The Book of Deuteronomy, Chapter 21 | നിയമവാർത്തനം, അദ്ധ്യായം 21 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 21

ഘാതകനെക്കുറിച്ച് അറിവില്ലാത്തപ്പോള്‍

1 നിന്റെ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വധിക്കപ്പെട്ട ഒരുവന്റെ ശരീരം തുറസ്‌സായ സ്ഥലത്തു കാണപ്പെടുകയും ഘാതകന്‍ ആരെന്ന് അറിയാതിരിക്കുകയും ചെയ്താല്‍,2 നിന്റെ ശ്രേഷ്ഠന്‍മാരുംന്യായാധിപന്‍മാരുംവന്ന് മൃതശരീരം കിടക്കുന്ന സ്ഥലത്തുനിന്നു ചുറ്റുമുള്ള ഓരോ പട്ടണത്തിലേക്കുമുള്ള ദൂരംഅളക്കണം.3 മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തില്‍ നിന്ന്, ഒരിക്കലും പണിയെടുപ്പിക്കുകയോ നുകം വയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പശുക്കുട്ടിയെ പിടിച്ചു കൊണ്ടുവരണം.4 നീരൊഴുക്കുള്ള ഒരു അരുവിയുടെ തീരത്ത് ഒരിക്കലും ഉഴുകയോ വിതയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സ്ഥലത്ത് ആ പശുക്കുട്ടിയെകൊണ്ടുവന്ന് അതിന്റെ കഴുത്തൊടിക്കണം.5 നിന്റെ ദൈവമായ കര്‍ത്താവ് തനിക്കു ശുശ്രൂഷ ചെയ്യാനും തന്റെ നാമത്തില്‍ ആശീര്‍വദിക്കാനും തിരഞ്ഞെടുത്തിരിക്കുന്നലേവ്യപുരോഹിതന്‍മാര്‍ അടുത്തുവന്നു തര്‍ക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും തീര്‍പ്പു കല്‍പിക്കട്ടെ.6 മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്തുള്ള നഗരത്തിലെ എല്ലാ ശ്രേഷ്ഠന്‍മാരും താഴ്‌വരയില്‍വന്ന് കഴുത്തൊടിച്ച പശുക്കിടാവിന്റെ മേല്‍ കൈ കഴുകണം.7 അനന്തരം, ഇങ്ങനെ പറയട്ടെ: ഞങ്ങളുടെ കരങ്ങള്‍ ഈ രക്തം ചൊരിയുകയോ ഞങ്ങളുടെ കണ്ണുകള്‍ ഇതു കാണുകയോ ചെയ്തിട്ടില്ല.8 കര്‍ത്താവേ, അങ്ങു വീണ്ടെടുത്ത അങ്ങയുടെ ജനമായ ഇസ്രായേലിനോടു ക്ഷമിച്ചാലും. നിര്‍ദോഷന്റെ രക്തം ചിന്തിയെന്ന കുറ്റം അവരുടെമേല്‍ ആരോപിക്കരുതേ! നിഷ്‌കളങ്കരക്തം ചിന്തിയ കുറ്റം അവരോടു പൊറുക്കണമേ!9 കര്‍ത്താവിന് ഇഷ്ടമായതു ചെയ്തു കഴിയുമ്പോള്‍ നിര്‍ദോഷന്റെ രക്തം ചിന്തിയ കുറ്റത്തില്‍നിന്നു നീ വിമുക്തനാകും.

യുദ്ധത്തടവുകാര്‍

10 ശത്രുക്കള്‍ക്കെതിരായിയുദ്ധത്തിനുപോകുമ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് അവരെ നിന്റെ കൈകളില്‍ ഏല്‍പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും.11 അപ്പോള്‍, അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍,12 അവളെ നിന്റെ വീട്ടിലേക്കുകൊണ്ടുവരണം. അവള്‍ തല മുണ്ഡനംചെയ്യുകയും നഖം വെട്ടുകയും ചെയ്തതിനുശേഷം,13 അടിമത്തത്തിന്റെ വസ്ത്രം മാറ്റി ഒരു മാസത്തേക്ക് നിന്റെ വീട്ടില്‍ ഇരുന്ന് സ്വന്തം മാതാപിതാക്കളെ ഓര്‍ത്ത് വിലപിക്കട്ടെ. അതിനുശേഷം നിനക്ക് അവളെ പ്രാപിക്കാം; നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരിക്കും.14 പിന്നീട്, നിനക്കവളില്‍ പ്രീതിയില്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കുക. നീ അവളെ അപകൃഷ്ടയാക്കിയതിനാല്‍ ഒരിക്കലും അവളെ വില്‍ക്കുകയോ അടിമയായി പരിഗണിക്കുകയോ അരുത്.

ആദ്യജാതന്റെ അവകാശം

15 ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും, അവന്‍ ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവനു സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍16 അവന്‍ തന്റെ വസ്തുവകകള്‍ പുത്രന്‍മാര്‍ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്.17 അവന്‍ തന്റെ സകല സമ്പത്തുകളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതന്റെ അവകാശം അവനുള്ളതാണ്.

ധിക്കാരിയായ മകന്‍

18 ഒരുവനു ദുര്‍വാശിക്കാരനും ധിക്കാരിയും മാതാപിതാക്കന്‍മാരുടെ വാക്കു കേള്‍ക്കുകയോ ശിക്ഷിച്ചാല്‍പ്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനും ആയ ഒരു മകന്‍ ഉണ്ടെന്നിരിക്കട്ടെ.19 മാതാപിതാക്കന്‍മാര്‍ അവനെ പട്ടണവാതില്‍ക്കല്‍ ശ്രേഷ്ഠന്‍മാരുടെ അടുക്കല്‍ കൊണ്ടുചെന്ന്,20 അവരോടു പറയണം: ഞങ്ങളുടെ ഈ മകന്‍ ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്; അവന്‍ ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്.21 അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്‍മ നിങ്ങളുടെയിടയില്‍നിന്ന് നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ.22 ഒരുവന്‍ മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്യുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്താല്‍ അവനെ നീ മരത്തില്‍ തൂക്കുക.23 ശവം രാത്രി മുഴുവന്‍മരത്തില്‍ തൂങ്ങിക്കിടക്കരുത്. നിന്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന സ്ഥലം അശുദ്ധമാകാതിരിക്കാന്‍ അന്നുതന്നെ അതു മറവുചെയ്യണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s