ങള്‍ രാജപാതയിലൂടെത്തന്നെയാത്രചെയ്തുകൊള്ളാം.23 എന്നാല്‍, തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ സീഹോന്‍ ഇസ്രായേലിനെ അനുവദിച്ചില്ല. അവന്‍ തന്റെ ജനത്തെയെല്ലാം കൂട്ടി ഇസ്രായേലിനെതിരേ മരുഭൂമിയിലേക്കു പുറപ്പെട്ടു;യാഹാസില്‍വച്ച് ഇസ്രായേലിനോടുയുദ്ധം ചെയ്തു.24 ഇസ്രായേല്‍ അവനെ വാളിനിരയാക്കി. അര്‍നോണ്‍ മുതല്‍യാബോക്കുവരെ – അമ്മോന്യരുടെ അതിര്‍ത്തിവരെ – വ്യാപിച്ചു കിടക്കുന്ന അവന്റെ ദേശം കൈവശപ്പെടുത്തി;യാസേര്‍ ആയിരുന്നു അമ്മോന്യരുടെ അതിര്‍ത്തി.25 ഇസ്രായേല്‍ ഈ പട്ടണങ്ങളെല്ലാം പിടിച്ചെ ടുത്തു. ഹെഷ്‌ബോണ്‍ ഉള്‍പ്പെടെയുള്ള അമോര്യരുടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു.26 ഹെഷ്‌ബോണ്‍ അമോര്യരാജാവായ സീഹോന്റെ നഗരമായിരുന്നു. അവന്‍ മൊവാബിലെ മുന്‍ രാജാവിനോടുയുദ്ധം ചെയ്ത് അര്‍നോണ്‍വരെയുള്ള അവന്റെ ദേശമത്രയും പിടിച്ചടക്കിയിരുന്നു.27 അതുകൊണ്ടാണ് ഗായകര്‍ പാടുന്നത്: ഹെഷ്‌ബോണിലേക്കു വരുവിന്‍; അതു പുതുക്കിപ്പണിയുവിന്‍; സീഹോന്റെ നഗരം പുനഃസ്ഥാപിക്കുവിന്‍.28 എന്തെന്നാല്‍, ഹെഷ്‌ബോണില്‍നിന്ന് അഗ്‌നി പ്രവഹിച്ചു; സീഹോന്‍ പട്ടണത്തില്‍നിന്ന് അഗ്‌നിജ്വാലകള്‍ മൊവാബിലെ ആര്‍പട്ടണത്തെ വിഴുങ്ങി; അര്‍നോണ്‍ ഗിരികളെ അതു വലയം ചെയ്തു.29 മൊവാബേനിനക്കു ദുരിതം; കെമോഷ് നിവാസികളെ നിങ്ങള്‍ക്കു നാശം; അവന്‍ തന്റെ പുത്രന്‍മാരെ അഭയാര്‍ഥികളും പുത്രിമാരെ വിപ്രവാസികളും ആക്കി, അമോര്യനായ സീഹോന്‍ രാജാവിനു നല്‍കി.30 നമ്മള്‍ ഹെഷ്‌ബോണിന്റെ സന്തതികളെ ദിബോണ്‍വരെ സംഹരിച്ചു മെദേബവരെ അഗ്നികൊണ്ട് അവരെ നമ്മള്‍ നശിപ്പിച്ചു.31 അങ്ങനെ ഇസ്രായേല്‍ അമോര്യരുടെ ദേശത്തു താമസമാക്കി.32 രഹസ്യനിരീക്ഷണം നടത്താനായി മോശ ആളുകളെയാസേറിലേക്ക് അയച്ചു. അവര്‍ ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചു കളയുകയും ചെയ്തു.33 പിന്നീട് ഇസ്രായേല്‍ക്കാര്‍ ബാഷാനിലേക്കുള്ള വഴിയിലൂടെയാത്രചെയ്തു. ബാഷാന്‍ രാജാ വായ ഓഗ് തന്റെ സകല ജനത്തെയും കൂട്ടിവന്ന് എദ്രേയില്‍വച്ച് അവരുമായി ഏറ്റുമുട്ടി.34 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അവനെ ഭയപ്പെടേണ്ടാ, അവനെയും അവന്റെ ജനത്തെയും ദേശത്തെയും നിനക്കു ഞാന്‍ വിട്ടുതന്നിരിക്കുന്നു. ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോടു ചെയ്തതുപോലെ നിങ്ങള്‍ അവനോടും ചെയ്യണം.35 അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഓഗിനെയും അവന്റെ പുത്രന്‍മാരെയും സകല ജനത്തെയും ഒന്നൊഴിയാതെ കൊന്നൊടുക്കി; അവന്റെ ദേശം കൈവശപ്പെടുത്തുകയും ചെയ്തു.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s