The Book of Deuteronomy, Introduction | നിയമാവർത്തനം, ആമുഖം | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, ആമുഖം

നിയമാവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്റെ ഉള്ളടക്കവും തമ്മില്‍ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്‍കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തില്‍ നിന്നുദ്ഭവിച്ചതാകാനാണ് സാധ്യത. ഇസ്രായേലില്‍ ഒരു രാജാവുണ്ടാകുന്ന അവസരത്തില്‍ അദ്‌ദേഹം ലേവ്യരുടെ അധീനതയിലുള്ള ദൈവിക നിയമപുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കി സൂക്ഷിച്ച് തദനുസരണം ജീവിക്കാനും ഭരിക്കാനും പരിശ്രമിക്കണം എന്ന് നിയമാവര്‍ത്തനം 17, 18-ല്‍ നിര്‍ദേശിച്ചിരിക്കുന്നു. ഈ നിര്‍ദേശത്തിലെ പകര്‍പ്പ് എന്ന അര്‍ഥമുള്ള ഹീബ്രുപദം നിയമാവര്‍ത്തനം എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതില്‍നിന്നാണ് നിയമാവര്‍ത്തനം എന്ന പേര് ഈ ഗ്രന്ഥത്തിനു ലഭിച്ചത്. ഭാഗികമായി നിയമത്തിന്റെ ആവര്‍ത്തനം കാണാമെങ്കിലും ചരിത്രസംഭവങ്ങളുടെ വിലയിരുത്തലും സീനായ് ഉടമ്പടിയിലെ കല്‍പനകളുടെ വിശദീകരണവും നിയമത്തിന്റെ പുതിയ വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. പ്രസംഗശൈലി ആദ്യന്തം പ്രകടമാണ്. ദൈവവുമായി ഉടമ്പടിബന്ധത്തിലേര്‍പ്പെട്ട ജനം ആ ബന്ധത്തിന്റെ വിശുദ്ധിക്കൊത്തു ജീവിച്ചില്ല. ഒരു ദൈവം, ഒരു ജനം, ഒരു ഭൂമി, ഒരു ആരാധനസ്ഥലം എന്നീ ആദര്‍ശങ്ങളാല്‍ ഒരുമയിലേക്കു വിളിക്കപ്പെട്ട ജനം ബി.സി. 931-ല്‍ രണ്ടു വ്യത്യസ്ത ജനങ്ങളായിത്തീര്‍ന്നു. കലഹങ്ങളും വിഗ്രഹാരാധനയും നിമിത്തം ദൈവം താത്കാലികമായി അവരെ കൈവിടുകയും അവര്‍ക്കു കഷ്ടതകള്‍ വരുത്തുകയും ചെയ്തു. വിപ്രവാസത്തില്‍നിന്നു തിരിച്ചുചെല്ലുന്ന സമൂഹത്തിന് ഈ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കണം. അതിനുവേണ്ട നിര്‍ദേശങ്ങളും നിയമങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സംഖ്യാഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള മോശയുടെ അന്ത്യശാസനത്തിന്റെ വിശദമായൊരു പ്രബോധനരൂപം ഇവിടെ കാണാന്‍ കഴിയും. നിയമങ്ങള്‍ ലംഘിച്ച ഇസ്രായേല്‍ജനത്തിനു മൊവാബില്‍വച്ചു മോശതന്നെ നല്‍കുന്ന അന്ത്യശാസനമായിട്ടാണ് ഈ പ്രബോധനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സീനായ്മലയില്‍ നിന്നു പുറപ്പെട്ടതുമുതലുള്ള സംഭവങ്ങള്‍ മോശ വിവരിക്കുന്നു; വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു; നിയമങ്ങള്‍ അനുസരിക്കുന്നതിന്റെ ആവശ്യകതയുക്തിപൂര്‍വം സമര്‍ഥിക്കുന്നു. ദൈവം ദാനങ്ങള്‍ നല്‍കുന്നതില്‍ ഉദാരനും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്. അവിടുന്നു തന്റെ ജനത്തെ സ്‌നേഹിക്കുന്നു; പ്രമാണങ്ങള്‍ പാലിച്ച് വിശ്വസ്തത കാണിക്കുകയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട പ്രതികരണം. നിയമത്തിന്റെ ബാഹ്യമായ അനുഷ്ഠാനത്തിലുപരി, അതിന്റെ ഹൃദയപൂര്‍വമായ നിര്‍വഹണംവഴിയാണ് ഈ കടമ നിറവേറ്റേണ്ടത്. നിയമം ആന്തരികമാണ്. അതിന്റെ കാതല്‍ സ്‌നേഹവും. ക്രിസ്തു ഏറ്റവും അധികം ഉദ്ധരിച്ചിട്ടുള്ള പഴയനിയമഗ്രന്ഥം നിയമാവര്‍ത്തനമാണ്. ഘടന 1, 1-11, 32:മോശയുടെ പ്രബോധനങ്ങള്‍ (ഇസ്രായേലും ദൈവവുമായുള്ള ബന്ധത്തിന്റെ അവലോകനം, ആ ബന്ധം ഭദ്രമാക്കാനുള്ള ആഹ്വാനം) 12, 1-26, 19 :നിയമസമാഹാരം 27, 1-28, 68 :കാനാന്‍ദേശത്തു പ്രവേശിക്കുന്നതിനു നിര്‍ദേശങ്ങള്‍ 29, 1-30, 20 :ഉടമ്പടി നവീകരണം 31, 1-33, 29 :മോശയുടെ അന്തിമവചസ്‌സുകള്‍ 34, 1-12:മോശയുടെ മരണം

The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s